Home
Mobile

അതിശയിപ്പിക്കുന്ന വിലയുമായി നോക്കിയ സി3 സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

നോക്കിയ സി3 ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും. ഈ ഡിവൈസിന്റെ ലോഞ്ച് സൂചനകൾ നൽകുന്നൊരു മാർക്കറ്റിങ് പോസ്റ്റർ അടുത്തിടെ കണ്ടെത്തിയിരുന്നു. ഒരു വർഷത്തെ റീപ്ലെയിസ്മെന്റ് ഗ്യാരൻറിയുമായിട്ടായിരിക്കും ഹാൻഡ്‌സെറ്റ് പുറത്തിറങ്ങുകയെന്നും പോസ്റ്ററിൽ വെളിപ്പെടുത്തുന്നു. ലോഞ്ച് വൈകാതെ ഉണ്ടാകുമെന്ന സൂചനയായിട്ടാണ് ഈ പോസ്റ്ററിനെ കാണേണ്ടത്.

നോക്കിയ സി3

പുറത്തിറങ്ങിയ പോസ്റ്ററിലൂടെ നോക്കിയ സി3 ഹാൻഡ്‌സെറ്റിന്റെ ചില പ്രധാന സവിശേഷതകളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്ററിലെ വിവരങ്ങൾ അനുസരിച്ച് നോക്കിയ സി3 ഇന്ത്യയിൽ നോർഡിക് ബ്ലൂ, ഗോൾഡ് സാൻഡ് കളർ വേരിയന്റുകളിൽ ലഭ്യമാകും. നോക്കിയ 5.3 നൊപ്പം നോക്കിയ സി3 സ്മാർട്ട്ഫോണും പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും നോക്കിയ സി3 സ്മാർട്ട്ഫോണിന്റെ ലോഞ്ച് തിയ്യതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണിയിൽ നോക്കിയ സി3 സ്മാർട്ട്ഫോണിന്റെ വില എത്രയായിരിക്കുമെന്ന് പോസ്റ്ററിൽ സൂചനകളൊന്നുമില്ല. ഈ മാസം ആദ്യം നോക്കിയ സി3 ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റ് മാത്രമാണ് ചൈനയിൽ പുറത്തിറക്കിയത്. സി‌എൻ‌വൈ 699 എന്ന വിലയിലാണ് ഡിവൈസ് ചൈനയിൽ ലഭ്യമാവുക. ഇത് ഏകദേശം 7,500 രൂപയോളം വരും. ഹാൻഡ്‌സെറ്റിന്റെ ഇന്ത്യയിലെ വില ഇതിനോട് അടുത്തായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നോക്കിയ സി 3: സവിശേഷതകൾ

നോക്കിയ സി 3: സവിശേഷതകൾ

സവിശേഷതകളുടെ പരിശോധിച്ചാൽ, നോക്കിയ സി3 സ്മാർട്ട്ഫോൺ 5.99 ഇഞ്ച് എച്ച്ഡി+ ഐപിഎസ് ഡിസ്‌പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഇത് 720 x 1,440 പിക്‌സൽ റെസലൂഷനുള്ള ഡിസ്പ്ലെയായിരിക്കും. ഡിവൈസിന്റെ പുറകിൽ ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകുന്നുണ്ട്. 3 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ പ്രോസസറാണ്. ഹാൻഡ്‌സെറ്റിലുള്ള 32 ജിബി ഓൺ‌ബോർഡ് സ്റ്റോറേജ് കൂടാതെ 128 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സഹായിക്കുന്ന ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

ബാറ്ററി

3,040 mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. സോഫ്റ്റ്‌വെയർ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ഒഎസിൽ പ്രവർത്തിക്കുന്നു. നോക്കിയ സി3 ഹാൻഡ്സെറ്റിൽ ഒരു പിൻ ക്യാമറ മാത്രമാണ് ഉള്ളത്. ഈ ക്യാമറ 8 എംപിയാണ്. മുൻവശത്ത്, 5 എംപി സെൽഫി ക്യാമറയാണ് ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി വൈഫൈ 802.11 ബി / ജി / എൻ, 4 ജി, ബ്ലൂടൂത്ത് വി 4.2, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവയും ഡിവൈസിൽ ഉണ്ട്.

ചൈനീസ് വേരിയന്റ്

മേൽപ്പറഞ്ഞ സവിശേഷതകളെല്ലാം ചൈനീസ് വേരിയന്റിൽ ഉള്ളതാണ്. ഡിവൈസ് ഇന്ത്യയിൽ എത്തുമ്പോൾ വലിയ മാറ്റങ്ങളൊന്നും സവിശേഷതകളുടെ കാര്യത്തിൽ ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ വില കണക്കിലെടുക്കുമ്പോൾ ഈ സവിശേഷതകൾ മികച്ചത് തന്നെയാണ്. നോക്കിയ സി3യിൽ ഈ വില വിഭാഗത്തിലെ ഡിവൈസുകളെ അപേക്ഷിച്ച് വലിയ ഡിസ്‌പ്ലേ, റിയർ മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയുണ്ടെന്നത് ശ്രദ്ധേയമാണ്.

Best Mobiles in India

English summary
Nokia is preparing to launch it's new smartphone Nokia C3 in India. This device was launched in China earlier this month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X