നോക്കിയ 5.4, നോക്കിയ 3.4 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾ

|

എച്ച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള നോക്കിയ പുതിയ രണ്ട് ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി. നോക്കിയ 5.4, നോക്കിയ 3.4 എന്നീ സ്മാർട്ട്ഫോണുകളാണ് രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. നോക്കിയ 5.4 സ്മാർട്ട്ഫോണിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. നോക്കിയ 3.4 ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വരുന്നു. രണ്ട് ഫോണുകളും ക്വാൽകോം സ്‌നാപ്ഡ്രാഗൺ എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഈ രണ്ട് ഫോണുകളും യൂറോപ്യൻ വിപണിയിൽ കഴിഞ്ഞ വർഷം ലോഞ്ച് ചെയ്തിരുന്നു.

നോക്കിയ 5.4, നോക്കിയ 3.4: ഇന്ത്യയിലെ വില, ലഭ്യത

നോക്കിയ 5.4, നോക്കിയ 3.4: ഇന്ത്യയിലെ വില, ലഭ്യത

നോക്കിയ 5.4 രണ്ട് കോൺഫിഗറേഷനുകളിൽ ലഭ്യമാകും. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് 13,999 രൂപയാണ് വില, 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് 15,499 രൂപ വിലയുണ്ട്. ഡസ്ക്, പോളാർ നൈറ്റ് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. നോക്കിയ 3.4 സ്മാർട്ട്ഫോൺ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിലാണ് പുറത്തിറങ്ങിയത്. ഈ ഡിവൈസ് 11,999 രൂപയാണ് വില ചാർക്കോൾ, ഡസ്ക്, ഫോർഡ് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

വിൽപ്പന
 

നോക്കിയ 5.4 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഫെബ്രുവരി 17 മുതൽ ഫ്ലിപ്പ്കാർട്ട്, നോക്കിയ ഇന്ത്യ വെബ്സൈറ്റ് എന്നിവ വഴി ആരംഭിക്കും. നോക്കിയ 3.4 സ്മാർട്ട്ഫോണിന്റെ പ്രീ ബുക്കിങ് നോക്കിയ വെബ്‌സൈറ്റ് വഴി ആരംഭിച്ച് കഴിഞ്ഞു. ഈ ഡിവൈസിന്റെ ആദ്യ വിൽപ്പന ഫെബ്രുവരി 20 മുതൽ നടക്കും. നോക്കിയ വെബ്‌സൈറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട്, പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. നോക്കിയ 5.4 ഡിസംബറിലും നോക്കിയ 3.4 സെപ്റ്റംബറിലുമാണ് യൂറോപ്യൻ വിപണിയിൽ എത്തിയത്.

കൂടുതൽ വായിക്കുക: എച്ച്ടിസി വൈൽഡ് ഫയർ ഇ ലൈറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: എച്ച്ടിസി വൈൽഡ് ഫയർ ഇ ലൈറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

നോക്കിയ 5.4: സവിശേഷതകൾ

നോക്കിയ 5.4: സവിശേഷതകൾ

ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള നോക്കിയ 5.4 ആൻഡ്രോയിഡ് 10ൽ പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് എച്ച്ഡി + (720x1,560 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 19.5: 9 അസ്പാക്ട് റേഷിയോവും 400 നിറ്റ് പീക്ക് ബ്രൈറ്റ്നസും ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 64 ജിബി ഓൺബോർഡ് സ്റ്റോറേജുള്ള സ്മാർട്ട്ഫോണിൽ 6 ജിബി റാമും ഉണ്ട്.

ക്യാമറ

48 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. ഡിവൈസിന്റെ മുൻവശത്ത്, 16 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുള്ളത്. ഈ സെൽഫി ക്യാമറ സ്ഥാപിക്കാനായി ഡിസ്പ്ലെയിൽ ഹോൾ-പഞ്ച് കട്ടൌട്ട് നൽകിയിട്ടുണ്ട്.

നോക്കിയ 5.4

നോക്കിയ 5.4 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഓൺ‌ബോർഡ് സെൻസറുകളായി ആമിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ് എന്നിവ നൽകിയിട്ടുണ്ട്. ഡിവൈസിന് പിന്നിൽ ഫിംഗർപ്രിന്റ് സ്‌കാനറും ഉണ്ട്. 10W ചാർജിങ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

കൂടുതൽ വായിക്കുക: പോക്കോ എക്സ് 3 പ്രോ വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുംകൂടുതൽ വായിക്കുക: പോക്കോ എക്സ് 3 പ്രോ വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

നോക്കിയ 3.4: സവിശേഷതകൾ

നോക്കിയ 3.4: സവിശേഷതകൾ

ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള നോക്കിയ 3.4 ആൻഡ്രോയിഡ് 10ൽ പ്രവർത്തിക്കുന്നു. 19.5: 9 അസ്പാക്ട് റേഷിയോ, 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.39 ഇഞ്ച് എച്ച്ഡി + (720x1,560 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 4 ജിബി റാമും 64 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമുള്ള ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ

13 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ നോക്കിയ നൽകിയിട്ടുള്ളത്. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഹോൾ-പഞ്ച് കട്ടൌട്ടിൽ 8 മെഗാപിക്സൽ സെൻസറാണ് ഉള്ളത്. ഡിവൈസിലെ കണക്റ്റിവിറ്റി ഓപ്ഷനുകളും സെൻസറുകളും നോക്കിയ 5.4 ന് സമാനമാണ്. 4,000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്.

Best Mobiles in India

English summary
Nokia has launched two new budget-friendly smartphones in India. Nokia 5.4 and Nokia 3.4 have been launched in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X