Home
Mobile

നോക്കിയ 9.3 പ്യുവർവ്യൂ, നോക്കിയ 7.3 5ജി, നോക്കിയ 6.3 സ്മാർട്ട്ഫോണുകൾ ഡിസംബറിൽ അവതരിപ്പിക്കും

എച്ച്എംഡി ഗ്ലോബൽ ഈ വർഷം അവസാനത്തോടെ ഒന്നിലധികം സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. നോക്കിയ 2.4, നോക്കിയ 3.4 എന്നിവയുടെ ഇന്ത്യയിലെ ലോഞ്ച് കമ്പനി കഴിഞ്ഞ ദിവസം ടീസ് ചെയ്തിരുന്നു. ഇപ്പോഴിതാ നോക്കിയ 9.3 പർവ്യൂ, നോക്കിയ 6.3, നോക്കിയ 7.3 എന്നീ മൂന്ന് സ്മാർട്ട്ഫോണുകളുടെ ലോഞ്ച് കൂടി ഡിസംബറിൽ ഉണ്ടാകുമെന്ന പുതിയ റിപ്പോർട്ടുകൾ കൂടി പുറത്ത് വന്നിരിക്കുകയാണ്. നേരത്തെ പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച്, ഈ മാസം തന്നെ നോക്കിയയുടെ മൂന്ന് സ്മാർട്ട്‌ഫോണുകളും വിപണിയിൽ എത്തേണ്ടതായിരുന്നു.

നോക്കിയ

നോക്കിയ പവർ യൂസർ റിപ്പോർട്ട് അനുസരിച്ച് ഈ വർഷം അവസാനത്തോടെ നോക്കിയ 7.3 5ജി ഔദ്യോഗികയി ലോഞ്ച് ചെയ്യും. ഇതിനായി കമ്പനി ഒരു ലോഞ്ച് ഇവന്റ് നടത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നവെങ്കിലും ഈ ഇവന്റിൽ മറ്റ് രണ്ട് ഡിവൈസുകൾ കൂടി പുറത്തിറക്കാൻ ഒരുങ്ങുന്നുവെന്നത് പുതിയ വാർത്തയാണ്. എന്നാൽ ഇക്കാര്യത്തിൽ കമ്പനി ഔദ്യോഗികമായി ഒന്നും സ്ഥിരീകരിച്ചിട്ടില്ല. നോക്കിയ 9.3 പ്യുവർവ്യൂവും ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണെന്ന സൂചന നോക്കിയ ട്വിറ്റർ വഴി വെളിപ്പെടുത്തിയിരുന്നു.

നോക്കിയ 9.3 പ്യുവർവ്യൂ

നോക്കിയ 9.3 പ്യുവർവ്യൂ

2കെ റെസല്യൂഷനോടുകൂടിയ 6.29 ഇഞ്ച് ക്യുഎച്ച്ഡി + പോൾഡ് സ്‌ക്രീനാണ് നോക്കിയ 9.3 പ്യുവർവ്യൂ സ്മാർട്ട്ഫോണിൽ ഉണ്ടാവുക. ഈ സ്‌ക്രീൻ 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ളതായിരിക്കും. സ്‌നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റിന്റെ കരുത്തിലായിരിക്കും നോക്കിയ 9.3 പ്യുവർവ്യൂ പ്രവർത്തിക്കുകയെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. എന്നാൽ നോക്കിയയുടെ പുതിയ ട്വീറ്റ് അനുസരിച്ച് ഈ ഡിവൈസ് സ്നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റ് പായ്ക്ക് ചെയ്യാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് ടെക് വിദഗ്ദർ.

പ്രൈമറി ക്യാമറ

8കെ റെക്കോർഡിങ് സപ്പോർട്ടുള്ള 108 എംപി പ്രൈമറി ക്യാമറയുമായിട്ടായിരിക്കും നോക്കിയ 9.3 പ്യുവർവ്യൂ സ്മാർട്ട്ഫോൺ പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. വിപണിയിലുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ക്യാമറകളിലൊന്നാണ് ഇത്. 4,500 എംഎഎച്ച് ബാറ്ററിയായിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുക എന്നും ഈ ബാറ്ററി ചാർജ് ചെയ്യാൻ ക്യു വയർലെസ് ചാർജിങ് ടെക്നോളജി സപ്പോർട്ട് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നോക്കിയ 7.3 5ജി

നോക്കിയ 7.3 5ജി

നോക്കിയ 7.3 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത് 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയുമായിട്ടായിരിക്കും. ഈ ഡിസ്പ്ലെയിൽ ഹോൾ-പഞ്ച് കട്ട്‌ ഔട്ടും ഉണ്ടായിരിക്കും. 6 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 690 5ജി ചിപ്‌സെറ്റായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിവൈസിൽ 48 എംപി പ്രൈമറി ക്യാമറയടങ്ങുന്ന പിൻക്യാമറ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക എന്നും 24 എംപിയോ 32 എംപിയോ ഉള്ള സെൽഫി ക്യാമറ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നോക്കിയ 6.3

നോക്കിയ 6.3

നോക്കിയ 6.3 ഒരു സീസ് ബ്രാൻഡഡ് ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് പുറത്തിറങ്ങുന്നത്. 16 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 670 അല്ലെങ്കിൽ 675 പ്രോസസറായിരിക്കും. 4,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉണ്ടായിരിക്കുക. 249 യൂറോയിൽ ആരംഭിക്കുന്ന പ്രൈസ് ടാഗുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക. ഇത് ഇന്ത്യൻ കറൻസി 22,015 രൂപയോളം വരും.

Best Mobiles in India

English summary
The launch event of the three smartphones Nokia 9.3 Parview, Nokia 6.3 and Nokia 7.3 will take place in December.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X