നോക്കിയ സി20 പ്ലസ്, നോക്കിയ സി30 പ്ലസ് സ്മാർട്ട്ഫോണുകൾ വരുന്നു

|

കൃത്യമായ ഇടവേളകളിൽ പുതിയ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ച് വിപണിയിൽ സജീവമായി നിലനിൽക്കുന്ന കമ്പനിയാണ് നോക്കിയയുടെ ഉടമസ്ഥരായ എച്ച്എംഡി ഗ്ലോബൽ. കമ്പനിയുട പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്ഫോണുകളിൽ ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾ അടക്കം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ പുതിയ രണ്ട് നോക്കിയ സി സീരീസ് മോഡലുകളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. നോക്കിയ സി20 പ്ലസ്, നോക്കിയ സി30 പ്ലസ് എന്ന പേരിൽ ഈ ഡിവൈസുകൾ വൈകാതെ വിപണിയിലെത്തിയേക്കും.

 

നോക്കിയ സി20 പ്ലസ്, നോക്കിയ സി30 പ്ലസ്

നോക്കിയ സി20 പ്ലസ്, നോക്കിയ സി30 പ്ലസ്

നോക്കിബാർ നൽകുന്ന സൂചന പ്രകാരം നോക്കിയ സി20 പ്ലസ്, നോക്കിയ സി30 പ്ലസ് എന്നിവയിൽ വലിയൊരു ബാറ്റരിയായിരിക്കും ഉണ്ടാവുക. നോക്കിയ സി20 പ്ലസ് 5000 എംഎഎച്ച് ബാറ്ററിയോടെ ആയിരിക്കും വിപണിയിൽ എത്തുക എന്നും മറുവശത്ത് കൂടുതൽ ശേഷിയുള്ള 6000 എംഎഎച്ച് ബാറ്ററിയുമായിട്ടായിരിക്കും നോക്കിയ സി30 പ്ലസ് അവതരിപ്പിക്കുകയെന്നുമാണ് സൂചനകൾ. സി20 പ്ലസ് സ്മാർട്ട്ഫോണിനെക്കാൾ മികച്ച സവിശേഷതകളുള്ള ഡിവൈസ് ആയിരിക്കും സി30 പ്ലസ്.

കിടിലൻ ഫീച്ചറുകളുമായി വിവോ വൈ52 5ജി പുറത്തിറങ്ങി; വിലയും സവിശേഷതകളുംകിടിലൻ ഫീച്ചറുകളുമായി വിവോ വൈ52 5ജി പുറത്തിറങ്ങി; വിലയും സവിശേഷതകളും

പ്ലസ്

പ്ലസ് വേരിയന്റാണെന്നതിനാൽ തന്നെ സാധാരണ സി സീരിസിലെ മോഡലുകളെ അപേക്ഷിച്ച് അതിന് അപ്‌ഗ്രേഡ് ചെയ്ത ബാറ്ററി ശേഷിയുണ്ട്. സാധാരണ നോക്കിയ സി20യിൽ 3000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഇതിനെക്കാൾ വലിയ 5000 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ സി20 പ്ലസിൽ ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ. നോക്കിയ സി30 പ്ലസിലുള്ള 6000 എംഎഎച്ച് ബാറ്ററി എന്നത് ഇന്നിവരെ പുറത്തിറങ്ങിയ നോക്കിയ സ്മാർട്ട്ഫോണുകളിൽ വച്ച് ഏറ്റവും വലിയ ബാറ്ററിയാണ്. എന്നതാണ് ശ്രദ്ധേയമായ കാര്യം.

നോക്കിയ സി20 പ്ലസ്, സി30 പ്ലസ്
 

വരാനിരിക്കുന്ന നോക്കിയ സി20 പ്ലസ്, സി30 പ്ലസ് സ്മാർട്ട്‌ഫോണുകളുടെ രേഖാചിത്രങ്ങളും റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. നോക്കിയ സി30 പ്ലസിൽ ഫിംഗർപ്രിന്റ് സെൻസർ ഉണ്ടായിരിക്കും. ഇത് സി20 പ്ലസിൽ കാണുന്നില്ല. രണ്ട് ഡിവൈസുകളും തമ്മിൽ വലിപ്പത്തിൽ വ്യത്യാസങ്ങൾ ഉണ്ട്. രണ്ട് സ്മാർട്ട്‌ഫോണുകളിലും വൃത്താകൃതിയിൽ ക്രമീകരിച്ചിരിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സെൻസറുകളാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിന്റെ ഇടതുവശത്ത് ഒരു എൽഇഡി ഫ്ലാഷ് യൂണിറ്റും നൽകും.

കഴിഞ്ഞ ആഴ്ച്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ്, റെഡ്മി ആധിപത്യംകഴിഞ്ഞ ആഴ്ച്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ്, റെഡ്മി ആധിപത്യം

നോക്കിയ

നോക്കിയ സി20 പ്ലസ്, സി30 പ്ലസ് സ്മാർട്ട്‌ഫോണുകളിൽ ഒരു ഓഡിയോ ജാക്കും സ്പീക്കർ ഗ്രില്ലും നൽകിയിട്ടുണ്ട്. നിലവിലുള്ള നോക്കിയ സി സീരീസ് സ്മാർട്ട്‌ഫോണുകൾ ആൻഡ്രോയിഡ് ഗോ പതിപ്പുകളിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ വരാനിരിക്കുന്ന മോഡലുകളായ നോക്കിയ സി20 പ്ലസ്, നോക്കിയ സി30 പ്ലസ് എന്നിവയും ആൻഡ്രോയിഡ് 11ന്റെ ഗോ പതിപ്പിലായിരിക്കും പ്രവർത്തിക്കുന്നത് എന്ന് പ്രതീക്ഷിക്കാം. കൂടാതെ ഈ ഫോണുകൾക്ക് കരുത്ത് നൽകുന്നത് യുനിസോക്ക് ചിപ്‌സെറ്റുകളായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

സി സീരിസ്

വരാനിരിക്കുന്ന സി സീരിസിലെ പ്ലസ് സ്മാർട്ട്ഫോണുകളിൽ ഒന്ന് ചൈനയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഈ ഡിവൈസുകളുടെ ലോഞ്ച് തിയ്യതിയോ മറ്റ് സവിശേഷതകളോ വ്യക്തമല്ല. ഇക്കാര്യങ്ങൾ നോക്കിയ ഔദ്യോഗികമായി തന്നെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോക്കിയ ബ്രാന്റിനോട് ആളുകൾക്കുള്ള സ്നേഹം ഇന്നും കുറഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്ന വിധത്തിൽ ഇന്ത്യയിൽ അടക്കം നോക്കിയ ഫോണുകൾ വിറ്റഴിക്കപ്പെടുന്നുണ്ട്. പുതിയ ഡിവൈസുകൾ കമ്പനിയുടെ ബജറ്റ് വിപണിയിലെ കരുത്ത് വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലൂടെ പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലൂടെ പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്

Best Mobiles in India

English summary
Nokia is preparing to launch two new devices in the C series. These smartphones will be Nokia C20 Plus and Nokia C30 Plus

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X