13 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പുമായി നോക്കിയ 2.4 ഈ മാസം ഇന്ത്യൻ വിപണിയിലെത്തും
സെപ്റ്റംബറിൽ നോക്കിയ 3.4 സ്മാർട്ട്ഫോണിനൊപ്പം ആഗോള വിപണിയിൽ അവതരിപ്പിച്ച നോക്കിയ 2.4 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുന്നു. എച്ച്എംഡി ഗ്ലോബിന്റെ ഈ ബജറ്റ് കേന്ദ്രീകൃത നോക്കിയ സ്മാർട്ട്ഫോൺ ഈ മാസം തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. മൈസ്മാർട്ട്പ്രൈസ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ സ്മാർട്ട്ഫോൺ ഈ മാസം തന്നെ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഡിവൈസിന്റെ ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.

നോക്കിയ 2.4 സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണം അതിന്റെ പിൻഭാഗമാണ്. ഗ്ലോസി ഫിനിഷും ഡ്യുവൽ-റിയർ ക്യാമറ സെറ്റപ്പുമാണ് പിൻഭാഗത്ത് കമ്പനി നൽകിയിട്ടുള്ളത്. പിൻ പാനലിൽ എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. പിന്നിൽ തന്നെയാണ് ഫിങ്കർപ്രിന്റെ സെൻസർ നൽകിയിട്ടുണ്ട്. ഈ ഫിങ്കർപ്രിന്റ് സെൻസറിന് താഴെയായി നോക്കിയ ബ്രാൻഡിങും കമ്പനി നൽകിയിട്ടുണ്ട്.

നോക്കിയ 2.4: പ്രധാന സവിശേഷതകൾ
ഐഎംജി പവർവിആർ ജിഇ 8320 ജിപിയു, മീഡിയടെക് ഹീലിയോ പി 22 പ്രോസസർ എന്നിവയാണ് നോക്കിയ 2.4 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 720 x 1600 പിക്‌സൽ റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും ഉള്ള 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിവൈസിന് 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റും 3 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുള്ള മറ്റൊരു വേരിയന്റും ഈ ഡിവൈസിന് ഉണ്ട്.

64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് തികയാതെ വരുന്ന ഉപയോക്താക്കൾക്ക് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി നോക്കിയ 2.4 സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഈ എസ്ഡി കാർഡ് സ്ലോട്ടിലൂടെ 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. 4,500 എംഎഎച്ച് ബാറ്ററി യൂണിറ്റാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. ആൻഡ്രോയിഡ് 10ലാണ് നോക്കിയ 2.4 പ്രവർത്തിക്കുന്നത്.

രണ്ട് പിൻക്യാമറ സെറ്റപ്പാണ് നോക്കിയ 2.4 സ്മാർട്ട്ഫോണിൽ ഉള്ളത്. എഫ് / 2.2 അപ്പേർച്ചറുള്ള 13 എംപി പ്രൈമറി ക്യാമറയും 2 എംപി സെക്കൻഡറി ലെൻസുമാണ് ഈ ഡിവൈസിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നോക്കിയ 2.4ൽ 5 എംപി ക്യാമറയാണ് ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഈ ഡിവൈസിൽ ഡ്യുവൽ 4ജി വോൾട്ടി, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, ഗ്ലോനാസ്, മൈക്രോ യുഎസ്ബി പോർട്ട് എന്നിവയും ഉണ്ട്.

നോക്കിയ 2.4: ഇന്ത്യയിലെ വില
ആഗോള വിപണിയിൽ നോക്കിയ 2.4 സ്മാർട്ട്ഫോണിന് 119 യൂറോ ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 10,482 രൂപയോളം വരും. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഈ ഡിവൈസ് പുറത്തിറങ്ങുന്നത് 10,000 രൂപ വില വിഭാഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡസ്‌ക് ഫോർഡ്, ചാർകോൾ ഷെയ്ഡുകളിലാണ് ഈ ഡിവൈസ് വിപണിയിൽ അവതരിപ്പിച്ചത്.


Click it and Unblock the Notifications