നോക്കിയ സി20 പ്ലസ് സ്മാർട്ട്ഫോൺ, ബിഎച്ച്-205 ടിഡബ്ല്യുഎസ് ഇയർബഡ്സ് എന്നിവ ലോഞ്ച് ചെയ്തു

|

നോക്കിയയുടെ ജനപ്രീയ സ്മാർട്ട്ഫോൺ സീരിസായ സി-സീരീസിലേക്ക് പുതിയ എൻട്രി ലെവൽ ഹാൻഡ്‌സെറ്റ് പുറത്തിറക്കി. നോക്കിയ സി20 പ്ലസ് എന്ന പേരിലുള്ള പുതിയ സ്മാർട്ട്ഫോൺ സി20യുടെ പിൻഗാമിയാണ്. സി20യിൽ കണ്ടതിനെക്കാൾ അപ്‌ഗ്രേഡുചെയ്‌ത സവിശേഷതകളാണ് പുതിയ ഡിവൈസിൽ ഉള്ളത്. ഡ്യുവൽ റിയർ ക്യാമറകൾ, ആൻഡ്രോയിഡ് 11 ഗോ എഡിഷൻ എന്നിവ പുതിയ ഡിവൈസിൽ നോക്കിയ നൽകിയിട്ടുണ്ട്. ചൈനയിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചത്.

നോക്കിയ

നോക്കിയ സി20 പ്ലസ് സ്മാർട്ട്ഫോണിനൊപ്പം നോക്കിയ ബിഎച്ച് -205 ടിഡബ്ല്യുഎസ് ഇയർബഡ്സും കമ്പനി പുറത്തിറക്കി. മികച്ച ബാറ്ററി ലൈഫ്, വലിയ ഡൈനാമിക് ഡ്രൈവർ, ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി എന്നീ മികച്ച സവിശേഷതകളുള്ള ഇയർബഡ്സാണ് ഇത്. പോളാർ ബ്ലൂ, ചാർക്കോൾ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഇയർബഡ്സ് ലഭ്യമാകും. ഈ ഇയർബഡ്സിന് വിലയും കുറവാണ് എന്നതിനാൽ ജനപ്രീതി നേടുമെന്ന് ഉറപ്പാണ്.

വിവോ വൈ73 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 20,999 രൂപവിവോ വൈ73 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 20,999 രൂപ

നോക്കിയ സി20 പ്ലസ്: സവിശേഷതകളും വിലയും

നോക്കിയ സി20 പ്ലസ്: സവിശേഷതകളും വിലയും

6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് നോക്കിയ സി20 പ്ലസ് സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോ ഉണ്ട്. 3 ജിബി റാമും 32 ജിബി നേറ്റീവ് സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ യൂണിസോക്ക് എസ്‌സി9863എ പ്രോസസറാണ്. ഡിവൈസിൽ മൈക്രോ എസ്ഡി സ്ലോട്ട് വഴി സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.

ക്യാമറ

8 എംപി മെയിൻ ലെൻസും 2 എംപി സെക്കൻഡറി സെൻസറും ഉൾക്കൊള്ളുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി സെൽഫി ക്യാമറയും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 10W ചാർജിങ് സപ്പോർട്ടുള്ള 4,950 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ എച്ച്എംഡി ഗ്ലോബൽ നൽകിയിട്ടുള്ളത്. ഫോണിൽ ഫിംഗർപ്രിന്റ് സ്കാനർ ഇല്ല എങ്കിലും ഫെയ്സ് അൺലോക്ക് ഫീച്ചറിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്.

15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

വില

നോക്കിയ സി20 പ്ലസ് സ്മാർട്ട്ഫോണിൽ ഡ്യുവൽ സിം, 4ജി വോൾട്ട്, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 4.2, ജിപിഎസ്, മൈക്രോ യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് ഉള്ളത്. നോക്കിയ സി20 പ്ലസ് ജൂൺ 16 മുതൽ ചൈനയിൽ വിൽപ്പനയ്ക്ക് എത്തും. 699 യുവാൻ (ഏകദേശം 7,984 രൂപ) ആണ് ഈ ഡിവൈസിന്റെ വില.

നോക്കിയ ബിഎച്ച് -205 ടിഡബ്ല്യുഎസ് ഇയർബഡ്സ്: സവിശേഷതകൾ

നോക്കിയ ബിഎച്ച് -205 ടിഡബ്ല്യുഎസ് ഇയർബഡ്സ്: സവിശേഷതകൾ

നോക്കിയ ബിഎച്ച് -205 ടിഡബ്ല്യുഎസ് ഇയർബഡ്സിന് ഇൻ-ഇയർ ഡിസൈനാണ് ഉള്ളത്. ഇത് നിങ്ങളുടെ ഡിവൈസുകളുമായി ബ്ലൂടൂത്ത് 5.0 വഴി കണക്റ്റുചെയ്യാനാകും, ഇത് 10 മീറ്റർ വരെ റിമോട്ടായി പ്രവർത്തിക്കും. ചാർജിങ് കേസ് അടക്കം 36 മണിക്കൂർ ബാറ്ററി ലൈഫും ഈ ഇയർബഡ്സ് നൽകും. മ്യൂസിക്ക് മാറ്റാനോ പൌസ് ചെയ്യാനോ ആയി ടച്ച് കൺട്രോളും ഈ ഡിവൈസിൽ ഉണ്ട്. ബിഎച്ച്-205 ഇയർബഡ്സ് ഈ മാസം അവസാനം ചൈനയിൽ വിൽപ്പനയ്ക്കെത്തും. ഇതിന് 199 യുവാൻ (ഏകദേശം 2,273 രൂപ) വിലയുണ്ട്.

സ്മാർട്ട്ഫോണുകൾക്ക് 50 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേ സെയിൽസ്മാർട്ട്ഫോണുകൾക്ക് 50 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേ സെയിൽ

Best Mobiles in India

English summary
Nokia launches C20 Plus smartphone This device was introduced in the Chinese market. The company also introduced the Nokia BH-205 TWS earbuds.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X