Home
Mobile

നോക്കിയ 8ന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു: ക്യാമറ, സ്‌റ്റോറേജ് മികച്ചതാണോ?

By Asha Sreejith

എച്ച്എംഡി ഗ്ലോബല്‍ കഴിഞ്ഞ മാസം പുറത്തിറക്കിയ നോക്കിയ 8ന് 4ജിബി റാമും 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ നോക്കിയ 8ന്റെ പുതിയ വേരിന്റെ എച്ച്എംഡി കമ്പനി അവതരിപ്പിച്ചു. അതായത് 4ജിബി റാം, 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ.

നോക്കിയ 8ന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു: ക്യാമറ, സ്‌റ്റോറേജ് മികച്

സ്മാര്‍ട്ട്‌ഫോണ്‍ ഫിന്‍ലാന്റില്‍ വില്‍പന ആരംഭിക്കും എന്നും കൂടാതെ ഈ ഫോണിന്റെ മോഡല്‍ ഡിഎന്‍എയിലും വെര്‍ക്കോക്കാവാപ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. നോക്കിയ 8ന്റെ 6ജിബി റാം മേവരിയന്റിന് 49,852 രൂപയണ്. കരാര്‍ അടിസ്ഥാനത്തില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ റീട്ടെയിലുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഉപഭോക്താക്കള്‍ക്ക് പ്രതിമാസ ഗഡുക്കളായും പ്ലാനുകള്‍ തിരഞ്ഞെടുക്കാം. ഒക്ടോബര്‍ 19നകം തന്നെ സ്മാര്‍ട്ട്‌ഫോണ്‍ ഷിപ്പിങ്ങ് ആരംഭിക്കുകയും ചെയ്യും.

നോക്കിയ 8ന്റെ സവിശേഷതകള്‍

യൂണി ബോഡി ഡിസൈന്‍ ചെയ്തിരിക്കുന്ന സ്മാര്‍ട്ട്‌ഫോണാണ്, അതില്‍ 6000 സീരീസ് അലൂമിനിയം ഉള്‍പ്പെടുന്നു. സ്‌ക്രീന്‍ റസൊല്യൂഷന്‍ 1440X2560 പിക്‌സല്‍, എന്നിവയോടൊപ്പം ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഉണ്ട്. സ്‌നാപ്ഡ്രാഗണ്‍ 835SoC 4ജിബി/ 6ജിബി റാം എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ കൂട്ടാം.

ഒപ്ടിക്‌സിലേക്ക് കടക്കുകയാണെങ്കില്‍ നോക്കിയ 8ന് 13എംപി ഡ്യുവല്‍ ലെന്‍സ് റിയര്‍ ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ റിയര്‍ ക്യാമറയില്‍ OIS, PDAF, IR റെയിഞ്ച് ഫൈന്‍ഡര്‍, f/2.0 അപ്പര്‍ച്ചറും ഉണ്ട്. 13എംപി സെല്‍ഫി ക്യാമറ എത്തിയിരിക്കുന്നത് PDFA, f/2.0 അപ്പര്‍ച്ചറും ഡിസ്‌പ്ലേ ഫ്‌ളാഷുമായാണ്.

3090എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണ്‍ പിന്തുണയ്ക്കുന്നത്. നോക്കിയ 8ന് ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ടില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് ലഭിക്കുമെന്നും കമ്പനി ഉറപ്പു നല്‍കുന്നു. ഈ സ്മാര്‍ട്ട്‌ഫോണിന്റെ മറ്റു സവിശേഷതകളാണ് 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്, യുഎസ്ബി 3.1 ടൈപ്പ് സി, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്കും ഉണ്ട്.

More from GizBot

Best Mobiles in India

English summary
Nokia launched a new variant of the flagship smartphone with 6GB of RAM and 128GB internal storage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X