Nothing Phone (1): പൊടിക്കെന്താ ഈ ഫോണിൽ കാര്യം? തുടക്കത്തിൽ തന്നെ കല്ല് കടിച്ച് നത്തിങ്

|

നത്തിങ് ഫോൺ (1) നെക്കുറിച്ചുള്ള വാർത്തകൾ നിലയ്ക്കുന്നതേയില്ല. വിപ്ലവകരമായ ഡിസൈനും റിയർ പാനലിലെ എൽഇഡി സിസ്റ്റവും എല്ലാമാണ് ആദ്യം വാർത്തകളിൽ നിറഞ്ഞതെങ്കിൽ ഇപ്പോൾ നത്തിങ് ഫോൺ വണ്ണിന്റെ ക്വാളിറ്റിയെക്കുറിച്ചുള്ള ആശങ്കകളാണ് പുറത്ത് വരുന്നത്. മൈക്രോ ബ്ലോഗിങ് സൈറ്റ് ആയ ട്വിറ്ററിലാണ് ഫോണുമായി ബന്ധപ്പെട്ട ആശങ്കകൾ യൂസേഴ്സ് പങ്ക് വയ്ക്കുന്നത്.

 

നത്തിങ് ഫോൺ 1

നത്തിങ് ഫോൺ 1ന്റെ സുതാര്യമായ റിയർ പാനലിനുള്ളിൽ പൊടി പടലങ്ങൾ കണ്ടെത്തിയെന്ന് കാട്ടിയാണ് പോസ്റ്റുകളിൽ നല്ലൊരു ശതമാനവും വരുന്നത്. ട്രാൻസ്പരന്റായ റിയർ പാനലിലെ ഗ്ലിഫ് ഇന്റർഫേസ് ഡിസൈൻ മാർക്കറ്റ് ചെയ്താണ് നത്തിങ് ഫോൺ വൺ വിപണിയിൽ തരംഗം സൃഷ്ടിച്ചത്. അതേ ഡിസൈനിന്റെ പോരായ്മ എന്ന നിലയിലാണ് ഇപ്പോഴത്തെ പരാതികൾ ചർച്ചയാകുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഇത് മൊത്തം പൊടിയാണല്ലോ?

ഇത് മൊത്തം പൊടിയാണല്ലോ?

നത്തിങ് ഫോണിന്റെ ബ്ലാക്ക് വേരിയന്റാണ് കുനാൽ ഷാ, നിമിത് എന്നീ യൂസേഴ്സ് വാങ്ങിയത്. അവർക്ക് ലഭിച്ച നത്തിങ് ഫോണിന്റെ പിൻ പാനലിനുള്ളിൽ ചെറിയ തരികൾ പോലെയാണ് പൊടികൾ ഉള്ളത്. വെള്ള നിറത്തിലുള്ള വളരെ ചെറിയ ഡസ്റ്റ് പാർട്ടിക്കിൾസ് ആണ് ഫോണിൽ ഉള്ളത്. ഇതിൽ ഒരു യൂസർ കമ്പനിയുമായി ബന്ധപ്പെടുകയും ഫോൺ റീപ്ലെയ്സ് ചെയ്യുകയും ചെയ്തു.

6 ജിബി റാമിന്റെ കരുത്തും 15000 രൂപയിൽ താഴെ വിലയുമുള്ള മികച്ച സ്മാർട്ട്ഫോണുകൾ6 ജിബി റാമിന്റെ കരുത്തും 15000 രൂപയിൽ താഴെ വിലയുമുള്ള മികച്ച സ്മാർട്ട്ഫോണുകൾ

പൊടി പടലങ്ങൾ
 

അതോടെ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് യൂസേഴ്സ് കരുതരുത്. കിട്ടിയ പുതിയ ഫോണിലും പൊടി പടലങ്ങൾ ഉണ്ടായിരുന്നു. ഈ ഫോണും റീപ്ലെയ്സ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാത്തിരിക്കുകയാണ് യൂസർ. പൊടി പടലങ്ങൾ ഇല്ലാത്ത നത്തിങ് ഫോൺ (1) ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പരാതി ഉന്നയിച്ച യൂസർ പ്രതീക്ഷിക്കുന്നത്.

ഫോൺ റിപ്ലെയ്സ്

എന്നാൽ ഈ പ്രതീക്ഷ അസ്ഥാനത്താണെന്നാണ് നവ മാധ്യമങ്ങളിലെ കൂടുതൽ കമന്റുകളും പറയുന്നത്. ഫോൺ റിപ്ലെയ്സ് ചെയ്യുകയെന്നല്ലാതെ കമ്പനിക്ക് വേറെയൊന്നും ചെയ്യാൻ സാധിക്കുകയില്ലെന്നും അവർ പറയുന്നു. നത്തിങ് ഫോൺ (1) ന്റെ ബ്ലാക്ക് വേരിയന്റിൽ മാത്രമാണ് ഈ പ്രശ്നം ഉള്ളത്. വൈറ്റ് വേരിയന്റിൽ ഇത് വരെയും ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

പിൻ പാനലിൽ വെളുത്ത പൊടിപടലങ്ങളുണ്ട്, അത് ഗ്ലിഫ് എൽഇഡികൾ ഓണാക്കുമ്പോൾ കാണാൻ കഴിയും. നത്തിങ് സപ്പോർട്ട് ടീമിന് ഇതിനകം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രശ്നം പരിഹരിക്കണമെന്നും ജൂലൈ 17ന് കുനാൽ ഷാ ട്വിറ്ററിൽ എഴുതി.

അടപടലം അടിച്ചുമാറ്റുന്ന അപകടകാരി; അറിയാം സിം സ്വാപ്പിങിനെക്കുറിച്ച്അടപടലം അടിച്ചുമാറ്റുന്ന അപകടകാരി; അറിയാം സിം സ്വാപ്പിങിനെക്കുറിച്ച്

പൊടിക്ക് കാരണം?

പൊടിക്ക് കാരണം?

നത്തിങ് ഫോൺ (1) റിയർ പാനലിന് ഉള്ളിൽ പൊടി വരാനുള്ള കാരണം ഡിവൈസ് അസംബ്ലി ചെയ്യുന്ന അന്തരീക്ഷമാണ്. അതായത് നത്തിങിന്റെ ഫാക്ടറിയിൽ പൊടി പടലങ്ങൾ ഉള്ളതാണ് ഡിവൈസിനുള്ളിലും പൊടി വരാൻ കാരണം. ഫാക്ടറിയും മാനുഫാക്ചറിങ് യൂണിറ്റും പൂർണമായും പൊടി രഹിതമാക്കിയാൽ മാത്രമെ നത്തിങ് ഫോൺ (1) ന് ഉള്ളിൽ പൊടി കയറാതിരിക്കുകയുള്ളൂ.

ഗ്ലാസ്

ഫോണിനുള്ളിൽ പൊടി പടലങ്ങൾ എന്ന് പറയുന്നെങ്കിലും ഡിവൈസിന് പുറത്തെ ഗ്ലാസ് ആവരണത്തിനകത്താണ് പൊടി പടലങ്ങൾ കണ്ടെത്തിയത്, അല്ലാതെ ഫോണിന് ഉള്ളിലല്ല. മറ്റൊരു കമ്പനിയും സുതാര്യമായ ഫോണുകൾ നിർമിക്കാത്തത് ഇത് കൊണ്ടാണെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നുണ്ട്.

ഫേക്ക് ഐഡിയുണ്ടാക്കി കഷ്ടപ്പെടേണ്ട; മൾട്ടി പ്രൊഫൈൽ ഫീച്ചറുമായി ഫേസ്ബുക്ക്ഫേക്ക് ഐഡിയുണ്ടാക്കി കഷ്ടപ്പെടേണ്ട; മൾട്ടി പ്രൊഫൈൽ ഫീച്ചറുമായി ഫേസ്ബുക്ക്

പൊടി പടലങ്ങൾ കണ്ടെത്തിയ മറ്റൊരു നത്തിങ് ഫോൺ യൂസർ ആണ് നിമിത്. ട്വിറ്ററിലൂടെയാണ് നിമിതും സംഭവം എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്തിയത്. നിങ്ങൾ നത്തിങ് ഫോൺ (1) പിൻ പാനലിൽ സൂക്ഷിച്ച് നോക്കിയാൽ, ചില സ്ഥലങ്ങളിൽ ചെറിയ പൊടിപടലങ്ങൾ കാണാൻ കഴിയും. വാങ്ങിയപ്പോഴെ ഉണ്ടായിരുന്നോ അതോ പിന്നീട് കയറിയതാണോ എന്ന് കൃത്യമായി പറയാൻ കഴിയില്ല. മാക്രോ മോഡിൽ ഷൂട്ട് ചെയ്താൽ കാണാൻ കഴിയും. അല്ലാതെ ഈ മൈക്രോ പാർട്ടിക്കിൾസ് കാണാൻ കഴിയില്ലെന്നും നിമിത് ട്വിറ്ററിൽ കുറിയ്ക്കുന്നു.

ക്വാളിറ്റി

നത്തിങ് ഫോൺ (1) വാങ്ങിയവരിൽ ചിലർ ഈ പ്രശ്നത്തിന് വലിയ ഗൌരവമൊന്നും നൽകുന്നില്ല. എന്നാൽ ബാക്കിയുള്ള ഉടമകൾ നത്തിങ് ഫോൺ വണ്ണിന്റെ ക്വാളിറ്റി കൺട്രോളിൽ ഉള്ള പോരായ്മയായി തന്നെയാണ് ഇതൊക്കെ വിലയിരുത്തുന്നത്. പൊടി പടലങ്ങളുടെ സാന്നിധ്യം ഡിവൈസിനെ മോശമായി ബാധിക്കുമോ എന്നതാണ് നത്തിങ് ഫോൺ ഉപയോഗിക്കുന്ന പല യൂസേഴ്സിനും ഉള്ള ഏറ്റവും വലിയ ആശങ്ക.

ദീർഘകാലത്തേക്ക് ബാധിക്കുമോ?

ദീർഘകാലത്തേക്ക് ബാധിക്കുമോ?

ഡിവൈസിനെ സീൽ ചെയ്യുന്ന പശ ഇളകാത്ത കാലത്തോളം നത്തിങ് ഫോൺ (1) ന്റെ പെർഫോമൻസിനെ ഈ പൊടി പടലങ്ങൾ ബാധിക്കുന്നില്ല. ഇതിനെക്കുറിച്ച് ഓർത്ത് യൂസേഴ്സ് ആശങ്കപ്പെടേണ്ടതുമില്ല. ഡിസൈനും ഗ്ലിഫ് ഇന്റർഫേസുമൊക്കെ കണ്ട് നത്തിങ് ഫോൺ (1) വാങ്ങിച്ചവർക്ക് എന്തായാലും ഇതൊരു പ്രശ്നം തന്നെയാണ്.

ഫോൺ റീപ്ലെയ്സ്

ഫോൺ റീപ്ലെയ്സ് ചെയ്യാൻ ആവശ്യപ്പെടുക എന്നത് മാത്രമാണ് ഇത്തരം യൂസേഴ്സിന് ചെയ്യാൻ കഴിയുക. ഡിവൈസിനുള്ളിലെ പൊടികൾ പോരായ്മയായി ചൂണ്ടിക്കാണിക്കാനും യൂസേഴ്സിന് സാധിക്കും. നിലവിൽ സൌജന്യമായി തന്നെ ഇത്തരം യൂണിറ്റുകൾ കമ്പനി റീപ്ലെയ്സ് ചെയ്യുന്നുണ്ട്. നത്തിങ് ഫോൺ 1 ലഭിച്ച എല്ലാ യൂസേഴ്സിനും ഇതേ സൌകര്യം കമ്പനി ഓഫർ ചെയ്യുമോയെന്ന കാര്യം വ്യക്തമല്ല.

വെറും 30,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന 43 ഇഞ്ച് സ്മാർട്ട് ടിവികൾവെറും 30,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന 43 ഇഞ്ച് സ്മാർട്ട് ടിവികൾ

Best Mobiles in India

English summary
The news about the Nothing Phone (1) just doesn't stop. The revolutionary design and the lighting system on the rear panel were first in the news, but now there are concerns about the quality control of the Nothing Phone One. Users are sharing concerns related to the phone on Twitter, which is a micro-blogging site.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X