Home
Mobile

4ജി സപ്പോർട്ടോടെ നോക്കിയ 215 4ജി, നോക്കിയ 225 4ജി ഫീച്ചർ ഫോണുകൾ പുറത്തിറങ്ങി

നോക്കിയ 215 4ജി, നോക്കിയ 225 4ജി എന്നീ ഫീച്ചർ ഫോണുകൾ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. രണ്ട് ഫോണുകളും കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തിറക്കിയ നോക്കിയ 220 4ജി യുടെ പിൻഗാമികളായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫോണുകൾ വയർലെസ് എഫ്എം റേഡിയോ, ഫ്ലാഷ്‌ലൈറ്റ്, ബ്ലൂടൂത്ത് സപ്പോർട്ട് എന്നിവയോടെയാണ് വരുന്നത്. പേരുകൾ സൂചിപ്പിക്കുന്നത് പോലെ ഈ ഫീച്ചർ ഫോണുകളിൽ 4ജി എൽടിഇ സപ്പോർട്ടും ഉണ്ട്.

എൻട്രി ലെവൽ

നോക്കിയ 215 4ജി, നോക്കിയ 225 4ജി എന്നീ സ്മാർട്ട്ഫോണുകൾ എൻട്രി ലെവൽ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഉപയോക്താക്കൾക്കിടയിലെ നോക്കിയ ഫീച്ചർ ഫോണുകളോടുള്ള നൊസ്റ്റാൾജിയ പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള ഡിസൈനാണ് ഡിവൈസിന് നൽകിയിട്ടുള്ളത്. ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല 4ജി നെറ്റ്വർക്ക് വ്യാപകമായ ഇന്ത്യയിൽ ഇനി 2ജി ഫീച്ചർ ഫോണുകളെക്കാൾ സാധ്യത 4ജി സപ്പോർട്ടുള്ള ഫീച്ചർ ഫോണുകൾക്ക് തന്നെയാണ്.

നോക്കിയ 215 4ജി, നോക്കിയ 225 4ജി: വിലയും ലഭ്യതയും

നോക്കിയ 215 4ജി, നോക്കിയ 225 4ജി: വിലയും ലഭ്യതയും

നോക്കിയ 215 4ജി ഫോണിന് ചൈനയിൽ സി‌എൻ‌വൈ 289 (ഏകദേശം 3,140 രൂപയാണ് വില. ഇതിനകം ചൈനയിൽ ഈ ഡിവൈസിന്റെ പ്രീ ഓർഡർ ആരംഭിച്ച് കഴിഞ്ഞു. ടർക്കോയ്‌സ്, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. നോക്കിയ 225 4ജിയുടെ വില ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഈ ഫീച്ചർ ഫോണിന്റെ പ്രീ ഓർഡറുകൾ ഒക്ടോബർ 16 മുതൽ ഒക്ടോബർ 25 വരെ നടക്കും. ക്ലാസിക് ബ്ലൂ, ബ്ലാക്ക്, മെറ്റാലിക് ഗോൾഡ് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. നോക്കിയ 225 4ജി യുകെയിൽ ഒക്ടോബർ 30ന് പുറത്തിറങ്ങും.

നോക്കിയ 215 4ജി, നോക്കിയ 225 4ജി: സവിശേഷതകൾ

നോക്കിയ 215 4ജി, നോക്കിയ 225 4ജി: സവിശേഷതകൾ

കട്ടിയുള്ള ബെസലുകളുള്ള നോക്കിയ 215 4ജി, നോക്കിയ 225 4ജി എന്നീ ഫോണുകളിൽ ഡ്യുവൽ നാനോ സിം സപ്പോർട്ടാണ് ഉള്ളത്. 2.4 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ഇരു ഡിവൈസുകളിലും ഉള്ളത്. രണ്ട് ഫോണുകളിലും 3.5 എംഎം ഓഡിയോ ജാക്ക്, വയർലെസ് എഫ്എം റേഡിയോ, എം‌പി 3 പ്ലെയർ, ഫ്ലാഷ്‌ലൈറ്റ് എന്നിവയോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.

4ജി

4ജി ടിഡി-എൽടിഇ വോൾട്ട് കണക്റ്റിവിറ്റി, ബ്ലൂടൂത്ത് സപ്പോർട്ട്, ചാർജ്ജുചെയ്യുന്നതിന് മൈക്രോ-യുഎസ്ബി പോർട്ട് എന്നിവയും ഈ ഡിവൈസുകളിൽ ഉണ്ട്. ലഭിക്കും. ബാറ്ററി നീക്കംചെയ്യാവുന്നതാണ്. ഫീച്ചർ ഫോണുകളുടെ പ്രധാന ഘടകമായ ഫിസിക്കൽ ടി 9 കീബോർഡും ഈ ഡിവൈസുകളിൽ ഉണ്ട്. ഡിവൈസുകളിലെ സ്റ്റോറേജ് തികയാതെ വരുന്ന ആളുകൾക്ക് 32 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസിൽ ഉണ്ട്.

ക്യാമറ

നോക്കിയ ഫോണുകളോടുള്ള നൊസ്റ്റാൾജിയ ഈ ഡിവൈസുകൾക്ക് ഗുണം ചെയ്യുന്ന രീതിയിലാണ് ഡിവൈസ് തയ്യാറാക്കിയിരിക്കുന്നത്. ഇരു ഫോണുകളിലും ക്ലാസ് സ്‌നേക്ക് ഗെയിം നൽകിയിട്ടുണ്ട്. രണ്ട് ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ക്യാമറകളിലാണ്. നോക്കിയ 225 4ജിയിൽ പിന്നിൽ വിജിഎ ക്യാമറ നൽകിയിട്ടുണ്ട്. എന്നാൽ നോക്കിയ 215 4ജി ഫോണിൽ ക്യാമറ ഇല്ല.

Best Mobiles in India

English summary
Nokia 215 4G and Nokia 225 4G feature phones launched in China. These phones come with wireless FM radio, flashlight and Bluetooth support. As the name suggests, these feature phones also have 4G LTE support.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X