നോക്കിയ 5310 ഫീച്ചർഫോൺ ജൂൺ 16ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും; വിലയും സവിശേഷതകളും

|

നോക്കിയയുടെ ഏറ്റവും ജനപ്രീയ സ്മാർട്ട്ഫോൺ സീരിസുകളിലൊന്നാണ് എക്സ്പ്രസ് മ്യൂസിക്. സ്മാർട്ട്ഫോണുകൾക്ക് മുമ്പ് ഒരു തലമുറയെ ദീർഘകാലം മൊബൈൽ സാങ്കേതികവിദ്യയുടെ അവസാന വാക്കായി എക്സ്പ്രസ് മ്യൂസിക് സീരിസ് മാറി. ഇപ്പോഴിതാ എച്ച്എംഡി ഗ്ലോബൽ നോക്കിയ എക്സ്പ്രസ് മ്യൂസിക് സ്മമാർട്ട്ഫോണുകളിലൊന്ന് വീണ്ടും വിപണിയിലെത്തിക്കുകയാണ്.

എക്സ്പ്രസ് മ്യൂസിക് 5130

2008-ൽ നോക്കിയ പുറത്തിറക്കിയ എക്സ്പ്രസ് മ്യൂസിക് 5130 മോഡലാണ് എച്ച്എംഡി ഗ്ലോബൽ വീണ്ടും വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്. മ്യൂസിക് പ്ലേ ചെയ്യുന്നതിന് പ്രത്യേക സ്വിച്ചുകൾ അടക്കം നൽകികൊണ്ട് പുറത്തിറക്കിയ മോഡൽ ഫോണാണ് ഇത്. മില്ലേനിയലുകൾ എന്ന് വിളിക്കുന്ന പുതിയ തലമുറയിലെ ആളുകൾക്ക് അത്രയ്ക്ക് പരിചിതമല്ലെങ്കിലും എക്സ്പ്രസ് മ്യൂസിക് 5130 എന്ന ഫോണിന് ആരാധകർ ഏറെയാണ്.

കൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്കാർട്ടിൽ സാംസങ് ഡെയ്‌സ് ഓഫറുകൾകൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്കാർട്ടിൽ സാംസങ് ഡെയ്‌സ് ഓഫറുകൾ

നോക്കിയ 5310: ലോഞ്ച്

നോക്കിയ 5310: ലോഞ്ച്

നോക്കിയ മൊബൈൽസ് ഇന്ത്യയുടെ ട്വിറ്ററലൂടെയാണ് നോക്കിയ 5310 ഫോണിന്റെ ടീസർ പുറത്തിറക്കിയത്. ഇത് പ്രകാരം ഈ മൊബൈൽഫോൺ ജൂൺ 16ന് പുറത്തിറക്കും. ഫീച്ചർഫോൺ ‘അഞ്ച് ദിവസത്തിനുള്ളിൽ' പുറത്തിറക്കുമെന്നാമ് ടീസറിൽ ഉള്ളത്. ലോഞ്ചിന് മുമ്പായി എച്ച്എംഡി ഗ്ലോബൽ കമ്പനി വെബ്‌സൈറ്റിൽ ഫോൺ വാങ്ങാൻ താല്പര്യമുള്ളവർക്കായി രജിസ്ട്രേഷനുകൾ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

നോക്കിയ 5310: സവിശേഷതകൾ

നോക്കിയ 5310: സവിശേഷതകൾ

ആഗോള വിപണിയിൽ നേരത്തെ പുറത്തിറക്കിയിരിക്കുന്നതിനാൽ പുതിയ നോക്കിയ 5310 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ വ്യക്തമാണ്. 2.4 ഇഞ്ച് ക്യുവിജിഎ കളർ ഡിസ്‌പ്ലേ, ഡ്യുവൽ ഫ്രണ്ട് ഫേസിംഗ് സ്പീക്കറുകൾ, ഫിസിക്കൽ കീപാഡ് എന്നിവയുമായാണ് ഈ പുറത്തിറക്കുന്നത്. ഫോൺ നോക്കിയ സീരീസ് 30+ സോഫ്റ്റ്വെയറിലാണ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോൺ ജൂൺ 15ന് വിൽപ്പനയ്ക്കെത്തിയേക്കും: വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോൺ ജൂൺ 15ന് വിൽപ്പനയ്ക്കെത്തിയേക്കും: വിലയും സവിശേഷതകളും

വിജിഎ ക്യാമറ

ഈ ഫീച്ചർഫോൺ വൈറ്റ് / റെഡ്, ബ്ലാക്ക് / റെഡ് കളർ ഓപ്ഷനുകളിൽ വിപണിയിൽ ലഭ്യമാകും.പുതിയ മീഡിയടെക്ക് MT6260A SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 8MB റാമാണ് ഉള്ളത്. 16 എംബിയാണ് സ്റ്റോറേജ് സ്പൈസ്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി 32 ജിബി വരെ വികസിപ്പിക്കാനാകും.നോക്കിയ 5310 ന് പിന്നിൽ ഫ്ലാഷോട് കൂടിയ ഒരു വിജിഎ ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്.

ബാറ്ററി

1,200 എംഎഎച്ച് നീക്കംചെയ്യാവുന്ന ബാറ്ററിയാണ് ഇതിൽ നൽകിയിട്ടുള്ളത്. ഈ ബാറ്ററി 30 ദിവസം വരെ സ്റ്റാൻഡ്‌ബൈ ടൈം വാഗ്ദാനം ചെയ്യുന്നു. എം‌പി 3 പ്ലെയർ, എഫ്എം റേഡിയോ തുടങ്ങിയ സവിശേഷതകളെയും ഈ ഫീച്ചർഫോൺ സപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി A21s സ്മാർട്ട്ഫോൺ അടുത്തയാഴ്ച ഇന്ത്യൻ വിപണിയിലെത്തും: റിപ്പോർട്ട്കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി A21s സ്മാർട്ട്ഫോൺ അടുത്തയാഴ്ച ഇന്ത്യൻ വിപണിയിലെത്തും: റിപ്പോർട്ട്

Best Mobiles in India

English summary
The Nokia Mobiles India Twitter handle has released a new teaser that pretty much reveals the launch date for the Nokia 5310. The teaser notes that the feature phone will be unveiled in ‘five days' indicating a June 16 launch. HMD Global has also started taking registrations of interest for the phone on the company website ahead of launch.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X