നോക്കിയ ജി10 ഏപ്രിലിൽ ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

|

എച്ച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള നോക്കിയ പുതിയ സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. നോക്കിയ ജി10 എന്ന ഡിവൈസ് ഇതിനകം തന്നെ ഒന്നിലധികം പ്ലാറ്റ്ഫോമുകളിൽ കണ്ടെത്തിയിരുന്നു. നോക്കിയ സ്മാർട്ട്‌ഫോണുകൾക്കായുള്ള ഡോട്ട് കൺവെൻഷൻ ഒഴിവാക്കുമെന്ന് എച്ച്എംഡി അടുത്തിടെ അറിയിച്ചിരുന്നു. ഇത്തരത്തിൽ പുതുക്കിയ പേര് രീതിയുമായി വരുന്ന ആദ്യത്തെ ഡിവൈസ് ആയിരിക്കും ജി10. കഴിഞ്ഞ ദിവസം പുറത്ത് വന്ന ലീക്ക് റിപ്പോർട്ടിൽ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി.

ലോ-എൻഡ്, മിഡ് എൻഡ് പോർട്ട്‌ഫോളിയോ

എച്ച്എംഡി ഗ്ലോബലിന്റെ ലോ-എൻഡ്, മിഡ് എൻഡ് പോർട്ട്‌ഫോളിയോ എതിരാളികളായ മറ്റ് കമ്പനികളുടേതുമായി താരതമ്യപ്പെടുത്തുമ്പേോൾ ചെറുതാണ്. ഈ വിഭാഗത്തിൽ കൂടുതൽ ഡിവൈസുകൾ പുറത്തിറക്കാനാണ് നോക്കിയ ഇപ്പോൾ ശ്രമിക്കുന്നത്. ഈ ശ്രമിത്തിനൊപ്പം തന്നെ നോക്കിയ സ്മാർട്ട്ഫോണുകളുടെ പേരുകളുടെ രീതിയും മാറ്റാൻ ഒരുങ്ങുകയാണ് നോക്കിയ. നോക്കിയ ജി10ലൂടെ നോക്കിയ 2.4, നോക്കിയ 3.4 എന്നിവ പോലെയുള്ള ഡോട്ട് പാറ്റേൺ ഇല്ലാത്ത പുതിയ ഫോണുകൾ എച്ച്എംഡി ഗ്ലോബൽ പുറത്തിറക്കും.

കൂടുതൽ വായിക്കുക: പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ മാർച്ച് 30ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ മാർച്ച് 30ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

നോക്കിയ ജി10: സവിശേഷതകൾ

നോക്കിയ ജി10: സവിശേഷതകൾ

നോക്കിയ ജി10 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാകോർ പ്രോസസറായിരിക്കും. ഇത് ഏത് പ്രോസസറാണ് എന്ന കാര്യം വ്യക്തമല്ല. 3 ജിബിയോ 4 ജിബിയോ റാമും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് നോക്കിയപൊവ്യൂസർ റിപ്പോർട്ട് ചെയ്തു. നോക്കിയ ജി10ൽ 32 ജിബിയോ 64 ജിബിയോ ഇന്റേണൽ സ്റ്റോറേജ് ഉണ്ടായിരിക്കും. ഫോൺ ആൻഡ്രോയിഡ് 10 സോഫ്റ്റ്വെയറിലായിരിക്കും പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 11 പുറത്തിറങ്ങി കഴിഞ്ഞും നോക്കിയ പുതിയ ഡിവൈസിൽ പഴയ ഒഎസ് തന്നെ ഉപയോഗിക്കുന്നു എന്നത് പോരായ്മയാണ്.

സ്റ്റോറേജ്

നോക്കിയ ജി10 സ്മാർട്ട്ഫോണിൽ 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സപ്പോട്ടും ഉണ്ടായിരിക്കും. എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.38 ഇഞ്ച് ഡിസ്‌പ്ലേയും 19.5: 9 അസ്പാക്ട് റേഷിയോവും ഡിവൈസിന് ഉണ്ടായിരിക്കും. യുഎസ്ബി-സി പോർട്ട് വഴി 10W ചാർജിങ് സപ്പോർട്ട് ഉള്ള 4000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. നോക്കിയ ജി10 സ്മാർട്ട്ഫോണിൽ 48 എംപി മെയിൻ ക്യാമറ, 2 എംപി ഡെപ്ത് സെൻസർ, 5 എംപി അൾട്രാവൈഡ് സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവയും ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: അസൂസ് സെൻ‌ഫോൺ 8 സീരീസ് പുറത്തിറങ്ങുക സ്‌നാപ്ഡ്രാഗൺ‌ 888 എസ്ഒസിയുടെ കരുത്തുമായികൂടുതൽ വായിക്കുക: അസൂസ് സെൻ‌ഫോൺ 8 സീരീസ് പുറത്തിറങ്ങുക സ്‌നാപ്ഡ്രാഗൺ‌ 888 എസ്ഒസിയുടെ കരുത്തുമായി

16 എംപി ക്യാമറ

ഈ ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ക്യാമറയാണ് ഉണ്ടാവുക. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ക്വാൽകോം ആപ്‌റ്റിഎക്‌സ് അഡാപ്റ്റീവ്, എഫ്എം റേഡിയോ എന്നിവയും ഡിവൈസ് സപ്പോർട്ട് ചെയ്യും. മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകളായി ഫോണിൽ വൈ-ഫൈ, ബ്ലൂടൂത്ത്, എൻ‌എഫ്‌സി എന്നിവ ഉണ്ടായിരിക്കും. നോക്കിയ ജി 10ന് ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 180 ഗ്രാം ഭാരമായിരിക്കും ഡിവൈസിൽ ഉണ്ടാവുക.

നോക്കിയ ജി10: വില, ലോഞ്ച് തിയ്യതി

നോക്കിയ ജി10: വില, ലോഞ്ച് തിയ്യതി

നോക്കിയ ജി10 സ്മാർട്ട്ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് ഏകദേശം 11,999 രൂപയായിരിക്കും വില. യൂറോപ്പിൽ നോക്കിയ ജി10 ന്റെ അടിസ്ഥാന വേരിയന്റിന് യൂറോ 139 (ഏകദേശം 12,000 രൂപ) വില ഉണ്ട്. എച്ച്എംഡി ഗ്ലോബൽ അടുത്ത ഇവന്റ് ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഏപ്രിൽ 8ന് തന്നെ നോക്കിയ ജി10 വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ ലോഞ്ച് ഇവന്റിൽ എച്ച്എംഡി രണ്ട് ഫോണുകൾ കൂടി പുറത്തിറക്കുമെന്നും ഈ ഫോണുകൾ നോക്കിയ എക്സ്10, നോക്കിയ എക്സ്20 എന്നിവയായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

കൂടുതൽ വായിക്കുക: 50,000 രൂപ വരെ വിലക്കിഴിവിൽ ഐഫോൺ 12 സ്വന്തമാക്കാൻ അവസരമൊരുക്കി ആപ്പിൾകൂടുതൽ വായിക്കുക: 50,000 രൂപ വരെ വിലക്കിഴിവിൽ ഐഫോൺ 12 സ്വന്തമാക്കാൻ അവസരമൊരുക്കി ആപ്പിൾ

Best Mobiles in India

English summary
Nokia's new smartphone Nokia G10 will be launched soon. HMD recently announced that it will skip the dot convention for Nokia smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X