നോക്കിയ സി3 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു; പുതുക്കിയ വിലയും ഓഫറുകളും

|

നോക്കിയയുടെ ജനപ്രീയ എൻട്രിലെവൽ സ്മാർട്ട്ഫോണായ നോക്കിയ സി3ക്ക് ഇന്ത്യയിൽ വില കുറച്ചതായി എച്ച്എംഡി ഗ്ലോബൽ അറിയിച്ചു. 2 ജിബി റാമും 16 ജിബി സ്റ്റോറേജും ഉള്ള അടിസ്ഥാന വേരിയന്റിന് ലോഞ്ച് ചെയ്ത അവസരത്തിൽ 6,999 രൂപയായിരുന്നു വില. ഡിവൈസിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 7,999 രൂപയായിരുന്നു നേരത്തെ വില.

നോക്കിയ സി3; പുതിയ വില

നോക്കിയ സി3; പുതിയ വില

നോക്കിയ സി3 സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റ് ഇപ്പോൾ 6,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഡിവൈസിന്റെ 3 ജിബി വേരിയന്റ് ഇപ്പോൾ 6,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 2 ജിബി വേരിയന്റിന് 500 രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്. 3 ജിബി വേരിയന്റിന് 1,000 രൂപയും കുറച്ചിട്ടുണ്ട്. ഓഫ്‌ലൈൻ സ്റ്റോറിലും ഈ കിഴിവ് ലഭ്യമാകും. വിലക്കുറവ് കമ്പനിയുടെ വെബ്‌സൈറ്റിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

നോക്കിയ സി3

ഈ വർഷം ഓഗസ്റ്റിലാണ് കമ്പനി നോക്കിയ സി3 സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. രണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. നോർഡിക് ബ്ലൂ, സാൻഡ് എന്നിവയാണ് ഡിവൈസിന്റെ നിറങ്ങൾ. 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ ജനപ്രീതി നേടിയ ഡിവൈസാണ് ഇത്. ആകർഷകമായ സവിശേഷതകൾ നൽകുന്ന ഡിവൈസിന് വില കുറയ്ക്കുന്നതോടെ കൂടുതൽ യൂണിറ്റുുകൾ വിറ്റഴിക്കാൻ സാധിച്ചേക്കും.

നോക്കിയ സി3: സവിശേഷതകൾ

നോക്കിയ സി3: സവിശേഷതകൾ

5.99 ഇഞ്ച് എച്ച്ഡി+ ഐപിഎസ് ഡിസ്‌പ്ലേയുമായിട്ടാണ് നോക്കിയ സി3 പുറത്തിറക്കിയിട്ടുള്ളത്. ആൻഡ്രോയിഡ് 10 ഒഎസിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ രണ്ട് സിംകാർഡ് സ്ലോട്ടുകളാണ് ഉള്ളത്. ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ യൂണിസോക്ക് എസ്‌സി 9863എ എന്ന പ്രോസസറാണ്. ഡിവൈസ് 2 ജിബി റാം 16 ജിബി സ്റ്റോറേജ്, 3 ജിബി റാം + 32 ജിബി ഇൻ-ഹൌസ് സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. ഡിവൈസിന്റെ സ്റ്റോറേജ് 128 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.

കൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി വിവോ വി20 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി വിവോ വി20 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ക്യാമറ

നോക്കിയ സി3 സ്മാർട്ട്ഫോണിന്റെ പിറകിൽ 8 എംപി ക്യാമറയാണ് ഉള്ളത്. ഇതിൽ എഫ് / 2.0 ഓട്ടോഫോക്കസ് ലെൻസും എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറയാണ് ഉള്ളത്. 3,040 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിനുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ബ്ലൂടൂത്ത് 4.2, ജിപിഎസ് / എ-ജിപിഎസ്, എഫ്എം റേഡിയോ, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, 4 ജി എൽടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ എന്നിവയും ഡിവൈസിൽ ഉണ്ട്.

സെൻസറുകൾ

നോക്കിയ സി3 സ്മാട്ട്ഫോണിൽ പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് തുടങ്ങിയ സെൻസറുകളും കമ്പനി നൽകിയിട്ടുണ്ട്. ഫിംഗർപ്രിന്റ് സ്‌കാനറും ഗൂഗിൾ അസിസ്റ്റന്റും ഡിവൈസിൽ ഉണ്ട്. ഡിവൈസിന്റെ ഭാരം 184.5 ഗ്രാം ആണ്. വിപണിയിൽ ലഭിക്കുന്ന മികച്ച എൻട്രിലെവൽ ഡിവൈസുകളിൽ ഒന്ന് തന്നെയാണ് ഇത്. കൂടുതൽ സവിശേഷതകളുള്ള ഡിവൈസുകൾ വിപണിയിലെത്തിയ സാഹചര്യത്തിൽ വില കുറയ്ക്കുന്നത് മികച്ചൊരു നീക്കമായിരിക്കും.

കൂടുതൽ വായിക്കുക: നാല് പിൻക്യാമകളുമായി ZTE ബ്ലേഡ് 20 പ്രോ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങികൂടുതൽ വായിക്കുക: നാല് പിൻക്യാമകളുമായി ZTE ബ്ലേഡ് 20 പ്രോ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങി

Best Mobiles in India

English summary
HMD Global has announced that it has reduced the price of Nokia's popular entry level smartphone Nokia C3 in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X