നോക്കിയ 2, 4100എംഎഎച്ച് ബാറ്ററി, ഇന്ത്യയില്‍ നാളെ മുതല്‍!

Written By:

കഴിഞ്ഞ മാസം അവസാനമാണ് എച്ച്എംഡി ഗ്ലോബല്‍ നോക്കിയയുടെ പുതിയ ബജറ്റ് ഫോണായ നോക്കിയ 2 പുറത്തിറക്കിയത്. അന്ന് ഫോണിന്റെ വില വെളിപ്പെടുത്തിയിരുന്നില്ല. 6,999 രൂപയ്ക്കാണ് നോക്കിയ 2 ഇന്ത്യന്‍ വിപണിയില്‍ വില്‍പന നടത്തുന്നത്.

2018 മധ്യത്തോടെ ആപ്പിള്‍ ഐഫോണ്‍ എസ്ഇ 2 എത്തും!

നോക്കിയ 2, 4100എംഎഎച്ച് ബാറ്ററി, ഇന്ത്യയില്‍ നാളെ മുതല്‍!

നോക്കിയ 2ന് ലോഞ്ച് ഓഫറുകളും ഉണ്ട്. അതായത് പുതിയ നോക്കിയ 2 ഫോണ്‍ വാങ്ങുന്നവര്‍ക്ക് റിലയന്‍സ് ജിയോയുടെ 309 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 45ജിബി (അതായത് 5ജിബി ഡാറ്റ പ്രതിമാസം) ഡാറ്റ ഒന്‍പത് മാസത്തേക്ക് നല്‍കുന്നു, കൂടാതെ ആക്‌സിഡന്റല്‍ ഡാമേജ് ഇന്‍ഷുറന്‍സും കൊടാക് 811 സേവിങ്ങ് അക്കൗണ്ടിലൂടെ നല്‍കുന്നു. അതിനായി 1000 രൂപ ഡിപ്പോസിറ്റ് ചെയ്ത് അക്കൗണ്ട് തുറക്കണം.

നോക്കിയ 2ന്റെ സവിശേഷതകള്‍ പറയുകയാണങ്കില്‍ 5 ഇഞ്ച് LTPS എച്ച്ഡി (720X1280 പിക്‌സല്‍) ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവ നല്‍കുന്നു. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 212 SoCയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് അഡ്രിനോ 304 ജിപിയുവും 1ജിബി റാമുമാണ്. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുളള ഈ ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ചും സ്‌റ്റോറേജ് സ്‌പേസ് വര്‍ദ്ധിപ്പിക്കാം.

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 8എംപി ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറയാണ്. മുന്‍ ക്യാമറ 5എംപിയും.

നോക്കിയ 2, 4100എംഎഎച്ച് ബാറ്ററി, ഇന്ത്യയില്‍ നാളെ മുതല്‍!

രണ്ട് ദിവസം നിലനില്‍ക്കുന്ന 4100എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 2ന്. ആന്‍ഡ്രോയിഡ് 7.1.1ല്‍ റണ്‍ ചെയ്യുന്ന നോക്കിയ 2ന് ഓറിയോ അപ്‌ഡേറ്റ് ഉടന്‍ തന്നെ ലഭിക്കും. കണക്ടിവിറ്റി ഓപ്ഷനുകളായ വൈഫൈ, ബ്ലൂട്ടൂത്ത് 5.0, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി പോര്‍ട്ട് സി, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നിവയും ഉണ്ട്.

വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും ഞെട്ടിക്കുന്ന ഓഫറുകള്‍ എത്തിയിരിക്കുന്നു!

ഗൂഗിള്‍ അസിസ്റ്റന്റാണ് ഈ ഫോണിലുളളത്. നോക്കിയ 2 അതിന്റെ വില സെഗ്മെന്റില്‍ അടിസ്ഥാനപ്പെടുത്തിയ ആദ്യത്തെ ഡിജിറ്റല്‍ അസിസ്റ്റന്റ് ഫോണാണ്. കോപ്പര്‍ ബ്ലാക്ക്, പ്യൂട്ടര്‍ ബ്ലാക്ക്, പ്യൂട്ടര്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് നോക്കിയ 2 എത്തിയിരിക്കുന്നത്.

English summary
Last month, that is October, HMD Global had unveiled its new budget smartphone Nokia 2 in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot