നോക്കിയ 5.4 സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും, ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തു

|

നോക്കിയയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ നോക്കിയ 5.4 വൈകാതെ വിപണിയിൽ എത്തും. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്കാർട്ടിൽ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ലിസ്റ്റിങ് ഇന്ത്യൻ വിപണിയിലെ ഡിവൈസിന്റെ ലോഞ്ച് സ്ഥിരീകരിക്കുന്നു. മിഡ് റേഞ്ച് വിഭാഗത്തിലായിരിക്കും ഈ ഡിവൈസ് അവതരിപ്പിക്കുക. ഫെബ്രുവരി 10ന് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് നേരത്തെ ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഫ്ലിപ്പ്കാർട്ട് ലിസ്റ്റിംഗ് ഡിവൈസിന്റെ ലോഞ്ച് തിയ്യതി വെളിപ്പെടുത്തിയിട്ടില്ല.

നോക്കിയ 5.4

നോക്കിയ 5.4 ഇതിനകം യൂറോപ്യൻ വിപണിയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 15ന് അമേരിക്കൻ വിപണിയിൽ ഡിവൈസ് പുറത്തിറങ്ങും. കഴിഞ്ഞ വർഷം ആഗോളതലത്തിൽ പുറത്തിറക്കിയ നോക്കിയ 3.4 ബജറ്റും ഇതിനൊപ്പം ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തുന്നില്ല. കമിങ് സൂൺ എന്ന് എഴുതിയിട്ടാണ് സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ വരും ആഴ്ച്ചയിൽ ലോഞ്ച് പ്രതീക്ഷിക്കാവുന്നതാണ്.

കൂടുതൽ വായിക്കുക: രണ്ട് സെൽഫി ക്യാമറയുമായി വിവോ എസ്7ടി 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തികൂടുതൽ വായിക്കുക: രണ്ട് സെൽഫി ക്യാമറയുമായി വിവോ എസ്7ടി 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി

നോക്കിയ 5.4

നോക്കിയ 5.4 ഫ്ലിപ്പ്കാർട്ടിലൂടെ മാത്രമായിരിക്കും രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. വിലയുടെ കാര്യത്തിൽ, ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. യു‌എസിൽ 249.99 ഡോളർ എന്ന വിലയിലാണ് ഡിവൈസിന്റെ പ്രീ ബുക്കിങ് നടക്കുന്നത്. ഇത് 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വിലയാണ്. ഇന്ത്യൻ കറൻസിയിൽ ഇത് 18,000 രൂപയോളം വരും. യൂറോപ്യൻ വിപണിയിൽ, 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 189 യൂറോയാണ് വില. ഇത് ഏകദേശം 16,900 രൂപയോളം വരും. കളർ ഓപ്ഷനുകളിൽ ഡസ്ക്, പോളാർ നൈറ്റ് എന്നീ കളറുകളിലാവും ഡിവൈസ് അവതരിപ്പിക്കുക.

നോക്കിയ 5.4: സവിശേഷതകൾ
 

നോക്കിയ 5.4: സവിശേഷതകൾ

നോക്കിയ 5.4 പോളികാർബണേറ്റ് ബോഡിയുമായിട്ടാണ് വരുന്നത്. പുറം കവറിന്റെ മധ്യഭാഗത്ത് വൃത്താകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂളും ഡിവൈസിൽ നൽകിയിട്ടുണ്ട്. ക്യാമറ മൊഡ്യൂളിന്റെ ഇടതുവശത്ത് ഒരു എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള ഫിംഗർപ്രിന്റ് സെൻസറും ക്യാമറ മൊഡ്യൂളിന് താഴെയായിട്ടുണ്ട്. എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.39 ഇഞ്ച് പഞ്ച് ഹോൾ എൽസിഡി ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി Zഫ്ലിപ്പ് 3, ഗാലക്‌സി ഫോൾഡ് 3 സ്മാർട്ട്ഫോണുകൾ ജൂലൈയിൽ പുറത്തിറങ്ങുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി Zഫ്ലിപ്പ് 3, ഗാലക്‌സി ഫോൾഡ് 3 സ്മാർട്ട്ഫോണുകൾ ജൂലൈയിൽ പുറത്തിറങ്ങും

ക്വാൽകോം സ്‌നാപ്ഡ്രാഗൺ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 മൊബൈൽ പ്ലാറ്റ്‌ഫോം, 4 ജിബി റാം, 64 ജിബി / 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് ഡിവൈസിന്റെ കരുത്ത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. 4,000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിലുള്ളത്. എഐ അസിസ്റ്റഡ് അഡാപ്റ്റീവ് ബാറ്ററി ടെക്നോളജിയും ഡിവൈസിനുണ്ട്. ആൻഡ്രോയിഡ് 10ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ഇത് ആൻഡ്രോയിഡ് 11 ലേക്ക് അപ്‌ഗ്രേഡുചെയ്യാനാകും.

ക്യാമറ

48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 5 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് ക്യാമറ എന്നിവയാണ് നോക്കിയ 5.4 സ്മാർട്ട്ഫോണിന്റെ ക്യാമറ സെറ്റപ്പ്. 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഡിവൈസിൽ ഉണ്ട്. ഡിസ്പ്ലേയുടെ മുകളിലുള്ള പഞ്ച് ഹോളിലാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്. ഈ ക്യാമറ 60fps വീഡിയോ റെക്കോർഡിങും കളർ ഗ്രേഡിംഗിനൊപ്പം സിനിമാറ്റിക് റെക്കോർഡിംഗും സപ്പോർട്ട് ചെയ്യുന്നു. ഫിസിക്കൽ ഫിംഗർപ്രിന്റ് സെൻസറാണ് നോക്കിയ 5.4 സ്മാർട്ട്ഫോണിൽ ഉള്ളത്.

കൂടുതൽ വായിക്കുക: കിടിലൻ ക്യാമറകളുള്ള വിവോയുടെ വില കുറഞ്ഞ സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: കിടിലൻ ക്യാമറകളുള്ള വിവോയുടെ വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Nokia's latest smartphone Nokia 5.4 will be launched soon. The smartphone is listed on the e-commerce website Flipkart.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X