Home
Mobile

ആറ് ക്യാമറകളുമായി ഇന്ത്യൻ വിപണിയിലെത്തിയ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകൾ

സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് ക്യാമറകൾ. മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ തിരഞ്ഞെടുക്കാൻ എല്ലാ ആളുകളും ശ്രദ്ധിക്കുന്നു. ഓരോ തരം ഫോട്ടോഗ്രാഫി ആവശ്യങ്ങൾക്കും ഓരോ വിധത്തിലുള്ള ക്യാമറകളാണ് ആവശ്യം. അതുകൊണ്ട് തന്നെ ഒന്നിൽ കൂടുതൽ ക്യാമറകൾ ഇന്ന് സ്മാർട്ട്ഫോണുകളിൽ നൽകാറുണ്ട്. വൈഡ്, അൾട്രാ വൈഡ്, സൂം, പോട്രൈയിറ്റ്, മാക്രോ തുടങ്ങിയ ലെൻസുകളുള്ള ക്യാമറ സെറ്റപ്പുകൾ വിപണിയിൽ സജീവമാണ്.

ആറ് ക്യാമറകളുള്ള ഫോണുകൾ

ആറ് ക്യാമറകളുള്ള ഫോണുകൾ

ആറ് ക്യാമറകളുമായി വരുന്ന സ്മാർട്ട്ഫോണുകൾ പോലും വിപണിയിൽ ധാരാളമാണ്. സെൽഫി ക്യാമറകൾ അടക്കമാണ് ആറ് ക്യാമറകൾ വരുന്നത്. ഇത്തരം ചില സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഐഫോൺ, ഗൂഗിൾ പിക്സൽ തുടങ്ങിയവ ഒരു ക്യാമറയുമായി അത്ഭുതം സൃഷ്ടിക്കുന്ന ഡിവൈസുകളാണ്. ട്രിപ്പിൾ ക്യാമറ, ക്വാഡ് ക്യാമറ, പെന്റ ക്യാമറ എന്നിങ്ങനെ ക്യാമറകളുടെ എണ്ണം കൂടിയ ഡിവൈസുകളും ധാരാളം ഉണ്ട്. രണ്ട് സെൽഫി ക്യാമറകളുള്ള ഫോണുകളും ഉണ്ട്. സാംസങ്, വൺപ്ലസ്, റിയൽമി തുടങ്ങിയ മുൻനിര ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ആറ് ക്യാമറകളുള്ള സ്മാർട്ട്ഫോണുകളും അവയുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

സാംസങ് ഗാലക്സി ഫോൾഡ്

സാംസങ് ഗാലക്സി ഫോൾഡ്

ഹെക്‌സാ-ക്യാമറ (ആറ് ക്യാമറകൾ) സെറ്റപ്പുള്ള ആദ്യ തലമുറ സാംസങ് ഗാലക്സി ഫോൾഡ് ഫോൺ ഏറെ ജനപ്രിയമായ ഡിവൈസാണ്. 12എംപി പ്രൈമറി ഷൂട്ടർ, 16എംപി അൾട്രാ വൈഡ് ലെൻസ്, 12എംപി ടെലിഫോട്ടോ ലെൻസ് എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പ് പിന്നിലും ഫോൺ തുറക്കുമ്പോൾ 10 എംപി സെൽഫി ക്യാമറയും 8 എംപി ഡെപ്ത് സെൻസറും ഡിവൈസിൽ ഉണ്ട്. ഇത് കൂടാതെ ഡിസ്‌പ്ലേയിൽ 10 എംപി സെൽഫി ക്യാമറയും ഉണ്ട്.

നോക്കിയ 9 പ്യുവർവ്യൂ

നോക്കിയ 9 പ്യുവർവ്യൂ

ആറ് ക്യാമറകളുള്ള മികച്ച 10 സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ നോക്കിയ 9 പ്യുവർവ്യൂ ഒഴിവാക്കാൻ സാധിക്കില്ല. പിന്നിൽ അഞ്ച് ക്യാമറകളുള്ള ചുരുക്കം ചില ഫോണുകളിൽ ഒന്നാണിത്. മറ്റ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി പരമാവധി ലൈറ്റ് പിടിച്ചെടുക്കാൻ നോക്കിയ 9 പ്യുവർവ്യൂ അഞ്ച് സെൻസറുകളും ഒരേസമയം ഉപയോഗിക്കുന്നു. ക്യാമറകൾ ഡിസൈൻ ചെയ്‌ത് വികസിപ്പിച്ചെടുത്തത് സെസ്സ് ആണ്, ഉയർന്ന ഡൈനാമിക് റേഞ്ചും ഷാർപ്പ് ആയ ഡീറ്റൈൽസും മെച്ചപ്പെടുത്തിയ ഡെപ്‌ത്തും ഈ ക്യാമറ നൽകുന്നു. ആറാമത്തെ ക്യാമറയായി പരിഹണിക്കാവുന്നത് 20 എംപി സെൽഫി ക്യാമറയാണ്.

വൺപ്ലസ് നോർഡ്

വൺപ്ലസ് നോർഡ്

ആറ് ക്യാമറകളുള്ള സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ വൺപ്ലസ് നോർഡും ഉണ്ട്. പിഡിഎഎഫും ഒഐഎസും സപ്പോർട്ട് ചെയ്യുന്ന 48 എംപി പ്രൈമറി ഷൂട്ടറുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് പിന്നിലുള്ളത്. 119-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 8 എംപി അൾട്രാ-വൈഡ് ലെൻസ്, 5 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ലെൻസ് എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. സെൽഫിക്കായി 8 എംപി അൾട്രാ വൈഡ് ലെൻസും 32 എംപി വൈഡ് ആംഗിൾ ലെൻസുമുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഉള്ളത്.

ഓപ്പോ എഫ്17 പ്രോ

ഓപ്പോ എഫ്17 പ്രോ

ഓപ്പോ എഫ്17 പ്രോയിൽ മൊത്തം ആറ് ക്യാമറകളാണ് ഉള്ളത്. പിൻഭാഗത്തുള്ള ക്വാഡ് ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി ഷൂട്ടർ, 8 എംപി വൈഡ് ആംഗിൾ ലെൻസ്, മാക്രോ, ഡെപ്ത് ഷോട്ടുകൾക്കുള്ള രണ്ട് 2 എംപി സെൻസറുകൾ എന്നിവയുണ്ട്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി മുൻവശത്ത് 16 എംപി + 2 എംപി ക്യാമറ സെറ്റപ്പാണ് ഉള്ളത്.

പോക്കോ എക്സ്2

പോക്കോ എക്സ്2

ആറ് ക്യാമറകളുള്ള മികച്ച 10 സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ പോക്കോ എക്സ്2 ഉണ്ട്. പിൻഭാഗത്ത് 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 64 എംപി സോണി IMX686 പ്രൈമറി സെൻസർ, എഫ്/2.4 അപ്പേർച്ചറുള്ള 2 എംപി മാക്രോ ലെൻസാണ്, എഫ്/2.4 അപ്പേർച്ചർ ലെൻസുള്ള 2 എംപി ഡെപ്ത് സെൻസർ എന്നിവ നൽകിയിട്ടുണ്ട്. സെൽഫികൾക്കായി പോക്കോ എക്സ്2 സ്മാർട്ട്ഫോണിൽ 20 എംപി + 2 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറകളും ഉണ്ട്.

റിയൽമി എക്സ്50 പ്രോ

റിയൽമി എക്സ്50 പ്രോ

ആറ് ക്യാമറകളുള്ള ഫോണുകളിൽ മികച്ച ഒന്നാണ് റിയൽമി എക്സ്50 പ്രോ. ഇതിൽ 64എംപി പ്രൈമറി ക്യാമറ, 2 എംപി ടെലിഫോട്ടോ ക്യാമറ, 8 എംപി വൈഡ് ആംഗിൾ ക്യാമറ, 2 എംപി മോണോക്രോം ഡെപ്ത് സെൻസർ എന്നിവയാണ് ഡിവൈസിലുള്ള സെൻസറുകൾ. ഇവ കൂടാതെ സോണി 32 എംപി സെൻസറും 8 എംപി വൈഡ് ആംഗിൾ ഷൂട്ടറും അടങ്ങുന്ന രണ്ട് സെൽഫി ക്യാമറകളും ഡിവൈസിൽ ഉണ്ട്.

വിവോ വി17 പ്രോ

വിവോ വി17 പ്രോ

ആറ് ക്യാമറകളുള്ള മികച്ച സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ വിവോ വി17 പ്രോയും ഉൾപ്പെടുന്നു. 32 എംപി പ്രൈമറി ഷൂട്ടറും 8 എംപി ലെൻസും അടങ്ങുന്ന ഡ്യുവൽ സെൽഫി ക്യാമറകളാണ് ഇതിലുള്ളത്. ഇതൊരു പോപ്പ്-അപ്പ് ഡിസൈനിലാണ് നൽകിയിരിക്കുന്നത്. വിവോ വി17 പ്രോയുടെ പിൻ ഭാഗത്ത് 48 എംപി പ്രൈമറി ക്യാമറ, 8 എംപി വൈഡ് ആംഗിൾ ലെൻസ്, 13 എംപി ടെലിഫോട്ടോ ഷൂട്ടർ, 2 എംപി ഡെപ്ത് ഷൂട്ടർ എന്നിവയാണ് ഉള്ളത്.

മോട്ടോ ജി100

മോട്ടോ ജി100

മോട്ടറോള മോട്ടോ ജി100 സ്മാർട്ട്ഫോണും ആറ് ക്യാമറയുള്ള ഫോണുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് 16 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസറും 64 എംപി പ്രൈമറി ക്യാമറയുമാണ് ഈ ഡിവൈസിൽ ഉള്ളത്. ഡെപ്ത് ഇഫക്റ്റുകൾക്കും മാക്രോ ഷോട്ടുകൾക്കുമായി ഡിവൈസിൽ രണ്ട് 2 എംപി സെൻസറുകളും ഉണ്ട്. ഈ സ്മാർട്ട്ഫോണിന്റെ മുന്നിലും രണ്ട് ക്യാമറകൾ ഉണ്ട്.

Best Mobiles in India

English summary
Here are the best smartphones in India with six cameras. The list includes phones from brands such as Samsung, OnePlus, Nokia and RealmE. These phones have six cameras including selfie cameras.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X