നോക്കിയ 5.4 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും

|

നോക്കിയ 5.4 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയക്ക് നടക്കും. ഈ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ വലിയ ഡിസ്‌പ്ലേ, ശക്തമായ ബാറ്ററി, ആൻഡ്രോയിഡ് വൺ ഒഎസ് എന്നീ സവിശേഷതകളുമായിട്ടാണ് വരുന്നത്. ഉച്ചയ്ക്ക് 12 മണിക്കാണ് ഡിവൈസിന്റെ വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട്, നോക്കിയ വെബ്സൈറ്റ് എന്നിവയിലൂടെ ഡിവൈസ് സ്വന്തമാക്കാൻ സാധിക്കും. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും രണ്ട് കളർ ഓപ്ഷനുകളിലും ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

നോക്കിയ 5.4: വിലയും ലഭ്യതയും

നോക്കിയ 5.4: വിലയും ലഭ്യതയും

നോക്കിയ 5.4 സ്മാർട്ട്ഫോം രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകം. 4 ജിബി റാമുള്ള മോഡലിന് 13,999 രൂപയാണ് വില. 6 ജിബി റാം മോഡലിന് 15,499 രൂപ വിലയുണ്ട്. പോളാർ നൈറ്റ്, ഡസ്ക് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ഫ്ലിപ്പ്കാർട്ട്, നോക്കിയ ഓൺലൈൻ സ്റ്റോർ എന്നിവയിലൂടെ ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പന ആരംഭിക്കും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 5 ശതമാനം കിഴിവ് ലഭിക്കും.

കൂടുതൽ വായിക്കുക: ബ്ലാക്ക്‌ബെറിയുടെ 5ജി സ്മാർട്ട്‌ഫോൺ പുറത്തിറങ്ങുക ഫിസിക്കൽ കീബോർഡുമായികൂടുതൽ വായിക്കുക: ബ്ലാക്ക്‌ബെറിയുടെ 5ജി സ്മാർട്ട്‌ഫോൺ പുറത്തിറങ്ങുക ഫിസിക്കൽ കീബോർഡുമായി

നോക്കിയ 5.4: സവിശേഷതകൾ

നോക്കിയ 5.4: സവിശേഷതകൾ

നോക്കിയ 5.4 സ്മാർട്ട്ഫോണിൽ 720p റെസല്യൂഷനും 60Hz റിഫ്രെഷ് റേറ്റുമുള്ള 6.39 ഇഞ്ച് ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയുടെ ഇടത് കോണിലായി പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. സിനിമകൾ കാണുന്നതും ഇന്റർനെറ്റ് ബ്രൗസുചെയ്യുന്നതും മികച്ച ഡിസ്പ്ലെയാണ് എങ്കിലും വിപണിയിൽ ഈ വില നിലവാരത്തിൽ 90Hz റിഫ്രെഷ് റേറ്റുള്ള 1080p ഡിസ്പ്ലെയുമായി പുറത്തിറങ്ങിയ ഡിവൈസുകൾ ഉള്ളതിനാൽ തന്നെ നോക്കിയ 5.4 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ വിപണിയിലെ മികച്ചതാണ് എന്ന് പറയാനാകില്ല.

പെർഫോമൻസ്
 

നോക്കിയ 5.4 മാന്യമായ പെർഫോമൻസ് നൽകുന്ന ഡിവൈസാണ്. ഈ വില വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ ഫോണാണെന്ന് അവകാശപ്പെടാനാകാത്ത ഡിവൈസാണ് ഇത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 64 ജിബി ഓൺബോർഡ് സ്റ്റോറേജുള്ള സ്മാർട്ട്ഫോണിൽ 6 ജിബി റാമും ഉണ്ട്. ഒരേസമയം നിരവധി ആപ്പുകൾ പ്രവർത്തിപ്പിക്കുന്നതിനും ദൈനംദിന ജോലികൾ ചെയ്യനും ഈ സ്മാർട്ട്ഫോണിന് സാധിക്കും. കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ പോലുള്ള ഗെയിമുകൾ കളിക്കാനും ഫോണിലൂടെ സാധിക്കും. എന്നാൽ ഉയർന്ന ഗ്രാഫിക്സ് ഉപയോഗിച്ച് മികച്ച ഗെയിംപ്ലേ അനുഭവം ലഭിക്കില്ല.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്സി എഫ്62 റിവ്യൂ; കരുത്തൻ ഫോൺ പക്ഷേ ഭാവിയിലേക്ക് ഉപകാരപ്പെടില്ലകൂടുതൽ വായിക്കുക: സാംസങ് ഗാലക്സി എഫ്62 റിവ്യൂ; കരുത്തൻ ഫോൺ പക്ഷേ ഭാവിയിലേക്ക് ഉപകാരപ്പെടില്ല

ക്യാമറ

നോക്കിയ 5.4 സ്മാർട്ട്ഫോണിന്റെ ക്യാമറകൾ മികച്ചതാണ്. 48 എംപി പ്രൈമറി സെൻസറിന് സ്വാഭാവിക നിറങ്ങളുള്ള മികച്ച ഫോട്ടോകൾ പകർത്താൻ സാധിക്കും. അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ഡിവൈസിലെ മറ്റ് ക്യാമറകൾ. ഡിവൈസിന്റെ മുൻവശത്ത്, 16 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുള്ളത്. ഇത് മികച്ച സെൽഫികൾ എടുക്കാൻ സഹായിക്കും.

കണക്റ്റിവിറ്റി

നോക്കിയ 5.4 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഓൺ‌ബോർഡ് സെൻസറുകളായി ആമിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ് എന്നിവ നൽകിയിട്ടുണ്ട്. ഡിവൈസിന് പിന്നിൽ ഫിംഗർപ്രിന്റ് സ്‌കാനറും ഉണ്ട്. 10W ചാർജിങ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 സീരീസ് മാർച്ച് 4ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 സീരീസ് മാർച്ച് 4ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

Best Mobiles in India

English summary
The first sale of Nokia 5.4 smartphone in India will take place this afternoon. Sales of the device start at 12 noon. The device can be purchased through Flipkart and the Nokia website.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X