Just In
- 4 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 6 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 8 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 9 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- News
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള് വിട്ടുമാറുന്നില്ലേ; അടുക്കളയില് നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില് രോഹിത് 7ാമന്! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില് മലയാളിയും- അറിയാം
നോക്കിയ ജി21 റിവ്യൂ: മികച്ച ബാറ്ററി ബാക്ക്അപ്പ് നൽകുന്ന ബജറ്റ് 4ജി സ്മാർട്ട്ഫോൺ
എച്ച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള നോക്കിയയ്ക്ക് ഇന്ത്യയിൽ 15000 രൂപ വില വിഭാഗത്തിലുള്ള മികച്ച 4ജി സ്മാർട്ട്ഫോണുകൾ ഉണ്ട്. നോക്കിയ സ്‌മാർട്ട്‌ഫോണുകൾ അവരുടെ എതിരാളികളായ ചൈനീസ് കമ്പനികൾ നൽകുന്ന സവിശേഷതകളോട് പൊരുത്തപ്പെടുന്നതല്ലെങ്കിലും അടിസ്ഥാനപരമായി മികവ് പുലർത്താൻ ശ്രമിക്കുന്നുണ്ട്. പുതുതായി പുറത്തിറക്കിയ നോക്കിയ ജി21 ഇത്തരത്തിലുള്ള ഒരു സ്മാർട്ട്ഫോൺ തന്നെയാണ്. മൂന്ന് ദിവസത്തെ ബാറ്ററി ലൈഫ് നൽകുന്നതായി അവകാശപ്പെടുന്ന ഈ ഡിവൈസിൽ 5,050mAh ബാറ്ററി സെല്ലാണ് ഉള്ളത്. ഇത് സ്റ്റോക്ക് ആൻഡ്രോയിഡ് 11ൽ പ്രവർത്തിക്കുന്നു.

മേന്മകൾ
• ഉറപ്പുള്ള ഡിസൈനും പ്രീമിയം ലുക്കും
• ക്ലീൻ സോഫ്റ്റ്‌വെയർ
• ഫ്ലൂയിഡ് 90Hz ഡിസ്പ്ലേ
• ബാറ്ററി ലൈഫ്
• നല്ല കണക്റ്റിവിറ്റി സവിശേഷതകൾ
പോരായ്മകൾ
• കരുത്തൻ ഫോൺ ഉപയോഗിക്കുന്നവർക്കുള്ളതല്ല
• ശരാശരി ക്യാമറകൾ
• 720P റെസല്യൂഷൻ ഡിസ്പ്ലേ
• പഴയ ഒഎസ് ആയ ആൻഡ്രോയിഡ് 11
5ജി കാലഘട്ടത്തിൽ 4ജി മാത്രമുള്ള ഒരു സ്മാർട്ട്‌ഫോണായിട്ടാണ് നോക്കിയ ജി21 പുറത്തിറക്കിയിരിക്കുന്നത്. 5ജി ഇപ്പോഴും ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ എത്തിയിട്ടില്ലെന്നതിനാൽ ഇത് നമ്മളെ ബാധിക്കുന്ന കാര്യമല്ല. ദൈനംദിന ഉപയോഗത്തിനായി ഗിസ്ബോട്ട് റിവ്യൂ ടീം ഒരാഴ്ചയിലേറെ നോക്കിയ ജി21 ഉപയോഗിക്കുകയും അതിന്റെ മേന്മകളും പോരായ്മകളും കണ്ടെത്തുകയും ചെയ്തു.

നോക്കിയ ജി21: ഡിസൈൻ
നോക്കിയ ജി21 സ്മാർട്ട്ഫോൺ ഡിസൈനിന്റെ കാര്യത്തിൽ ലളിതമായ ഒരു രീതി പിന്തുടരുന്നു. പിൻ പാനലിൽ കളർ ഗ്രേഡിയന്റുകളൊന്നും നൽകിയിട്ടില്ല. ഫോൺ വളരെ ലളിതവും എന്നാൽ ആകർഷകവുമായ ഡിസൈൻ ഭാഷ നിലനിർത്തുന്നു. ഈ വിഭാഗത്തിലെ സ്മാർട്ട്ഫോണുകളുമായി തരതമ്യം ചെയ്യുമ്പോൾ ഡിസൈൻ ഗംഭീരമാണ്. ഗിസ്ബോട്ട് റിവ്യൂ ടീം 'ഡസ്‌ക്' കളർ വേരിയന്റാണ് പരീക്ഷിക്കുന്നത്. ഈ വേരയിന്റ് മികച്ചതാണ്. നിങ്ങൾക്ക് 'നോർഡിക് ബ്ലൂ' കളർ ഓപ്ഷനിലും നോക്കിയ ജി21 വാങ്ങാം.

നോക്കിയ ജി21: ബിൽഡ് ക്വാളിറ്റി & എർഗണോമിക്സ്
മിക്ക നോക്കിയ ഡിവൈസുകളെയും പോലെ നോക്കിയ ജി21 പ്ലാസ്റ്റിക്/പോളികാർബണേറ്റ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, എന്നാൽ അത് ഉറപ്പുള്ളതും ഈടുനിൽക്കുന്നതുമാണ്. 190 ഗ്രാം ഭാരവും 8.5 എംഎം കനവുമുള്ള നോക്കിയ ജി21 വലുതായി അനുഭവപ്പെടുന്നില്ല. ബോർഡർലൈൻ എർഗണോമിക് ആണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. 5,050mAh ബാറ്ററിയുണ്ടെങ്കിൽപ്പോലും നന്നായി കൈകാര്യം ചെയ്യാവുന്ന തരത്തിലുള്ള ഭാരംമാത്രം ഈ ഡിവൈസിൽ ഉള്ളു. 6.56 ഇഞ്ച് ഡിസ്‌പ്ലേ ഹാൻഡ്‌സെറ്റിനെ അൽപ്പം വലുതാക്കുന്നു. ചെറിയ കൈകളുള്ള ഉപയോക്താക്കൾക്ക് ഒരു കൈയിൽ ഉപയോഗിക്കാൻ അൽപ്പം പ്രശ്‌നമായേക്കാം.

പ്രത്യേകം മൈക്രോഎസ്ഡി കാർഡ് സ്ലോട്ട്
നോക്കിയ ജി21 സ്മാർട്ട്ഫോണിൽ ഒരു ടൈപ്പ്-സി ചാർജിങ് പോർട്ടും 3.5mm ഓഡിയോ ജാക്കും ഉണ്ട്. ഒരേ സമയം രണ്ട് നാനോ-സിം കാർഡുകളും ഒരു മൈക്രോ എസ്ഡി കാർഡും എടുക്കുന്ന തരത്തിലുള്ള ട്രിപ്പിൾ-സ്ലോട്ട് സിം കാർഡ് ട്രേയുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. ഹാർഡ്‌വെയർ ബട്ടണുകൾ നല്ല ടച്ച് ഫീഡ്‌ബാക്കും നൽകുന്നു. ഫോണിന്റെ ഇടതുവശത്ത് ഒരു പ്രത്യേക ഗൂഗിൾ അസിസ്റ്റന്റ് ബട്ടൺ ഉണ്ട്, അത് കസ്റ്റമൈസ് ചെയ്യാൻ സാധിക്കില്ല.

നോക്കിയ ജി21: ഡിസ്പ്ലേ
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി സ്‌പെസിഫിക്കേഷൻ ഉയർത്തി മറ്റ് കമ്പനികളുടെ ഫോണുകൾക്ക് കടുത്ത മത്സരം നൽകാൻ നോക്കിയ ശ്രമിക്കുന്നു. 90Hz റിഫ്രഷ് റേറ്റ് സ്‌ക്രീനുമായി വരുന്ന നോക്കിയയുടെ ആദ്യ ബജറ്റ് ഹാൻഡ്‌സെറ്റാണ് ജി21. സാധാരണ 60Hz റിഫ്രഷ് റേറ്റ് പാനലുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഈ ഡിവൈസ് മികച്ചതായി അനുഭവപ്പെടും. അതുകൊണ്ട് തന്നെ യുഐ നാവിഗേഷനും സ്‌ക്രോളിംഗും മിനുസമാർന്നതായി അനുഭവപ്പെടും.

ഡിസ്പ്ലെയുടെ റെസല്യൂഷൻ, പിക്സൽ ഡെൻസിറ്റി, കളർ വൈബ്രൻസി
റെസല്യൂഷൻ, പിക്സൽ ഡെൻസിറ്റി, കളർ വൈബ്രൻസി തുടങ്ങിയ മറ്റ് ഡിസ്പ്ലേ സ്പെസിഫിക്കേഷനുകളും അനുബന്ധ പെർഫോമൻസിലും നോക്കിയ ജി21 മികച്ചതാണ്. 720p റെസല്യൂഷനും 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള എൽസിഡി പാനലാണ് നോക്കിയ ഈ ഡിവൈസിൽ നൽകിയിരിക്കുന്നത്. വീഡിയോ പ്ലേബാക്കും കാഷ്വൽ ഗെയിമിങും റൂമുകൾക്ക് അകച്ച് നല്ലതാണ് എങ്കിലും സൂര്യപ്രകാശത്തിൽ മികവ് പുലർത്തുന്നില്ല. എച്ച്ഡിആർ സപ്പോർട്ട് ഇല്ലെന്നത് ഒരു പോരായ്മാണ്.

നോക്കിയ ജി21: ക്യാമറ സവിശേഷതകൾ
പകൽ വെളിച്ചത്തിൽ മികച്ച ചിത്രങ്ങൾ എടുക്കാൻ കഴിവുള്ള 50 എംപി പ്രൈമറി ക്യാമറയും രണ്ട് 2 എംപി സെൻസറുകളുമാണ് നോക്കിയ ജി21ൽ ഉള്ളത്. ഡെപ്ത് സെൻസർ, മാക്രോ സെൻസർ എന്നിവയാണ് 2 എംപി സെൻസറുകൾ. ഈ ഫോണിൽ വൈഡ് ആംഗിൾ സെൻസർ ഇല്ല. ഇന്ന് മിക്ക മിഡ് റേഞ്ച് ഡിവൈസുകളിലും ഇത്തരം ക്യാമറ ഉണ്ടാകാറുണ്ട്. എഫ്/1.8 അപ്പേർച്ചർ ഉള്ള 8 എംപി ഫിക്സഡ്-ഫോക്കസ് ക്യാമറയാണ് സെൽഫികൾക്കായി നൽകിയിട്ടുള്ളത്.

നോക്കിയ ജി21: ക്യാമറ പെർഫോമൻസ്
50 എംപി പ്രൈമറി ക്യാമറയാണ് നോക്കിയ ജി21 സ്മാർട്ട്ഫോണിലുള്ളത്. 5പി ലെൻസുള്ള സാംസങ് JN1 1/2.76" സിഎംഒഎസ് സെൻസറാണ് നോക്കിയ ഉപയോഗിച്ചിരിക്കുന്നത്. ഈ വലിയ സെൻസർ 12.5 എപി ചിത്രങ്ങൾ നൽകുന്നതിന് പിക്സൽ-ബിന്നിംഗ് പ്രയോഗിക്കുന്നു. ഡീറ്റൈലിലേക്ക് കടക്കും വരെ പകൽ വെളിച്ചത്തിൽ എടുത്ത ചിത്രങ്ങൾ മാന്യമായി തോന്നും. നിറങ്ങൾ മിക്കവാറും കൃത്യമല്ല. 50 എംപി ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പോലും ഒപിക്സൽ-ബിൻ ചെയ്ത ഷോട്ടുകൾക്ക് വളരെ കുറച്ച് വാല്യു നൽകുന്നു.

നോക്കിയ ജി21: ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും
എൻട്രി ലെവൽ യൂണിസോക്ക് ടി606 എസ്ഒസി ആണ് നോക്കിയ ജി21ന് കരുത്ത് നൽകുന്നത്. കഠിനമായ ജോലികളൊന്നും ചെയ്യുന്നില്ലെങ്കിൽ ഈ ഒക്ടാ കോർ ചിപ്‌സെറ്റ് സുഗമമായ പെർഫോമൻസ് നൽകുന്നു. നിങ്ങൾ വലിയ ആപ്പുകൾ പ്രവർത്തിപ്പിക്കുകയും സങ്കീർണ്ണമായ ടാസ്‌ക്കുകൾ ചെയ്യുകയും ചെയ്യുമ്പോൾ ഹാൻഡ്‌സെറ്റിനറെ പ്രവർത്തനത്തിൽ പ്രശ്നങ്ങൾ അനുഭവപ്പെടും. മൾട്ടിടാസ്‌ക് ചെയ്യുന്ന ആളാണ് എങ്കിൽ 6 ജിബി റാം വേരിയന്റ് തിരഞ്ഞെടുക്കുക. ഫോണിന്റെ ഓഡിയോ പെർഫോമൻസ് ശരാശരിയാണ്. സുഗമവും അലങ്കോലമല്ലാത്തതുമായ യൂസർ എക്സ്പീരിയൻസ് നൽകുന്ന അനുഭവം ഉറപ്പാക്കുന്ന ക്ലീൻ സോഫ്‌റ്റ്‌വെയറാണ് ഈ ഫോണിലുള്ളത്.

നോക്കിയ ജി21: ബാറ്ററി ലൈഫ്
ദൈർഘ്യമേറിയ വീഡിയോ, മ്യൂസിക് പ്ലേബാക്ക്, വെബ് ബ്രൗസിങ്, സോഷ്യൽ മീഡിയ ആപ്പുകൾ, പൊതുവായ ഉപയോഗം എന്നിവയ്ക്കെല്ലാമായി ഉപയോഗിച്ചാലും ഒരു ദിവസം എളുപ്പത്തിൽ ബാക്ക് അപ്പ് നൽകുന്ന ബാറ്ററിയാണ് നോക്കിയ ജി21ൽ ഉള്ളത്. മിതമായ ഉപയോഗത്തിലൂടെ ഡിവൈസ് രണ്ട് ദിവസത്തെ ബാക്ക് അപ്പ് നൽകുന്നു. ബോക്സിൽ 10W ചാർജർ ബണ്ടിൽ ചെയ്യുന്നുണ്ട്. ബാറ്ററി സെല്ലിൽ പൂജ്യത്തിൽ നിന്ന് 100% വരെ ചാർജ് ചെയ്യാന ഏകദേശം മൂന്ന് മണിക്കൂർ എടുക്കും. ഹാൻഡ്‌സെറ്റ് 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നുണ്ട്.

നോക്കിയ ജി21 വാങ്ങണോ
ദീർഘമായ ബാറ്ററി ലൈഫും ഉപയോഗിക്കാൻ എളുപ്പമുള്ള സോഫ്‌റ്റ്‌വെയറുമുള്ള വിശ്വസനീയമായ ഹാൻഡ്‌സെറ്റ് ആവശ്യമുള്ള ആളുകൾക്ക് നോക്കിയ ജി21 തിരഞ്ഞെടുക്കാം. സ്‌മാർട്ട്‌ഫോണുകളിൽ മൾട്ടിടാസ്‌ക് ചെയ്യാനോ ഗെയിമുകൾ കളിക്കാനോ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാർക്ക് ഈ ഫോൺ അനുയോജ്യമല്ല. മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് നോക്കിയ 1080p ഡിസ്‌പ്ലേകളും കൂടുതൽ ശക്തമായ ചിപ്‌സെറ്റുകളും നൽകി തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470