ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പിടിച്ചടക്കാൻ മിലിറ്ററി-ഗ്രേഡ് ബിൽഡുമായി നോക്കിയ എക്സ്ആർ20

|

ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും ജനപ്രീയ സ്മാർട്ട്ഫോൺ ബ്രാന്റായിരുന്ന നോക്കിയ ഇപ്പോൾ കിടിലൻ സ്മാർട്ട്ഫോണുകളുമായി തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ്. എച്ച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥയിലുള്ള നോക്കിയ ഇന്ത്യയിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. നോക്കിയ എക്സ്ആർ20 എന്ന ഫോണാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. മിലിറ്ററി ഗ്രേഡ് ബിൾഡാണ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷത. 55 ഡിഗ്രി മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപത്തെ പ്രതിരോധിക്കാനുള്ള കഴിവും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

നോക്കിയ എക്സ്ആർ20

നോക്കിയ എക്സ്ആർ20 സ്മാർട്ട്ഫോണിന്റെ വാട്ടർ റസിസ്റ്റൻസ് കപ്പാസിറ്റിയും അതിശയിപ്പിക്കുന്നതാണ്. 1.8 മീറ്റർ ആഴത്തിൽ ഒരു മണിക്കൂർ വരെ വെള്ളത്തിനടിയിൽ കിടന്നാലും ഈ ഡിവൈസിന് യാതൊരു കുഴപ്പവും സംഭവിക്കില്ല. നോക്കിയ എക്സ്ആർ20ന് നാല് വർഷത്തെ പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും മൂന്ന് വർഷം വരെ പ്രധാന ഒഎസ് നവീകരണങ്ങളും ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. നോക്കിയ എക്സ്ആർ20 സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളിൽ, 20: 9 ഡിസ്പ്ലേയും ഡ്യുവൽ റിയർ ക്യാമറകളും ഉൾക്കൊള്ളുന്നു. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 480 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിലെ ക്യാമറകൾ സെസ്സ് ആണ് നിർമ്മിച്ചിരിക്കുന്നത്.

റിയൽമി ജിടി നിയോ 2 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളും അറിയാംറിയൽമി ജിടി നിയോ 2 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളും അറിയാം

നോക്കിയ എക്സ്ആർ20: വില, ലോഞ്ച് ഓഫറുകൾ

നോക്കിയ എക്സ്ആർ20: വില, ലോഞ്ച് ഓഫറുകൾ

നോക്കിയ എക്സ്ആർ20 സ്മാർട്ട്ഫോണിന്റെ വില നോക്കിയാൽ, ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 46,999 രൂപയാണ് വില. ഒക്ടോബർ 20 മുതൽ ഗ്രാനൈറ്റ്, അൾട്രാ ബ്ലൂ നിറങ്ങളിൽ ഫോൺ പ്രീ-ബുക്കിംഗിന് ലഭ്യമാകും. ഒക്ടോബർ 30 മുതൽ ഫോണിന്റെ വിൽപ്പനയും ആരംഭിക്കും. പ്രമുഖ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, നോക്കിയ.കോം എന്നിവ വഴിയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്.

ലോഞ്ച് ഓഫർ

നോക്കിയ എക്സ്ആർ20 സ്മാർട്ട്ഫോൺ ലോഞ്ച് ഓഫറുകളായി ആദ്യ വിൽപ്പനയിൽ വാങ്ങുന്നവർക്ക് മികച്ച ഓഫറുകൾ നൽകുന്നുണ്ട്. ഫോൺ പ്രീ-ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 3,599 രൂപ വിലയുള്ള നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ് ലഭിക്കും. നോക്കിയ എക്സ്ആർ20 സ്മാർട്ട്ഫോണിന്റെ പ്രീ-ബുക്കിംഗ് ഒരു വർഷത്തെ സ്ക്രീൻ പ്രൊട്ടക്ഷൻ പ്ലാനും ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകുമെന്ന് എച്ച്എംഡി ഗ്ലോബൽ അറിയിച്ചു. കഴിഞ്ഞ ജൂലൈയിലാണ് നോക്കിയ എക്സ്ആർ20 സ്മാർട്ട്ഫോൺ യൂറോപ്പിൽ അവതരിപ്പിച്ചത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഫോണിന് യൂറോ 499 (ഏകദേശം 43,500 രൂപ) ആണ് വില.

വിവോ വി21 നിയോൺ സ്പാർക്ക് കളർ വേരിയന്റ് വിപണിയിൽ, വില 29,990 രൂപ മുതൽവിവോ വി21 നിയോൺ സ്പാർക്ക് കളർ വേരിയന്റ് വിപണിയിൽ, വില 29,990 രൂപ മുതൽ

നോക്കിയ എക്സ്ആർ20: സവിശേഷതകൾ

നോക്കിയ എക്സ്ആർ20: സവിശേഷതകൾ

നോക്കിയ എക്സ്ആർ20 സ്മാർട്ട്ഫോണിൽ 6.67-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്സൽസ്) 20: 9 അസ്പാക്ട് റേഷിയോ ഡിസ്പ്ലെയാണ് ഉള്ളത്. ഈ ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്. 6 ജിബി റാമുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 എസ്ഒസിയാണ്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഫോൺ പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 11 സ്റ്റോക്ക് ഒഎസിലാണ്. ഇത് ഒറിജിനൽ ആൻഡ്രോയിഡ് ഒഎസ് തന്നെയാണ്. ഇതിൽ പ്രത്യേക യുഐ ഇല്ല.

പിൻക്യാമറകൾ

നോക്കിയ എക്സ്ആർ20 സ്മാർട്ട്ഫോണിൽ രണ്ട് പിൻക്യാമറകളാണ് നൽകിയിട്ടുള്ളത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും 13 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറുമാണ് പിൻക്യാമറ സെറ്റപ്പിലുള്ളത്. പ്രശസ്ത ക്യാമറ നിർമ്മാതാക്കളായ സെസ്സിന്റെ ക്യാമറകളാണ് ഈ ഡിവൈസിന്റെ പിന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. സോഫ്റ്റ്വെയറിൽ തന്നെ നോക്കിയ എക്സ്ആർ20 ഒരു സ്പീഡ് വാർപ്പ് മോഡുമായിട്ടാണ് വരുന്നത്. പ്രീലോഡ് ചെയ്തിരിക്കുന്നു, ഈ സംവിധാനം ഒരു മോണ്ടാഷിൽ ഒന്നിലധികം ഇവന്റുകൾ പകർത്താൻ നിങ്ങളെ സഹായിക്കുന്നു.

വീണ്ടും സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച് വൺപ്ലസ്, വൺപ്ലസ് 9ആർടി 5ജി പുറത്തിറങ്ങിവീണ്ടും സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച് വൺപ്ലസ്, വൺപ്ലസ് 9ആർടി 5ജി പുറത്തിറങ്ങി

ആക്ഷൻ ക്യാം മോഡ്

സ്റ്റേബിളായ ദൃശ്യങ്ങൾ പകർത്താൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഒരു ആക്ഷൻ ക്യാം മോഡും നോക്കിയ എക്സ്ആർ20 സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഈ ഡിവൈസിൽ ഓസോ സ്പേഷ്യൽ ഓഡിയോ റെക്കോർഡിങ് സപ്പോർട്ടും കാറ്റ്-നോയിസ് ക്യാൻസലേഷനും എച്ച്എംഡി ഗ്ലോബൽ നൽകിയിട്ടുണ്ട്. ഇത് വീഡിയോ റെക്കോർഡിങ് മികച്ച രീതിയിൽ നടത്താൻ ഉപയോക്താക്കളെ സഹായിക്കുന്നു. QZO പ്ലേബാക്ക് സപ്പോർട്ടുള്ള സ്റ്റീരിയോ സ്പീക്കറുകളും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി

മികച്ച ഫോട്ടോകളും വീഡിയോകളും എടുക്കാൻ സാധിക്കുക എന്നത് പോലെ പ്രധാനമാണ് അവ സ്റ്റോർ ചെയ്ത് വയ്ക്കുക എന്നതും. നോക്കിയ എക്സ്ആർ20 സ്മാർട്ട്ഫോണിൽ 128ജിബി ഓൺബോർഡ് സ്റ്റോറേജാണ് നൽകിയിട്ടുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഈ ഡിവൈസിൽ 5ജി, 4ജി എൽടിഇ, Wi-Fi 6, ബ്ലൂട്ടൂത്ത് v5.1, ജിപിഎസ്/ എ-ജിപിഎസ്, നാവിക്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഡിവൈസിന്റെ ഒരു വശത്താണ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുള്ളത്.

റെഡ്മി നോട്ട് 10 സീരിസ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വമ്പിച്ച വിലക്കിഴിവ്റെഡ്മി നോട്ട് 10 സീരിസ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വമ്പിച്ച വിലക്കിഴിവ്

ബാറ്ററി

നോക്കിയ എക്സ്ആർ20 സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത മുകളിൽ സൂചിപ്പിത്തത് പോലെ മിലിറ്ററി ഗ്രേഡ് സുരക്ഷയാണ്. MIL-STD810H- സർട്ടിഫൈഡ് ബിൽഡിനൊപ്പമാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. ഈ ഡിവൈസിൽ പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള ഐപി68 സർട്ടിഫിക്കേഷനും ഉണ്ട്. 18W വയർഡ്, 15W വയർലെസ് (Qi സ്റ്റാൻഡേർഡ്) ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ഡിവൈസിൽ 4,630mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. 248 ഗ്രാം ഭാരമാണ് ഈ ഡിവൈസിനുള്ളത്. നോക്കിയയുടെ ഇന്ത്യൻ വിപണിയിലെ മികച്ച ഫോണുകളിൽ ഒന്ന് തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല. ഈ ഡിവൈസിന്റെ വിപണിയിലെ പ്രകടനം ആദ്യ വിൽപ്പന കഴിയുന്നതോടെ വ്യക്തമാകും.

Best Mobiles in India

English summary
Nokia Introduces New Smartphone With Military Grade Build. Nokia XR20 is the smartphone launched in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X