ഐഫോണിനെ പോലും വെല്ലുവിളിച്ച നത്തിങ് ഫോൺ (1) സ്മാർട്ട്ഫോൺ വിപണിയിലേക്ക്

|

ധാരാളം അവകാശ വാദങ്ങളുമായി വിപണിയിലെത്താൻ ഒരുങ്ങുകയാണ് നത്തിങ് ഫോൺ (1). നത്തിങ് എന്ന ബ്രാന്റിന്റെ ആദ്യ സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഒരു മാസം കഴിഞ്ഞാണ് നടക്കുന്നത് എങ്കിലും ഇതിനകം തന്നെ ഫോണുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ നത്തിങ് ഫോൺ (1) പ്രീബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 2000 രൂപ നൽകിയാണ് ഈ ഡിവൈസ് പ്രീബുക്ക് ചെയ്യേണ്ടത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്മാർട്ട്ഫോണിന്റെ ബിൽഡ് ക്വാളിറ്റി വെളിവാക്കുന്ന ഒരു പുതിയ ടീസർ പോലുള്ള ചിത്രം കമ്പനി ഫ്ലിപ്പ്കാർട്ടിലൂടെ പുറത്തിറക്കിയിട്ടുണ്ട്.

 

നത്തിങ് ഫോൺ (1): സവിശേഷതകൾ

നത്തിങ് ഫോൺ (1): സവിശേഷതകൾ

കമ്പനി പുറത്ത് വിട്ട നത്തിങ് ഫോൺ (1)ന്റെ ക്രോപ്പ് ചെയ്‌ത ചിത്രത്തിൽ നിന്നും ഈ ഡിവൈസ് ആന്റിന ബാൻഡുകളുള്ള ഒരു മെറ്റൽ ഫ്രെയിം ഫീച്ചർ ചെയ്യുന്നതായി വ്യക്തമാകുന്നു. നത്തിങ് ഫോൺ (1)ൽ നൽകിയിരിക്കുന്ന ഫ്രെയിം ഐഫോൺ 12ലും ഐഫോൺ 13ലും ഉള്ളതിന് സമാനമാണ്. ഈ സ്മാർട്ട്ഫോണിന്റെ ബാക്ക് കേസ് പകുതി സുതാര്യമായി തോന്നുന്ന തരത്തിലുള്ള ഗ്ലാസ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. നത്തിങ് ഫോൺ (1) പുറത്തിറങ്ങുന്ന വെള്ള നിറത്തിലോ സിൽവർ നിറത്തിലോ ആയിരിക്കും.

സ്മാർട്ട് അല്ലെങ്കിലും കിടിലൻ തന്നെ; ഇന്ത്യയിലെ ഈ വർഷത്തെ മികച്ച ഫീച്ചർ ഫോണുകൾസ്മാർട്ട് അല്ലെങ്കിലും കിടിലൻ തന്നെ; ഇന്ത്യയിലെ ഈ വർഷത്തെ മികച്ച ഫീച്ചർ ഫോണുകൾ

രണ്ട് ക്യാമറകൾ

പുറത്ത് വന്ന ടീസറുകൾ നോക്കിയാൽ നത്തിങ് ഫോൺ (1) പിന്നിൽ രണ്ട് ക്യാമറകളുമായിട്ടായിരിക്കും വരുന്നത്. ഈ പിൻ ക്യാമറ സെറ്റപ്പിൽ ഒരു ഡെഡിക്കേറ്റഡ് വൈഡ് ആംഗിൾ ലെൻസും ഒരു അൾട്രാ വൈഡ് ആംഗിൾ ലെൻസുമായിരിക്കും ഉണ്ടാവുക എന്ന കാര്യവും വ്യക്തമാണ്. സ്മാർട്ട്ഫോണിന് പിന്നിൽ സിങ്കിൾ-ടോൺ എൽഇഡി ഫ്ലാഷും ഉണ്ടായിരിക്കുംമെന്ന് ടീസറിലൂടെ മനസിലാക്കാം. വേരിയബിൾ ഫ്ലാഗ്ഷിപ്പ് സെറ്റിങ്സ് സപ്പോർട്ട് ചെയ്യാനുള്ള സാധ്യതകൾ ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫ്ലാറ്റ് പാനൽ ഡിസ്‌പ്ലേ
 

നത്തിങ് ഫോൺ (1) 7.55 എംഎം അളവുമായിട്ടായിരിക്കും വരുന്നത്. ഫോണിന്റെ മുൻവശത്ത് ഫ്ലാറ്റ് പാനൽ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഐഫോൺ 12നും 120 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള ഐഫോൺ 13 സ്മാർട്ട്ഫോണിനും സമാനമായ ഫ്ലാറ്റ് പാനൽ ഡിസ്പ്ലെയായിരിക്കും നത്തിങ് ഫോൺ (1)ലും ഉണ്ടായിരിക്കുക. ഏറ്റവും പുതിയ ഐഫോണുകൾക്ക് സമാനമായി നത്തിങ് ഫോൺ (1)ൽ പൂർണ്ണമായും ബെസൽ-ലെസ് ഡിസൈൻ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ചൈനീസ് കമ്പനികളെ വിശ്വാസമില്ലാത്തവർക്ക് തിരഞ്ഞെടുക്കാൻ മികച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾചൈനീസ് കമ്പനികളെ വിശ്വാസമില്ലാത്തവർക്ക് തിരഞ്ഞെടുക്കാൻ മികച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ

സ്‌നാപ്ഡ്രാഗൺ പ്രോസസർ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറായിരിക്കും നത്തിങ് ഫോൺ (1)ന് കരുത്ത് നൽകുന്നത്. നിലവിലെ ലൈനപ്പ് കണക്കിലെടുക്കുമ്പോൾ ഈ സ്മാർട്ട്ഫോൺ പുതുതായി അവതരിപ്പിച്ച സ്നാപ്ഡ്രാഗൺ 7 ജെൻ 1 എസ്ഒസിയുടെ കരുത്തിൽ ആയിരിക്കും പ്രവർത്തിക്കുക. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി ഈ ഡിവൈസിൽ 8 ജിബി റാമും 128/256 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കും. സ്റ്റോറേജ് തികയാത്ത ആളുകൾക്കായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് സൂചനകൾ ഉണ്ട്.

ഫാസ്റ്റ് ചാർജിങ്

നത്തിങ് ഫോൺ (1) 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടായിരിക്കും പുറത്തിറങ്ങുക എന്നാണ് ഏറ്റവും പുതിയ ലീക്കുകൾ അവകാശപ്പെടുന്നത്. ഡിവൈസ് വയർലെസ് ചാർജിങും സപ്പോർട്ട് ചെയ്യുമെന്ന് ബ്രാൻഡ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. നത്തിങ് ഫോൺ (1)ന്റെ ബാറ്ററി ശേഷി ഏകദേശം 4500 mAh ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഓപ്പോ കെ10 5ജിയും ഒത്ത എതിരാളികളും; 20,000ത്തിൽ താഴെയുള്ള സെഗ്മെന്റിലെ ഉശിരൻ പോരാട്ടംഓപ്പോ കെ10 5ജിയും ഒത്ത എതിരാളികളും; 20,000ത്തിൽ താഴെയുള്ള സെഗ്മെന്റിലെ ഉശിരൻ പോരാട്ടം

നത്തിങ് ഫോൺ (1): വില

നത്തിങ് ഫോൺ (1): വില

നത്തിങ് ഫോൺ (1)ന്റെ ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും കണക്കിലെടുക്കുമ്പോൾ ഈ ഡിവൈസിന്റെ വില ഏകദേശം 30,000 രൂപയിയിരിക്കും. ഈ ഫോണിന്റെ അടിസ്ഥാന വേരിയന്റിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. കറുപ്പും വെളുപ്പും നിറങ്ങളിൽ സ്മാർട്ട്ഫോൺ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. നത്തിങ് ഫോൺ (1) ഇന്ത്യയിലും തിരഞ്ഞെടുത്ത വിപണികളിലും 12 ജൂലൈ 2022നാണ് ലോഞ്ച് ചെയ്യുന്നത്. സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്ക്ക് എത്തും.

Best Mobiles in India

English summary
Nothing Phone (1) is about to hit the market with a lot of claims. The launch of the 'Nothing' brand's first smartphone will be on next month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X