പുതിയ വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു

|

സ്മാർട്ട്ഫോൺ പൊട്ടിത്തെറിക്കുന്ന സംഭവങ്ങൾ നിരവധിയായി ഉണ്ടാകാറുണ്ട്. ഷവോമി, ഓപ്പോ, വിവോ തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകൾ പൊട്ടിത്തെറിച്ച വാർത്തകൾ നമ്മൾ പലതവണ കണ്ടതാണ്. എന്നാൽ കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത് വൺപ്ലസിന്റെ സ്മാർട്ട്ഫോൺ ആണ്. വൺപ്ലസിന്റെ ഏറ്റവും പുതിയ ഡിവൈസായ വൺപ്ലസ് നോർഡ് 2ന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചിരിക്കുന്നത്.

അങ്കുർ ശർമ്മ

അങ്കുർ ശർമ്മ എന്ന അക്കൌണ്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പൂർണ്ണമായും നശിച്ചുപോയ വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിന്റെ ചിത്രങ്ങളിൽ നിന്ന് തന്നെ അപകടം എത്രത്തോളം വലുതായിരുന്നു എന്ന് വ്യക്തമാകും. ട്വിറ്ററിൽ നൽകിയിട്ടുള്ള വിവരങ്ങൾ അനുസരിച്ച് അങ്കുർ ശർമ്മയുടെ ഭാര്യയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. രാവിലെ സൈക്ക്ലിങിന് പോവുമ്പോഴാണ് പൊട്ടിത്തെറിച്ചത്. ട്വീറ്റിൽ ഈ ഡിവൈസ് അഞ്ച് ദിവസങ്ങൾക്ക് മുമ്പ് വാങ്ങിയതാണ് എന്നും എഴുതിയിട്ടുണ്ട്. പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

പുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഓഗസ്റ്റിൽ ഈ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുംപുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഓഗസ്റ്റിൽ ഈ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തും

സ്ഫോടനം

പൊട്ടിത്തെറിച്ച ഫോണിന്റെ ചിത്രങ്ങൾ സ്ഫോടനത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. സ്ഫോടനത്തിൽ വൺപ്ലസ് നോർഡ് 2 യൂണിറ്റ് പൂർണമായും കത്തിനശിച്ചു. ഫോണിനുള്ളിൽ തന്നെ സംഭവിച്ച എന്തോ കേടുപാടാണ് ഫോൺ പൊട്ടിത്തെറിക്കാൻ കാരണമായത് എന്നാണ് സൂചനകൾ. ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യതയാണ് കൂടുതലും. കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വൺപ്ലസ് ഈ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്.

വൺപ്ലസിന്റെ പ്രതികരണം

വൺപ്ലസിന്റെ പ്രതികരണം

ഈ സംഭവവമായി ബന്ധപ്പെട്ട് വൺപ്ലസ് ഈ ഉപയോക്താവിനോട് നേരിട്ട് കമ്പനിയെ ബന്ധപ്പെടാൻ ആവശ്യപ്പെട്ട് വൺപ്ലസ് പ്രസ്താവന പുറത്ത് വിട്ടിട്ടുണ്ട്. "നിങ്ങളുടെ അനുഭവം കേട്ടപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. ഞങ്ങൾ അങ്ങേയറ്റം ഉത്കണ്ഠാകുലരാണ്, അത് നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നടന്ന സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ അറിയാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഞങ്ങളെ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു" എന്നുമാണ് വൺപ്ലസ് പ്രതികരിച്ചിട്ടുള്ളത്.

ഇന്ത്യൻ വിപണിയിലെ മികച്ച പത്ത് ബജറ്റ് സ്മാർട്ട്ഫോണുകൾ ഇവയാണ്ഇന്ത്യൻ വിപണിയിലെ മികച്ച പത്ത് ബജറ്റ് സ്മാർട്ട്ഫോണുകൾ ഇവയാണ്

അന്വേഷണം

സംഭവത്തിൽ അന്വേഷണം നടക്കുമെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. സ്ഫോടനം നടക്കാനുള്ള കാരണം തകരാറുള്ള ഹാർഡ്‌വെയറുകളാണോ അതോ ഉപഭോക്താവിന്റെ കൈയ്യിൽ നിന്നും പറ്റിയ കേടുപാടുകളാണോ എന്ന് വ്യക്തമായിട്ടില്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരും. ഈ സ്മാർട്ട്ഫോൺ സ്ഫോടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വൺപ്ലസ് അന്വേഷിച്ച് നടന്നത് എന്താണ് എന്ന കാര്യം വെളിപ്പെടുത്തും എന്നാണ് സൂചനകൾ. ഫോൺ മാറ്റി മറ്റൊരു ഫോൺ നൽകുമെന്നോ മറ്റെന്തെങ്കിലും നഷ്ടപരിഹാരം നൽകുമെന്നോ വ്യക്തമല്ല.

വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോൺ

വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോൺ

6.44 ഇഞ്ച് 90 ഹെർട്സ് അമോലെഡ് എഫ്എച്ച്ഡി + റെസല്യൂഷൻ ഡിസ്പ്ലേ, 6/8/12 ജിബി റാമും 128/256 ജിബി ഇന്റേണൽ സ്റ്റോറേജും, മീഡിയടെക് ഡൈമെൻസിറ്റി 1200 എഐ എസ്ഒസി, രണ്ട് 5ജി സിംകാർഡ് സ്ലോട്ടുകൾ, ആൻഡ്രോയിഡ് 11 ബേസ്ഡ് കസ്റ്റം ഓക്സിജൻ ഒഎസ് 11.3, 4,500 mAh ബാറ്ററി 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ. 50 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയടങ്ങുന്നതാണ് ഡിവൈസിന്റെ ക്യാമറ സെറ്റപ്പ്. 27,999 രൂപ മുതലാണ് ഡിവൈസിന്റെ വില ആരംഭിക്കുന്നത്.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം ഉറപ്പിച്ച് ഷവോമി, സാംസങ് രണ്ടാം സ്ഥാനത്ത്ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം ഉറപ്പിച്ച് ഷവോമി, സാംസങ് രണ്ടാം സ്ഥാനത്ത്

Best Mobiles in India

English summary
The battery of the OnePlus Nord 2, OnePlus' latest device, exploded. The user was injured in the impact of the explosion. OnePlus has responded to the incident.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X