Home
Mobile

നത്തിങ് 2എ നത്തിങ് 1-നെക്കാൾ കേമൻ! പക്ഷേ എക്സ്ക്ലൂസീവ് ഗ്ലിഫ് ഇൻ്റർഫേസ് ഒഴിവാക്കും, ചിത്രം പുറത്ത്

നത്തിങ് ഫോൺ 2എ ഈ മാസം ലോഞ്ച് ചെയ്യുമെന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചതിന് പിന്നാലെ, വരാൻ പോകുന്ന നത്തിങ് ഫോൺ 2എയുടെ റിയർ പാനൽ ചിത്രങ്ങൾ ഓൺ​ലൈനിൽ ലീക്കായി. @OnLeaks ആണ് നത്തിങ് 2എയുടെ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

വരാൻ പോകുന്ന നത്തിങ് ഫോൺ 2എയുടെ (Nothing Phone 2a) ഡി​സൈനെപ്പറ്റിയും ക്യാമറ ഫീച്ചറുകളെപ്പറ്റിയും അ‌റിയാൻ ഇപ്പോൾ പുറത്തുവന്ന ലീക്ക് ചിത്രങ്ങൾ സഹായിക്കുന്നു. @OnLeaks-മായി സഹകരിച്ച്, Smartprix ആണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത് എന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു.

നത്തിങ് 2എ നത്തിങ് 1-നെക്കാൾ കേമൻ! പക്ഷേ ഗ്ലിഫ് ഇൻ്റർഫേസ് ഒഴിവാക്കും

നത്തിങ് 2എ ചിത്രങ്ങൾ വെളിപ്പെടുത്തുന്ന ഏറ്റവും പ്രധാന കാര്യം എന്തെന്നാൽ, നത്തിങ്ങിന്റെ എക്സ്ക്ലൂസീവ് ഗ്ലിഫ് ഇൻ്റർഫേസ് ഈ സ്മാർട്ട്ഫോണിൽ ഒഴിവാക്കും, അതേസമയം സുതാര്യമായ ഡിസൈൻ ഭാഷ (transparent design) നിലനിർത്തും. പതിവ് രീതിയിൽ നിന്ന് ​വേറിട്ട ഒരു പരീക്ഷണമാണ് നത്തിങ് 2എയിൽ കമ്പനി നടത്താൻ പോകുന്നത് എന്ന് ഇത് സൂചിപ്പിക്കുന്നു.

കാഴ്ചയിൽ നത്തിങ് ഫോൺ 1, നത്തിങ് ഫോൺ 2 എന്നിവയിൽ നിന്ന് തികച്ചും വ്യത്യസ്മായിരിക്കും നത്തിങ് 2എ. വൃത്താകൃതിയിലുള്ള വരകളുള്ള അതിൻ്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി, നത്തിങ് ഫോൺ 2a മുകളിൽ ഇടത് മൂലയിൽ രണ്ട് ക്യാമറ ലെൻസുകൾ അവതരിപ്പിക്കുന്നു. ഒപ്പം മുകളിൽ ഒരു വലിയ വൃത്താകൃതിയിലുള്ള ഘടകവും ഉണ്ട്.

നത്തിങ് 2എ നത്തിങ് 1-നെക്കാൾ കേമൻ! പക്ഷേ ഗ്ലിഫ് ഇൻ്റർഫേസ് ഒഴിവാക്കും

MOST READ: കാണാതെപോയ ​സ്മാർട്ട്ഫോൺ കണ്ടെത്താൻ ഗൂഗിൾ മാപ് സഹായിക്കും; ഇതാ ഇങ്ങനെ ചെയ്താൽ

പ്രാരംഭ റെൻഡറുകൾ പിൻ പാനലിൽ LED ലൈറ്റുകൾ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, ഇവ പ്രീ-പ്രൊഡക്ഷൻ സാമ്പിളുകളെ അടിസ്ഥാനമാക്കിയുള്ളതാകാം എന്നാണ് കരുതപ്പെടുന്നത്. ബ്രാൻഡിംഗും CE സർട്ടിഫിക്കേഷൻ ഡീറ്റെയിൽസും യഥാക്രമം ഇടത്, വലത് അരികുകളിൽ നിലനിർത്തുന്നു. മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ എക്സ്പീരീയൻസ് നത്തിങ് 2എയിലൂടെ പുനർനിർവചിക്കാനാണ് നത്തിങ് തയാറെടുക്കുന്നത്.

പെർഫോമൻസിൽ മാത്രമല്ല, മറ്റ് കാര്യങ്ങളിലും അ‌ടിമുടി മുൻഗാമികളിൽ നിന്നും വ്യത്യസ്തമായിരിക്കണം എന്ന നിലയ്ക്കാണ് നത്തിങ് 2എ കമ്പനി തയാറാക്കുന്നത്. അ‌തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നത്തിങ് സ്‌മാർട്ട്‌ഫോണുകളുടെ പ്രത്യേകതയായിരുന്ന ഗ്ലിഫ് ഇൻ്റർഫേസ് ​ഈ സ്മാർട്ട്ഫോണിൽ ഒഴിവാക്കപ്പെട്ടത്. സവിശേഷമായ ഒരു ഐഡന്റിറ്റിയിൽ നത്തിങ് 2എ അ‌വതരിപ്പിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത് എന്ന് ഈ ഡി​സൈൻ മാറ്റം സൂചിപ്പിക്കുന്നു.

ലോഞ്ചിന് മുൻപ് തന്നെ വിവിധ ലീക്ക് റിപ്പോർട്ടുകൾ നത്തിങ് ഫോൺ 2എയുടെ ചില ഫീച്ചറുകൾ വെളിപ്പെടുത്തിയിരുന്നു. അ‌ത് കൂടാതെ ചില സർട്ടിഫിക്കേഷൻ വെബ്​സൈറ്റുകളിലെ ലിസ്റ്റിങ്ങും നത്തിങ് 2എ ഫീച്ചറുകൾ പുറത്തുവിട്ടിരുന്നു. ഇത് പ്രകാരം, നത്തിങ് 2എയിലും 45W ഫാസ്റ്റ് ചാർജിംഗ് വേഗത ഉണ്ടാകും.

നത്തിങ് 2എ നത്തിങ് 1-നെക്കാൾ കേമൻ! പക്ഷേ ഗ്ലിഫ് ഇൻ്റർഫേസ് ഒഴിവാക്കും

യുഎസ്ബി പവർ ഡെലിവറി സ്റ്റാൻഡേർഡ് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയാണ് നത്തിങ് തങ്ങളുടെ ഫോണിൽ ഉപയോഗിക്കുന്നത്. ഐഫോൺ, ഗൂഗിൾ, പിക്സൽ, സാംസങ് ഗാലക്സി തുടങ്ങിയ ബ്രാൻഡുകളുടെ പ്രീമിയം ഫോണുകൾ ഈ മാനദണ്ഡത്തിലാണ് എത്തുന്നത്. A142 എന്ന മോഡൽ നമ്പരിൽ TUV സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ നത്തിങ് ഫോൺ (2a) കണ്ടെത്തിയിരുന്നു.

വരാൻപോകുന്ന നത്തിങ് 2എയുടെ വില 30000 രൂപയിൽ താഴെ ആയിരിക്കും എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. അ‌ങ്ങനെ സംഭവിച്ചാൽ ഇതാദ്യമായാണ് നത്തിങ് 30000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത്. നത്തിങ് ഫോൺ 2എയുടെ ബോക്സിൽ ചാർജർ ഉണ്ടാകാൻ സാധ്യത ഇല്ല എന്ന റിപ്പോർട്ടുകളും ഇതോടൊപ്പം എത്തുന്നുണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് ആയിരിക്കും ഇതിൽ ഉണ്ടാകുക. ബാറ്ററി 4,290mAh ആയിരിക്കും. ഈ ഫോണിന്റെ ലോഞ്ച് തീയതിയും ഫീച്ചറുകളും സ്ഥിരീകരിച്ചുകൊണ്ടുള്ള ഔദ്യോഗി പ്രതികരണങ്ങളൊന്നും എത്തിയിട്ടില്ല. എങ്കിലും ഫെബ്രുവരി 27-ന് സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന MWC 2024-ൽ നത്തിങ് ഫോൺ 2എ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Image Source: smartprix

Best Mobiles in India

English summary
The rear panel design render of the upcoming Nothing Phone 2A has surfaced. These images have been released by Smartprix in collaboration with @OnLeaks. Nothing's exclusive glyph interface will be ditched on this smartphone, while the transparent design language will be maintained. The images reveal that the smartphone has a dual rear camera setup.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X