15,000 രൂപയിൽ താഴെ വിലയുള്ള പുതിയ സ്മാർട്ട്‌ഫോണുകൾ

|

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്മാർട്ട്ഫോൺ വിഭാഗങ്ങളിലൊന്നാണ് 15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ. റെഡ്മി, റിയൽമി, പോക്കോ, ഓപ്പോ തുടങ്ങിയ ചൈനീസ് കമ്പനികൾക്ക് ആധിപത്യമുള്ള ഈ വില വിഭാഗത്തിൽ സാംസങും മികച്ച ഡിവൈസുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഗെയിമിങിനും മൾട്ടി ടാസ്കിങിനുമെല്ലാം സഹായിക്കുന്ന വിധത്തിലുള്ള കരുത്തുള്ള ഡിവൈസുകൾ ഈ വിഭാഗത്തിൽ ലഭ്യമാണ്.

15,000 രൂപ വില വിഭാഗം
 

മൂന്നോ നാലോ പിൻക്യാമറകളുള്ള ഡിവൈസുകൾ ഇന്ന് 15,000 രൂപ വില വിഭാഗത്തിൽ ലഭിക്കും. സാധാരണ നിലയിലുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനൊപ്പം തന്നെ മിഡ്റേഞ്ച്, പ്രീമിയം സെഗ്മെന്റുകളിൽ നിന്നും വലിയ വ്യത്യാസങ്ങളൊന്നുമില്ലാത്ത, ഏറെ ആകർഷകമായ ഡിവൈസുകളും 15,000 രൂപയിൽ താഴെയുള്ള വിലയിൽ കമ്പനികൾ നൽകുന്നു. ഈ വില വിഭാഗത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ഡിവൈസുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ഷവോമി റെഡ്മി നോട്ട് 10

ഷവോമി റെഡ്മി നോട്ട് 10

സൂപ്പർ അമോലെഡ് ഡിസ്പ്ലേ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, 48 മെഗാപിക്സൽ പിൻ ക്യാമറകൾ, 33W ഫാസ്റ്റ് ചാർജിങ് എന്നിങ്ങനെയുള്ള മികച്ച സവിശേഷതകളുള്ള ഡിവൈസാണ് റെഡ്മി നോട്ട് 10യ. 15,000 രൂപയിൽ താഴെയുള്ള വില വിഭാഗത്തിൽ വാങ്ങാവുന്ന മികച്ച ഓപ്ഷനാണ് റെഡ്മി നോട്ട് 10. ഈ ഡിവൈസിന്റെ വില ആരംഭിക്കുന്ന് 12499 രൂപ മുതലാണ്.

കൂടുതൽ വായിക്കുക: മൈക്രോമാക്സ് ഇൻ നോട്ട് 1ന് വില വർധിച്ചു; പുതിയ വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: മൈക്രോമാക്സ് ഇൻ നോട്ട് 1ന് വില വർധിച്ചു; പുതിയ വിലയും സവിശേഷതകളും

റിയൽ‌മി 8 5ജി

റിയൽ‌മി 8 5ജി

5ജി സപ്പോർട്ടുള്ള 15,000 രൂപയിൽ താഴെ വില വരുന്ന മികച്ച ഡിവൈസാണ് റിയൽമി 8 5ജി. 90 ഹെർട്സ് ഡിസ്പ്ലേ, 48 മെഗാപിക്സൽ പിൻ ക്യാമറകൾ എന്നിങ്ങനെയുള്ള മികച്ച സവിശേഷതകൾ ഈ ഡിവൈസിന് ഉണ്ട്. 14999 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്.

പോക്കോ എക്സ്3
 

പോക്കോ എക്സ്3

ജനപ്രീയ സ്മാർട്ട്ഫോൺ ബ്രാന്റായ പോക്കോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് പോക്കോ എക്സ്3. 120Hz ഡിസ്പ്ലേ, 64 മെഗാപിക്സൽ പിൻ ക്യാമറകൾ, 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിങ്ങനെയുള്ള മികച്ച സവിശേഷതകൾ ഈ ഡിവൈസിൽ ഉണ്ട്. 1,4499 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്.

മോട്ടറോള മോട്ടോ ജി40 ഫ്യൂഷൻ

മോട്ടറോള മോട്ടോ ജി40 ഫ്യൂഷൻ

15,000 രൂപയിൽ താഴെ വിലയുള്ള മോട്ടറോളയുടെ മോട്ടോ ജി40 ഫ്യൂഷൻ സ്മാർട്ട്ഫോണിൽ 120 എച്ച്എക്സ് ഡിസ്‌പ്ലേ, 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, ആൻഡ്രോയിഡ് 11, 6,000 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയുള്ള മികച്ച സവിശേഷതകൾ ഉണ്ട്. 13999 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്.

കൂടുതൽ വായിക്കുക: ഷവോമി റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിന് വില വർധിപ്പിച്ചു, പുതിയ വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഷവോമി റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിന് വില വർധിപ്പിച്ചു, പുതിയ വിലയും സവിശേഷതകളും

സാംസങ് ഗാലക്സി എം12

സാംസങ് ഗാലക്സി എം12

സാംസങ് ഗാലക്സി എം12 സ്മാർട്ട്ഫോണിൽ 90 ഹെർട്സ് ഡിസ്‌പ്ലേ, 48 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറകൾ, 6,000 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയുള്ള മികച്ച സവിശേഷതകളുണ്ട്. 9999 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്. 15,000 രൂപ വില വിഭാഗത്തിലെ സാംസങിന്റെ നിരവധി ഡിവൈസുകളിൽ ഒന്നാണ് ഇത്.

ഓപ്പോ എ53എസ് 5ജി

ഓപ്പോ എ53എസ് 5ജി

5ജി സപ്പോർട്ടുള്ള മറ്റൊരു ബജറ്റ് ഫോണാണ് ഓപ്പോ എ53എസ് 5ജി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിപണിയിലെത്തിയ ഈ ഡിവൈസിൽ ട്രിപ്പിൾ റിയർ ക്യാമറകൾ, മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്പ്സെറ്റ്, 5,000 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയുള്ള മികച്ച സവിശേഷതകളുണ്ട്. 1,4990 രൂപ മുതലാണ് ഈ സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
Smartphones priced below Rs 15,000 are one of the most sought after smartphones in the Indian smartphone market. here is the list of new smartphones in this category.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X