നോക്കിയ 2.4, നോക്കിയ 3.4 സ്മാർട്ട്ഫോണുകൾ നവംബർ 26ന് ഇന്ത്യൻ വിപണിയിലെത്തും
നോക്കിയയുടെ പുതിയ സ്മാർട്ട്ഫോണായ നോക്കിയ 2.4 നവംബറിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകൾ ശരിവച്ച് ലോഞ്ച് തിയ്യതി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. നവംബർ 26ന് നടക്കുന്ന ഇവന്റിൽ വച്ച് നോക്കിയ 2.4, നോക്കിയ 3.4 എന്നീ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യുമെന്ന് എച്ച്എംഡി ഗ്ലോബൽ തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ടീസറിലൂടെയാണ് ലോഞ്ച് വിവരം കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

നോക്കിയ 2.4, നോക്കിയ 3.4
നോക്കിയ മൊബൈൽ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി കഴിഞ്ഞ ദിവസമാണ് നോക്കിയ 2.4, നോക്കിയ 3.4 എന്നീ സ്മാർട്ട്ഫോണുകളുടെ ലോഞ്ച് ടീസർ വീഡിയോ കമ്പനി ട്വീറ്റ് ചെയ്തത്. 'ഓൺലി 10 ഡേയ്സ് ടു ഗോ' എന്ന അടിക്കുറിപ്പോടെയാണ് കമ്പനി ടീസർ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നവംബർ 16ന് പുറത്ത് വിട്ട ട്വീറ്റിലെ പത്ത് ദിവസം കണക്കാക്കുമ്പോൾ നവംബർ 26ന് തന്നെ രണ്ട് പുതിയ ബജറ്റ് സ്മാർട്ട്‌ഫോണുകളും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.
കഴിഞ്ഞയാഴ്ച പുറത്ത് വന്ന റിപ്പോർട്ടുകളിൽ ഏകദേശം സൂചിപ്പിച്ചിരുന്ന സമയത്തിനകത്ത് തന്നെ പുതിയ ഡിവൈസുകൾ പുറത്തിറക്കാനുള്ള നോക്കിയയുടെ തീരുമാനത്തോളം തന്നെ ശ്രദ്ധ നേടുന്ന കാര്യമാണ് നോക്കിയ 2.4നൊപ്പം നോക്കിയ 3.4 സ്മാർട്ട്ഫോണും വിപണിയിൽ എത്തിക്കുന്നു എന്നത്. ഇന്ത്യയിൽ ഈ ഡിവൈസുകൾ ഒരുമിച്ച് അവതരിപ്പിക്കാനുള്ള എച്ച്എംഡി ഗ്ലോബലിന്റെ തീരുമാനവും അതിശയിപ്പിക്കുന്നതാണ്. നോക്കിയ 2.4 നോക്കിയ 3.4 സ്മാർട്ട്ഫോണിനെക്കാൾ മുമ്പേ വിൽപ്പനയ്‌ക്കെത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ സ്മാർട്ട്‌ഫോണുകളുടെ വിലയും ലോഞ്ച് തിയ്യതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ല.

ഇന്ത്യയിലെ പ്രധാന ഉത്സവ സീസണായ ദീപാവലി കാലത്ത് വിൽപ്പന വർധിക്കുമെന്നതിനാൽ പല കമ്പനികളും അവരുടെ ഡിവൈസുകൾ കഴിഞ്ഞ മാസം തന്നെ ലോഞ്ച് ചെയ്യുകയും വിൽപ്പനയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു. നിരവധി ബജറ്റ് സ്മാർട്ട്‌ഫോൺ മോഡലുകളാണ് അടുത്ത കാലത്ത് രാജ്യത്ത് അവതരിപ്പിച്ചത്. അവയെല്ലാം വൻതോതിൽ വിറ്റഴിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എച്ച്എംഡി ഗ്ലോബൽ ഇതിൽ നിന്നും വ്യത്യസ്തമായി ദീപാവലി സീസൺ ഒഴിവാക്കി അതിന് ശേഷമാണ് പുതിയ ബജറ്റ് സ്മാർട്ട്‌ഫോണുകൾ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

നോക്കിയ 2.4: പ്രധാന സവിശേഷതകൾ
ഐഎംജി പവർവിആർ ജിഇ 8320 ജിപിയു, മീഡിയടെക് ഹീലിയോ പി 22 പ്രോസസർ എന്നിവയാണ് നോക്കിയ 2.4 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 720 x 1600 പിക്‌സൽ റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും ഉള്ള 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിവൈസിന് 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റും 3 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുള്ള മറ്റൊരു വേരിയന്റും ഈ ഡിവൈസിന് ഉണ്ട്.

രണ്ട് പിൻക്യാമറ സെറ്റപ്പാണ് നോക്കിയ 2.4 സ്മാർട്ട്ഫോണിൽ ഉള്ളത്. എഫ് / 2.2 അപ്പേർച്ചറുള്ള 13 എംപി പ്രൈമറി ക്യാമറയും 2 എംപി സെക്കൻഡറി ലെൻസുമാണ് ഈ ഡിവൈസിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നോക്കിയ 2.4ൽ 5 എംപി ക്യാമറയാണ് ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഈ ഡിവൈസിൽ ഡ്യുവൽ 4ജി വോൾട്ടി, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, ഗ്ലോനാസ്, മൈക്രോ യുഎസ്ബി പോർട്ട് എന്നിവയും ഉണ്ട്.

64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് തികയാതെ വരുന്ന ഉപയോക്താക്കൾക്ക് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി നോക്കിയ 2.4 സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഈ എസ്ഡി കാർഡ് സ്ലോട്ടിലൂടെ 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. 4,500 എംഎഎച്ച് ബാറ്ററി യൂണിറ്റാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. ആൻഡ്രോയിഡ് 10ലാണ് നോക്കിയ 2.4 പ്രവർത്തിക്കുന്നത്.


Click it and Unblock the Notifications