മികച്ച സവിശേഷതകളുമായി നോക്കിയ ജി21 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു

|

എച്ച്എംഡി ഗ്ലോബൽ നോക്കിയ ബ്രാന്റിന് കീഴിൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി. നോക്കിയ ജി21 എന്ന ഫോണാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ജി സീരീസിലെ ഏറ്റവും പുതിയ ഡിവൈസ് അതിന്റെ മുൻഗാമിയായ നോക്കിയ ജി20 സ്മാർട്ട്ഫോണിനെക്കാൾ വളരെ മികച്ച സവിശേഷതകളുമായിട്ടാണ് വരുന്നത്. ഇതിനൊപ്പം നോക്കിയ വയർഡ് ഹെഡ്‌ഫോൺസും അവതരിപ്പിച്ചിട്ടുണ്ട്. 40 എംഎം ഡ്രൈവേഴ്സ്, മൃദുവായ ഓവർ-ഇയർ കുഷനുകൾ, മടക്കാവുന്ന ഡിസൈൻ എന്നിവയാണ് ഈ ഹെഡ്ഫോണിൽ ഉള്ളത്. യൂറോപ്യൻ വിപണിയിലാണ് ഈ ഡിവൈസുകൾ ലോഞ്ച് ചെയ്തത്.

 

നോക്കിയ ജി21: വില

നോക്കിയ ജി21: വില

നോക്കിയ ജി21 സ്മാർട്ട്ഫോണിന് 170 യൂറോയാണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 14,577 രൂപയോളം വരും. നോർഡിക് ബ്ലൂ, ഡസ്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോണുകൾ ലഭ്യമാകും. ഒരു റാം, രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ പുറത്തിറക്കിയിട്ടുണ്ട്. നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. എച്ച്എംഡി ഗ്ലോബൽ ഏറ്റവും പുതിയ നോക്കിയ ജി21 സ്മാർട്ട്ഫോൺ യൂറോപ്യൻ വിപണിയിൽ മാത്രമേ നിലവിൽ അവതരിപ്പിച്ചിട്ടുള്ളു. ഇന്ത്യൻ വിപണിയിൽ ഈ ഫോൺ എപ്പോഴായിരിക്കും എത്തുക എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ല.

ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ വിൽക്കുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങൾആൻഡ്രോയിഡ് സ്മാർട്ട്ഫോൺ വിൽക്കുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ

നോക്കിയ ജി21: സവിശേഷതകൾ

നോക്കിയ ജി21: സവിശേഷതകൾ

എച്ച്എംഡിയുടെ നോക്കിയ ജി21 വലിയ കരുത്തൊന്നും അവകാശപ്പെടാനില്ലാത്ത സാധാരണ ഫോണാണ്. എന്നാൽ ഇതിന്റെ വിലയ്ക്ക് യോജിച്ച സവിശേഷതകളെല്ലാം ഫോണിൽ ഉണ്ട്. 6.5 ഇഞ്ച് എച്ച്ഡി+ എൽസിഡി ഡിസ്പ്ലെയാണ് ഫോണിലുള്ളത്. സിനിമകളും ഷോകളും കാണുന്നതിന് മികച്ച ഡിസ്പ്ലെ തന്നെയാണ് ഇത്. നെറ്റ്ഫ്ലിക്സിൽ എച്ച്ഡി സ്ട്രീമിങിനുള്ള സപ്പോർട്ട് എച്ച്എംഡി ഉറപ്പ് വരുത്തിയിട്ടുണ്ട്. പകലിലും സൂര്യപ്രകാശത്തിലും സ്ക്രീൻ നന്നായി കാണുന്നതിനുള്ള ബ്രൈറ്റ്നസ് ലെവലും ഫോണിലുണ്ട്. ഈ ഡിസ്പ്ലേയ്ക്ക് 90Hzറിഫ്രഷ് റേറ്റുണ്ട്. ഈ വില വിഭാഗത്തിൽ നോക്കിയ ആദ്യമായിട്ടാണ് ഇത്രയും റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ ഉപയോഗിക്കുന്നത്.

പ്രോസസർ
 

നോക്കിയ ജി21 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് യൂണിസോക്ക് ടി606 പ്രോസസറാണ്. ഇതിനൊപ്പം മാലി ജി57 എംപി1 ജിപിയുവും നൽകിയിട്ടുണ്ട്. ആണ്ഇത് ദൈനംദിന ജോലികൾക്കും ചില ഗെയിമുകൾക്കും ആവശ്യമായ കരുത്ത് നൽകുന്ന പ്രോസസർ തന്നെയാണ്. ഉയർന്ന ഗ്രാഫിക്സുകൾ ഉള്ള ഗെയിമുകളൊന്നും മികച്ച അനുഭവത്തോടെ കളിക്കാൻ പര്യാപ്തമായ പ്രോസസറാണ് ഇത് എന്ന് പറയാനാവില്ല. ഇത്തരം ഗെയിമുകൾ കളിക്കമ്പോൾ വിറയലും ഹാങും അനുഭവപ്പെടാൻ സാധ്യതയുണ്ട്. എങ്കിലും മിതമായി ഫോൺ ഉപയോഗിക്കുന്ന ആളുകൾക്ക് ഇത് മികച്ച ചോയിസാണ്.

കഴിഞ്ഞയാഴ്ച്ച ആഴ്ച്ച വിപണിയിലെത്തിയ കിടിലൻ സ്മാർട്ട്ഫോണുകൾകഴിഞ്ഞയാഴ്ച്ച ആഴ്ച്ച വിപണിയിലെത്തിയ കിടിലൻ സ്മാർട്ട്ഫോണുകൾ

ക്യാമറ

4ജിബി റാമും 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളുമായാണ് നോക്കിയ ജി21 വരുന്നത്. ഈ സ്റ്റോറേജ് തികയാത്ത ആളുകൾക്കായി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ നോക്കിയ ഫോണിൽ നൽകിയിട്ടുണ്ട്. ഫോണിന്റെ പിൻഭാഗത്ത് മൂന്ന് ക്യാമറകളാണ് ഉള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ ക്യാമറകൾ.

നോക്കിയ

നോക്കിയ ജി21 സ്മാർട്ട്ഫോണിലെ ക്യാമറയ്ക്ക് സൂപ്പർ റെസല്യൂഷൻ, നൈറ്റ് മോഡ് തുടങ്ങിയ ഫീച്ചറുകളുടെ സപ്പോർട്ടും ഉണ്ട്. ഇത് മികച്ച ഫോട്ടോകൾ എടുക്കാൻ സഹായിക്കും. പുതിയ ഫോണിൽ 5050 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഒറു ദിവസം മുഴുവൻ ഫോൺ ഉപയോഗിക്കാൻ ഈ ബാറ്ററി സഹായിക്കും. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ ഡിവൈസിൽ 18W ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. എന്നാൽ ഫോണിനൊപ്പം ലഭിക്കുന്നത് 10W ചാർജറാണ്. വേഗത്തിൽ ഫോൺ ചാർജ് ചെയ്യാൻ കൂടുതൽ പണം മുടക്കി വേറെ ചാർജർ വാങ്ങേണ്ടി വരും.

ഷവോമി 11ഐ 5ജി സ്മാർട്ട്ഫോണിന് വമ്പിച്ച വിലക്കിഴിവ്, പ്രത്യേക എക്സ്ചേഞ്ച് ഓഫറുകളുംഷവോമി 11ഐ 5ജി സ്മാർട്ട്ഫോണിന് വമ്പിച്ച വിലക്കിഴിവ്, പ്രത്യേക എക്സ്ചേഞ്ച് ഓഫറുകളും

Best Mobiles in India

English summary
HMD Global has launched a new smartphone under the Nokia brand. The company has introduced the Nokia G21 in the European market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X