നോക്കിയ 105 (2019) ; 25 ദിവസം ചാർജ്ജ് നിൽക്കുന്ന ഫീച്ചർ ഫോണുമായി നോക്കിയ
ദീർഘകാലം ചാർജ്ജ് നിൽക്കുന്ന ഫോണുമായി നോക്കിയ വീണ്ടും ഫീച്ചർ ഫോൺ രംഗത്ത് അത്ഭുതം സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിച്ച നോക്കിയ 105 (2019) എന്ന ഫോണാണ് 25 ദിവസം സ്റ്റാൻബൈ ടൈം നൽകുക. ഐലൻറ് കീമാറ്റ് ഡയൽപാഡ്, ക്ലാസിക്ക് സ്നേക്ക് ഗെയിം, കളേർഡ് പോളികാർബണേറ്റ് ബോഡി എന്നിവയാണ് എന്നിവയാണ് ഫോണിൻറെ പ്രധാന സവിശേഷതകൾ.

2013ൽ അവതരിപ്പിച്ച നോക്കിയ 105ൻറെ പരിഷ്കരിച്ച പതിപ്പാണ് പുതിയ 105. 1.77 ഇഞ്ച് കളർ സ്ക്രീൻ ഡിസ്പ്ലെയോടുകൂടി 2,000 കോൺടാക്ടുകളും 500 SMSകളും സൂക്ഷിക്കാൻ സാധിക്കുന്ന മെമ്മറി സ്പൈസോടുകൂടിയാണ് നോക്കിയ 105 (2019) അവതരിപ്പിച്ചിരിക്കുന്നത്. ഫീച്ചർഫോൺ കാറ്റഗറിയിൽ ലഭിക്കാവുന്ന മികച്ച സ്റ്റോറേജ് സ്പൈസ് തന്നെയാണ് ഇത്.

ഇന്ത്യയിലെ വില
ജൂലൈയിൽ പുറത്തിറങ്ങിയ ഫോൺ ഇന്ത്യൻ മാർക്കറ്റിൽ നോക്കിയ ലോഞ്ച് ചെയ്തത് കഴിഞ്ഞ ദിവസമാണ്. നോക്കിയ 105 (2019) ൻറെ ഇന്ത്യയിലെ വില 1,199 രൂപയാണ്. ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച ഫോൺ ബ്ലൂ, പിങ്ക്, ബ്ലാക്ക് കളറുകളിലാണ് ലഭ്യമാവുക. നോക്കിയയുടെ ഓൺലൈൻ സ്റ്റോറിലും രാജ്യത്തുടനീളമുള്ള ടോപ്പ് റീടെയിൽ ഔട്ട്ലെറ്റുകളിലും ഫോൺ ലഭ്യമാണ്.

നോക്കിയ 105 (2019) സവിശേഷതകൾ
നോക്കിയ 105 ൻറെ ഈ പുതിയ വേർഷൻ 1.77 ഇഞ്ച് QQVGA (120x160 പിക്സൽസ്) സ്ക്രീനോടുകൂടുയാണ് വരുന്നത്. 4MB RAM ഉള്ള ഫോൺ പ്രവർത്തിക്കുന്നത് Series 30+ OSലാണ്. മൈക്രോ USB v1.1 പോർട്ടും നോക്കിയ 105 (2019)ന് നൽകിയിരിക്കുന്നു. 2G കണക്ടിവിറ്റിയാണ് ഫോണിനുള്ളത്, 3.5mm ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, 119x49.2x14.4mm ഡൈമൻൻ മെഷർ, 74.04 ഗ്രാം ഭാരം എന്നിവയാണ് ഫോണിൻറെ മറ്റ് സവിശേഷതകൾ.

ബാറ്ററി ലൈഫ്
സൂര്യനുദിക്കുന്നത് മുതൽ അസ്തമിക്കുന്നതുവരെ ഫോണിൽ സംസാരിക്കാനുള്ള ബാറ്ററി ബാക്കപ്പ് ഫോൺ നൽകുന്നുവെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഫോണിലെ 800mAh റിമൂവബിൾ ബാറ്ററി ഏതാണ്ട് 14.4 മണിക്കൂർ ടോൽക്ക് ടൈമാണ് നൽകുന്നത്. ഫോൺ ചെയ്യാതെ ഓണിൽ മാത്രം വച്ചാൽ 25.8 ദിവസം സ്റ്റാൻറ് ബൈ ടൈമും നോക്കിയ 105 (2019)ൻറെ സവിശേഷതയാണ്.

ഗെയ്മുകൾ
നോക്കിയ 105 (2019)ൽ നൽകിയിരിക്കുന്ന LED ടോർച്ച് ലൈറ്റ് ഓൺ ചെയ്യാനും ഓഫ് ചെയ്യാനും മുകളിലേക്ക് മാർക്ക് ചെയ്തിരിക്കുന്ന കീ രണ്ട് തവണ പ്രസ് ചെയ്താൽ മതി. ടെട്രിസ്, സ്കൈ ഗിഫ്റ്റ്, എയർസ്ട്രൈക്ക്, നൈട്രോ റൈസിങ്, നിൻജ അപ്പ്, ഡൈൻജർ ഡാൽഷ് എന്നീ പ്രീ ലോഡഡ് ഗെയിംലോഫ്റ്റ് ഗെയിംസുമായാണ് നോക്കിയ 105 (2019) ലഭ്യമാവുക.

കൂടുതൽ മികവോടെ
2013ൽ ഇറങ്ങിയ നോക്കിയ 105ൻറെ ജനപ്രീതിയാണ് കൂടുതൽ മികവോടെ ഫോൺവീണ്ടും പുറത്തിറക്കാൻ കാരണമെന്ന് നോക്കിയ അധികൃതർ അറിയിച്ചു. ഡിസൈനിലും ബാറ്ററി ലൈഫിലും മറ്റ് ഫീച്ചറുകളിലും കൂടുതൽ മികവോടെയാണ് കമ്പനി നോക്കിയ 105 (2019) പുറത്തിറക്കിയിരിക്കുന്നത്.


Click it and Unblock the Notifications








