പുതിയ സാംസങ് ഗ്യാലക്‌സി സ്മാർട്ട്ഫോൺ സെപ്റ്റംബർ 8 ന് അവതരിപ്പിച്ചേക്കും

|

വീണ്ടും ഒരു അടിപൊളി സ്മാർട്ഫോൺ പുറത്തിറക്കാനൊരുങ്ങി സാംസങ്. ഇതുവരെ ഇറങ്ങിയിട്ടുള്ള സ്മാർട്ഫോണുകളിൽ വൻ വിജയം കൈവരിച്ച സാംസങ് ഉടൻ തന്നെ ഗ്യാലക്‌സി എസ് 21 എഫ്ഇ സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്ന് പറയുന്നു. സെപ്റ്റംബർ 8 ന് കമ്പനി ഈ സ്മാർട്ഫോൺ പുറത്തിറക്കുമെന്ന് ടിപ്സ്റ്റർ മൗറി ക്യുഎച്ച്ഡി പറയുന്നു. സാംസങ് റീട്ടെയിൽ സ്റ്റോർ എന്ന് തോന്നിക്കുന്ന സ്മാർട്ട്ഫോണിൻറെ ബ്രാൻഡിംഗ് ഫോട്ടോ മാക്‌സ് വെയ്ൻബാച്ച് പ്രത്യേകം ഷെയർ ചെയ്യ്തു. ഇതിനുപുറമെ, എക്‌സിനോസ് 2100 പ്രോസസ്സർ ഉപയോഗിച്ച് ഗീക്ക്ബെഞ്ചിൽ ഈ ഹാൻഡ്‌സെറ്റ് കണ്ടെത്തിയിട്ടുണ്ടെന്നും പറയുന്നുണ്ട്. മൗറി ക്യുഎച്ച്ഡി നൽകിയ വിവരങ്ങൾ അനുസരിച്ച്, സാംസങ് ഗ്യാലക്‌സി എസ് 21 എഫ്ഇ സെപ്റ്റംബർ 8 ന് അവതരിപ്പിക്കും. എന്നാൽ, ഈ സ്മാർട്ഫോൺ ഔദ്യോഗികമായി സാംസങ് എപ്പോൾ അവതരിപ്പിക്കുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

 

കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 13 സീരിസിൽ നെറ്റ്വർക്ക് ഇല്ലെങ്കിലും കോളുകൾ വിളിക്കാനുള്ള പുതിയ സംവിധാനം

സാംസങ് ഗ്യാലക്‌സി എസ് 21 എഫ്ഇ സ്മാർട്ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സാംസങ് ഗ്യാലക്‌സി എസ് 21 എഫ്ഇ സ്മാർട്ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഗീക്ക്ബെഞ്ചിലെ നൽകിയിട്ടുള്ള ലിസ്റ്റിംഗിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, സാംസങ് ഗ്യാലക്‌സി എസ് 21 എഫ്ഇയ്ക്ക് കരുത്തേകുന്നത് 2.91 GHz പരമാവധി ക്ലോക്ക് വേഗതയിൽ വരുന്ന എക്‌സിനോസ് 2100 SoC പ്രോസസർ ആയിരിക്കും. 8 ജിബി റാം കപ്പാസിറ്റിയിൽ വരുന്ന ഈ ഗ്യാലക്‌സി സ്മാർട്ഫോൺ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കും. സിംഗിൾ കോർ ടെസ്റ്റിൽ 1,084 പോയിന്റും മൾട്ടി-കോർ ടെസ്റ്റിൽ 3,316 പോയിന്റും നേടാൻ പുതിയ ഗ്യാലക്‌സി എസ് 21 എഫ്ഇയ്ക്ക് സാധിച്ചു എന്നുള്ളത് പ്രശംസ അർഹിക്കുന്ന ഒരു നേട്ടം തന്നെയാണ്.

 ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ ഗെയിമിങ്ങിനായി 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ഫോണുകൾ ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ ഗെയിമിങ്ങിനായി 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ഫോണുകൾ

 

120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുള്ളത്. 4,500 എംഎഎച്ച് ബാറ്ററിയുമായി വരുന്ന ഈ ഹാൻഡ്‌സെറ്റ് ബ്ലൂ, ഗ്രേ, ഗ്രീൻ, വയലറ്റ്, വൈറ്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഒരു ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗ് നിങ്ങൾ പരിശോധിച്ചാൽ ഈ സ്മാർട്ഫോൺ അഡ്രിനോ 660 ജിപിയു, 6 ജിബി റാം എന്നിവയുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ ഉപയോഗിക്കും.

 2,000 രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ മികച്ച മടക്കാവുന്ന ഫീച്ചർ ഫോണുകൾ 2,000 രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ മികച്ച മടക്കാവുന്ന ഫീച്ചർ ഫോണുകൾ

പുതിയ സാംസങ് ഗ്യാലക്‌സി സ്മാർട്ട്ഫോൺ സെപ്റ്റംബർ 8 ന് അവതരിപ്പിച്ചേക്കും

ഒരു ഫുൾ എച്ച്ഡി + (2009 × 1080 പിക്സൽ) റെസല്യൂഷൻ ഡിസ്പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിൻറെ പ്രധാനപ്പെട്ട സവിശേഷതകളിൽ ഉൾപ്പെടുന്നത്. ഗ്യാലക്‌സി എസ് 21 സീരീസിന് സമാനമായ ക്യാമറ മൊഡ്യൂൾ ഡിസൈൻ ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടെന്ന് മുമ്പത്തെ റെൻഡർ ചോർച്ച വെളിപ്പെടുത്തുന്നു. മാത്രവുമല്ല, ഏറ്റവും പ്രധാനമായി ഒരു ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. വോളിയം റോക്കറുകളും പവർ ബട്ടണും വലത് ഭാഗത്തായി അറ്റത്ത് നൽകിയിരുന്നതായി കാണാം. ഇതിന് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ലഭിച്ചേക്കും.

വൺപ്ലസ് നോർഡ് 2 വാങ്ങുമ്പോൾ വൺപ്ലസ് ബാൻഡ്, പവർ ബാങ്ക്, ബഡ്സ് ഇസഡ് ഇയർബഡുകൾ വിലക്കുറവിൽ സ്വന്തമാക്കാംവൺപ്ലസ് നോർഡ് 2 വാങ്ങുമ്പോൾ വൺപ്ലസ് ബാൻഡ്, പവർ ബാങ്ക്, ബഡ്സ് ഇസഡ് ഇയർബഡുകൾ വിലക്കുറവിൽ സ്വന്തമാക്കാം

Best Mobiles in India

English summary
Samsung is anticipated to release the Galaxy S21 FE smartphone in the near future. According to tipster Mauri QHD, the new smartphone will be released on September 8. Max Weinbach, on the other hand, has provided a snapshot of the smartphone's branding at what appears to be a Samsung retail store.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X