നത്തിങ് ഫോൺ (1) മുതൽ ഷവോമി 12 അൾട്ര വരെ ജൂലൈയിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ

|

കഴിഞ്ഞ രണ്ട് മാസങ്ങളിലായി സ്മാർട്ട്ഫോൺ വിപണിയിൽ നിരവധി ലോഞ്ചുകൾ നടന്നിട്ടുണ്ട്. എല്ലാ പ്രമുഖ ബ്രാന്റുകളുടെയും സ്മാർട്ട്ഫോണുകൾ ഇക്കഴിഞ്ഞ മാസങ്ങളിൽ പുറത്തിറങ്ങി. ജൂലൈയിലേക്ക് കടക്കാനൊരുങ്ങുമ്പോൾ, നിരവധി സ്മാർട്ട്ഫോണുകൾ ലോഞ്ചിനായി കാത്തിരിക്കുന്നുണ്ട്. ഇതിൽ ചില ഡിവൈസുകളുടെ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ ആളുകൾ കാത്തിരിക്കുന്ന നത്തിങ് ഫോൺ (1) ആണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്.

പുതിയ സ്മാർട്ട്ഫോണുകൾ

ജൂലൈയിൽ നത്തിങ് ഫോൺ (1) കൂടാതെ വൺപ്ലസ് നോർഡ് 2ടി എന്ന സ്മാർട്ട്ഫോണും വിപണിയിലെത്തും. ജൂലൈയിൽ അവതരിപ്പിക്കാൻ പോകുന്ന മറ്റൊരു ശ്രദ്ധേയമായ സ്മാർട്ട്ഫോൺ ഷവോമി 12 അൾട്രയാണ്. പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് പ്രതീക്ഷകൾ നൽകുന്ന സ്മാർട്ട്ഫോണുകളാണ് ഇവയെല്ലാം. ജൂലൈയിൽ പുറത്തിറങ്ങാൻ പോകുന്ന സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും വിശദമായി പരിശോധിക്കാം.

നത്തിങ് ഫോൺ (1) (Nothing phone (1))

നത്തിങ് ഫോൺ (1) (Nothing phone (1))

സ്മാർട്ട്ഫോൺ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നത്തിങ് ഫോൺ (1) ജൂലായ് 12ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഇതുവരെയായി നത്തിങ് ഫോൺ (1)ന്റെ ഡിസൈൻ മാത്രമേ കമ്പനി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടുള്ളു. ഈ ഡിവൈസിൽ ഒരു സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് ഉണ്ടായിരിക്കും. ഫീച്ചറുകളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ലീക്ക് റിപ്പോർട്ടുകളും മറ്റുമായി പുറത്ത് വന്നിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 778ജി എസ്ഒസിയുമായിട്ടായിരിക്കും ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

ലോഞ്ചിന് മുമ്പേ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാമത് നത്തിങ് ഫോൺ (1), പോക്കോ എഫ്4 രണ്ടാമൻലോഞ്ചിന് മുമ്പേ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാമത് നത്തിങ് ഫോൺ (1), പോക്കോ എഫ്4 രണ്ടാമൻ

വയർലെസ് ചാർജിങ് ടെക്നോളജി

നത്തിങ് ഫോൺ (1) സ്മാർട്ട്ഫോണിൽ വയർലെസ് ചാർജിങ് ടെക്നോളജി സപ്പോർട്ടും ഉണ്ടായിരിക്കും. പഞ്ച്-ഹോൾ ഡിസ്‌പ്ലേ ഡിസൈനുമായിട്ടാണ് ഈ ഡിവൈസ് പുറത്ത് വരുന്നത്. ഈ സ്മാർട്ട്ഫോണിൽ ഒരു നോട്ടിഫിക്കേഷൻ ലൈറ്റ് ഫംഗ്ഷൻ ഉണ്ട്. ഫോണിലേക്ക് പുതിയ നോട്ടിഫിക്കേഷനുകൾ വരുമ്പോഴോ ചാർജറിൽ കണക്റ്റ് ചെയ്തിരിക്കുമ്പോഴോ ഡിവൈസിന്റെ പിൻ പാനലിലുള്ള ലൈറ്റുകൾ കത്തും.

പ്രീ-ഓർഡർ

ഫ്ലിപ്പ്കാർട്ട് വഴിയാണ് നത്തിങ് ഫോൺ (1) വിൽപ്പനയ്ക്ക് എത്തുന്നത്. കമ്പനി ഇതിനകം ഡിവൈസിന്റെ പ്രീ-ഓർഡർ പ്രോസസ്സ് ഓപ്പൺ ചെയ്തിട്ടുണ്ട്. ആളുകൾക്ക് ഒരു ഇൻവൈറ്റ് കോഡ് വഴി വെയിറ്റ്‌ലിസ്റ്റിലേക്ക് എത്താനും അതിലൂടെ പ്രീ-ഓർഡർ പാസ് ലഭിക്കുകയും ചെയ്യും. നത്തിങ് ഫോൺ (1) ഇവന്റ് കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി ലൈവ് സ്ട്രീം ചെയ്യാനും സാധ്യതയുണ്ട്.

വൺപ്ലസ് നോർഡ് 2ടി (Oneplus Nord 2T)

വൺപ്ലസ് നോർഡ് 2ടി (Oneplus Nord 2T)

വൺപ്ലസ് നോർഡ് 2ടി സ്മാർട്ട്ഫോണിന്റെ ലോഞ്ച് തീയതി വൺപ്ലസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ ഡിവൈസ് വൈകാതെ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ജൂലൈ 1ന് തന്നെ വൺപ്ലസ് നോർഡ് 2ടി ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. വൺപ്ലസ് നോർഡ് 2ടിയുടെ സവിശേഷതകൾ യൂറോപ്യൻ മോഡലിന് സമാനമായിരിക്കുമെന്ന് ഫ്ലിപ്പ്കാർട്ടിലുള്ള ടീസറുകളിൽ നിന്നും വ്യക്തമാകുന്നു.

പുത്തൻ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കായി, കഴിഞ്ഞ വാരം ലോഞ്ച് ചെയ്ത മികച്ച ഫോണുകൾപുത്തൻ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കായി, കഴിഞ്ഞ വാരം ലോഞ്ച് ചെയ്ത മികച്ച ഫോണുകൾ

ഡിസ്പ്ലെ

വൺപ്ലസ് നോർഡ് 2ടി 6.53 ഇഞ്ച് സ്‌ക്രീനുമായിട്ടാണ് വരുന്നത്. ഫുൾ എച്ച്ഡി+ റെസല്യൂഷനുള്ള സ്ക്രീനാണ് ഇത്. 90Hz റിഫ്രഷ് റേറ്റുള്ള അമോലെഡ് പാനലും ഈ ഡിവൈസിലുണ്ട്. ഈ സ്‌ക്രീൻ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുമായി വരുന്നു. മിഡ്-റേഞ്ച് ഡിവൈസിന് സ്റ്റീരിയോ സ്പീക്കറുകളും ഒരു അലേർട്ട് സ്ലൈഡറും ഉണ്ടായിരിക്കും. ഇന്ന് മിക്ക മിഡ് റേഞ്ച് ഫോണുകളിലും സാധാരണയായി ഉണ്ടാകാറുള്ള 5,000mAh യൂണിറ്റിന് പകരം 4,500mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും.

പ്രോസസർ

മീഡിയടെക് ഡൈമൻസിറ്റി 1300 എസ്ഒസിയാണ് വൺപ്ലസ് നോർഡ് 2ടിക്ക് കരുത്ത് നൽകുന്നത്. 50 മെഗാപിക്സൽ പ്രൈമറി സോണി IMX766 സെൻസർ, 8 മെഗാപിക്സൽ സോണി IMX355 ക്യാമറ, 2 മെഗാപിക്സൽ മോണോക്രോം ക്യാമറ എന്നിവയുൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഫോണിലുണ്ടായിരിക്കും. 32 മെഗാപിക്സൽ സോണി IMX615 ക്യാമറയാണ് മുൻവശത്ത് ഉള്ളത്. ഈ സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 28,999 രൂപയായിരിക്കും വില എന്നാണ് റിപ്പോർട്ടുകൾ. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിനായിരിക്കും ഈ വില.

ഷവോമി 12 അൾട്ര ( Xiaomi 12 Ultra)

ഷവോമി 12 അൾട്ര ( Xiaomi 12 Ultra)

ഷവോമി 12 അൾട്ര സ്മാർട്ട്ഫോൺ ജൂലൈ 5ന് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. എന്നാൽ കമ്പനി ഇക്കാര്യം ഒദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഹാൻഡ്‌സെറ്റിന്റെ ഒരു പ്രധാന സവിശേഷത കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഡിവൈസിൽ ക്വാൽകോമിന്റെ ടോപ്പ്-എൻഡ് സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 എസ്ഒസി പായ്ക്ക് ചെയ്യും. അൾട്രാ മോഡലിന് 6.7 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ അടുത്തിടെ പുറത്ത് വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

12 ജിബി റാമുള്ള സ്മാർട്ട്ഫോൺ വേണ്ടവർക്ക് ഈ വിവോ ഫോണുകൾ തിരഞ്ഞെടുക്കാം12 ജിബി റാമുള്ള സ്മാർട്ട്ഫോൺ വേണ്ടവർക്ക് ഈ വിവോ ഫോണുകൾ തിരഞ്ഞെടുക്കാം

ഡിസ്പ്ലെ

ഷവോമി 12 അൾട്രയുടെ ഡിസ്പ്ലെ QHD + റെസല്യൂഷൻ സപ്പോർട്ട് ചെയ്യുന്നതായിരിക്കും. മികച്ച കാര്യക്ഷമതയ്‌ക്കായി എൽ‌ടി‌പി‌ഒ സാങ്കേതികവിദ്യയ്‌ക്കുള്ള സപ്പോർട്ടും 120 ഹെർട്‌സ് റിഫ്രഷ് റേറ്റും ഈ പാനലിൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഷവോമി 12 അൾട്രയുടെ മുൻഗാമിക്ക് സമാനമായി 1,700 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഫോണിൽ ഉണ്ടായിരിക്കും. ഈ ഡിവൈസിന് ഐപി റേറ്റിങ് ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

67W ചാർജിങ് സാങ്കേതികവിദ്യ

67W ചാർജിങ് സാങ്കേതികവിദ്യയ്ക്കൊപ്പം 50W വയർലെസ് ചാർജിങ് സപ്പോർട്ടായിരിക്കും ഷവോമി 12 അൾട്രയിൽ ഉണ്ടാകുന്നത്. 5,000mAh ബാറ്ററിയും ഫോണിൽ ഉണ്ടായിരിക്കും. മെച്ചപ്പെടുത്തിയ കളർ ഗ്രേഡിങും മൊത്തത്തിലുള്ള ക്യാമറാ അനുഭവവും നൽകുന്നതിനായി ഷവോമി അടുത്തിടെ ലൈക്കയുമായി കരാറിലെത്തിയിരുന്നു. ഷവോമി 12 അൾട്രയിൽ ലൈക്കയുടെ സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഈ ഡിവൈസ് ഇന്ത്യയിൽ എത്തുക എന്നായിരിക്കുമെന്ന് വ്യക്തമല്ല.

Best Mobiles in India

English summary
Nothing Phone (1) and Oneplus Nord 2T smartphones will hit the market in July. Another notable smartphone that will be launched in July is the Xiaomi 12 Ultra.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X