നോക്കിയ 3.4 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും

|

എച്ച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള നോക്കിയ കഴിഞ്ഞയാഴ്ച്ചയാണ് നോക്കിയ 5.4, നോക്കിയ 3.4 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇതിൽ നോക്കിയ 3.4 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് നടക്കും. നോക്കിയ വെബ്‌സൈറ്റ് വഴിയും ഇ-കൊമേഴ്‌സ് സൈറ്റുകളായ ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവ വഴിയുമാണ് വിൽപ്പന നടക്കുന്നത്. ഓൺ‌ലൈനിനുപുറമെ, പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഡിവൈസ് വിൽപ്പനയ്ക്ക് എത്തും. സ്നാപ്ഡ്രാഗൺ 460 എസ്ഒസി, 4,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

നോക്കിയ 3.4: വിലയും ഓഫറുകളും

നോക്കിയ 3.4: വിലയും ഓഫറുകളും

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിൽ മാത്രമേ നോക്കിയ 3.4 ലഭ്യമാവുകയുള്ളു. ഈ ഡിവൈസിന് 11,999 രൂപയാണ് വില. ഫോർഡ്, ഡസ്ക്, ചാർക്കോൾ എന്നീ കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. നോക്കിയ 3.4 വാങ്ങുന്നവർക്ക് നിരവധി ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ജിയോ ഉപഭോക്താക്കൾക്ക് 4,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. 2,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഉൾപ്പെടെയാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. 349 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനും 2,000 രൂപ മൂല്യമുള്ള വൗച്ചറുകളും ലഭിക്കും.

കൂടുതൽ  വായിക്കുക: ഐക്യുഒഒ നിയോ 5 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 870 എസ്ഒസിയുടെ കരുത്തുമായികൂടുതൽ  വായിക്കുക: ഐക്യുഒഒ നിയോ 5 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 870 എസ്ഒസിയുടെ കരുത്തുമായി

നോക്കിയ 3.4: സവിശേഷതകൾ

നോക്കിയ 3.4: സവിശേഷതകൾ

നോക്കിയ 3.4 സ്മാർട്ട്ഫോണിൽ 19.5: 9 അസ്പ്കാട് റേഷിയോ ഉള്ള 6.39 ഇഞ്ച് എച്ച്ഡി + (720 x 1,560 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഉള്ളത്. ഫോണിന് ഇടത്-മുകളിലായി മൂലയിൽ ഒരു പഞ്ച്-ഹോൾ കട്ട്ഔട്ടും നൽകിയിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 4 ജിബി റാമും 64 ജിബി നേറ്റീവ് സ്റ്റോറേജുമുള്ള ഡിവൈസിൽ സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി ഒരു പ്രത്യേക മൈക്രോ എസ്ഡി സ്ലോട്ടും നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 11

ആൻഡ്രോയിഡ് 11 അപ്‌ഡേറ്റിലേക്ക് അപ്‌ഗ്രേഡുചെയ്യാനാകുന്ന ആൻഡ്രോയിഡ് 10 ഒഎസിലാണ് നോക്കിയ 3.4 പ്രവർത്തിക്കുന്നത്. ഡിവൈസിൽ കൂടാതെ, സ്റ്റാൻഡേർഡ് 10W ചാർജിങ് സപ്പോർട്ടുള്ള 4,000 mAh ബാറ്ററിയാണ് ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഈ സ്മാർട്ട്ഫോണിൽ 4 ജി എൽടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 4.2, ജിപിഎസ് / ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: അസൂസ് റോഗ് ഫോൺ 5 മാർച്ച് 10ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: അസൂസ് റോഗ് ഫോൺ 5 മാർച്ച് 10ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ക്യാമറ

ഫോട്ടോഗ്രാഫിക്കായി നോക്കിയ 3.4 സ്മാർട്ട്ഫോണിൽ 13 എംപി പ്രൈമറി സെൻസർ, 5 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് പിന്നിൽ നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്ഫോണിൽ 8 എംപി മുൻ ക്യാമറയും നോക്കിയ നൽകിയിട്ടുണ്ട്.

നോക്കിയ 5.4

നോക്കിയ 5.4

നോക്കിയ 3.4നൊപ്പം വിപണിയിലെത്തിയ നോക്കിയ 5.4 സ്മാർട്ട്ഫോണിന്റെ വിൽപ്പന നേരത്തെ ആരംഭിച്ചിരുന്നു. നോക്കിയ 5.4 സ്മാർട്ട്ഫോണിൽ 720p റെസല്യൂഷനും 60Hz റിഫ്രെഷ് റേറ്റുമുള്ള 6.39 ഇഞ്ച് ഡിസ്പ്ലേയാണ് ഉള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 48 എംപി പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയടങ്ങുന്നതാണ് പിൻ ക്യാമറ സെറ്റപ്പ്. 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡ് 12 പ്രിവ്യൂ ആരംഭിച്ചു; ഈ </a><a class=പുതിയ ആൻഡ്രോയിഡ് ഒഎസ് എങ്ങനെ ഡൌൺലോഡ് ചെയ്യാം" title="കൂടുതൽ വായിക്കുക: ആൻഡ്രോയിഡ് 12 പ്രിവ്യൂ ആരംഭിച്ചു; ഈ പുതിയ ആൻഡ്രോയിഡ് ഒഎസ് എങ്ങനെ ഡൌൺലോഡ് ചെയ്യാം" loading="lazy" width="100" height="56" />കൂടുതൽ വായിക്കുക: ആൻഡ്രോയിഡ് 12 പ്രിവ്യൂ ആരംഭിച്ചു; ഈ പുതിയ ആൻഡ്രോയിഡ് ഒഎസ് എങ്ങനെ ഡൌൺലോഡ് ചെയ്യാം

Best Mobiles in India

English summary
Nokia 3.4 smartphone goes on sale today. Sales are made through the Nokia website and e-commerce sites such as Flipkart and Amazon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X