മീഡിയടെക് ഹിലിയോ പി 22 SoC പ്രോസസറുമായി നോക്കിയ ജി 10 ഏപ്രിൽ 8 ന് അവതരിപ്പിക്കും
മീഡിയടെക് ഹിലിയോ പി 22 SoC പ്രോസസർ, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 4,000 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകളുമായാണ് നോക്കിയ ജി 10 എത്തുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കമ്പനിയുടെ ബജറ്റ് ഫ്രണ്ട്‌ലി ഓഫറായിട്ടായിരിക്കും ഈ സ്മാർട്ട്ഫോൺ വരുന്നത്. ബ്രാൻഡ് ലൈസൻസിയായ എച്ച്എംഡി ഗ്ലോബൽ ഒരു ഇവന്റ് ഏപ്രിൽ 8 ന് നടത്തുമെന്നും അതിൽ നോക്കിയ ജി 10 പുറത്തിറക്കുമെന്നും പറയുന്നുണ്ട്. ലോഞ്ചിന് മുമ്പായി ഈ സ്മാർട്ട്ഫോണിൻറെ എല്ലാ പ്രധാന സവിശേഷതകളും ചോർന്നതായും പറയുന്നു. ചോർന്ന വിശദാംശങ്ങൾ അനുസരിച്ച്, ഈ സ്മാർട്ട്ഫോൺ 4 ജിബി റാമുമായി രണ്ട് കളർ ഓപ്ഷനുകളിൽ വിപണിയിൽ വരും.

നോക്കിയ ജി 10 പ്രതീക്ഷിക്കുന്ന വില
നോക്കിയ ജി 10 സ്മാർട്ഫോണിൻറെ 3 ജിബി + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയാണ് വില വരുന്നത്. 4 ജിബി + 64 ജിബി സ്റ്റോറേജ് മോഡലും ഉണ്ട്. എന്നാൽ, ഇതിന്റെ വില ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നീല, പർപ്പിൾ നിറങ്ങളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നു. നോക്കിയ ജി 10 ഏപ്രിൽ എട്ടിന് അവതരിപ്പിക്കും, കാരണം നോക്കിയ ബ്രാൻഡ് ലൈസൻസിയായ എച്ച്എംഡി ഗ്ലോബൽ ഒരു പത്രക്കുറിപ്പിലൂടെ ഒരു ലോഞ്ച് ഇവന്റും പ്രഖ്യാപിച്ചു.
നോക്കിയ ജി 10: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
നോക്കിയ പവർ യൂസറിൻറെ റിപ്പോർട്ട് പ്രകാരം, നോക്കിയ ജി 10 ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുമെന്ന് പറയുന്നു. 19.5: 9 ആസ്പെക്റ്റ് റേഷിയോ വരുന്ന 6.38 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ ഇത് അവതരിപ്പിക്കുമെന്ന് പറയുന്നു. നോക്കിയ ജി 10 ന് ഒക്ടാ കോർ മീഡിയടെക് ഹെലിയോ പി 22 SoC പ്രോസസറായിരിക്കും കരുത്ത് നൽകുന്നത്. കൂടാതെ 3 ജിബി അല്ലെങ്കിൽ 4 ജിബി റാം ഓപ്ഷനിൽ ഈ ഹാൻഡ്‌സെറ്റ് ലഭിക്കും. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വികസിപ്പിക്കാൻ കഴിയുന്ന 32 ജിബി, 64 ജിബി വേരിയന്റുകളുമായാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നത്.
നോക്കിയ ജി 10: ക്യാമറ സവിശേഷതകൾ
48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് നോക്കിയ ജി 10 ൽ ലഭിച്ചേക്കാം. മുൻവശത്ത്, 16 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടായിരിക്കാം.
കൂടുതൽ വായിക്കുക: ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോണായ മൈക്രോമാക്സ് ഇൻ 1 പുറത്തിറങ്ങുക ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി
നോക്കിയ ജി 10 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, 4 ജി, ബ്ലൂടൂത്ത് 4.2, എൻഎഫ്‌സി, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെട്ടേക്കാം. ഓൺബോർഡിലെ സെൻസറുകളിൽ ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ഫെയ്‌സ് അൺലോക്ക് എന്നിവ ഉൾപ്പെടാം. നോക്കിയ ജി 10 ഒരു ഗൂഗിൾ അസിസ്റ്റന്റ് ബട്ടണിനൊപ്പം വരുമെന്ന് പ്രതീക്ഷിക്കുന്നു. 10W ചാർജിംഗിനുള്ള സപ്പോർട്ട് വരുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിന് നൽകിയിരിക്കുന്നത്. 180 ഗ്രാം ഭാരമുണ്ട് ഈ പുതിയ നോക്കിയ ഫോണിന്.


Click it and Unblock the Notifications








