അസൂസ് ആർഒജി ഫോൺ 3 ഗെയിമിങ് സ്മാർട്ട്ഫോണിന് 12000 രൂപ വരെ വിലക്കിഴിവ് നേടാം
ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ് ഡേയ്‌സ് സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഈ സെയിൽ ഡിസംബർ 21 വരെയാണ് നടക്കുന്നത്. ഈ സെയിൽ സമയത്ത്, സ്‌മാർട്ട്‌ഫോണുകളും ഹെഡ്‌ഫോണുകളും മറ്റ് ഗാഡ്‌ജെറ്റുകളും ആകർഷകമായ വിലക്കിഴിവിൽ ലഭ്യമാകും. ഈ സെയിലിന്റെ ഏറ്റവും വലിയ സവിശേഷത അസൂസ് ആർഒജി ഫോൺ 3ക്ക് ലഭിക്കുന്ന ഓഫറാണ്. ഫോണിന് 12000 രൂപ വരെ കിഴിവാണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ ലഭിക്കുന്നത്. കരുത്തൻ പ്രോസസർ, ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ തുടങ്ങിയ സവിശേഷതകളുമായി ഈ ഡിവൈസ് കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്.

അസൂസ് ആർഒജി ഫോൺ 3: ഓഫർ വില
അസൂസ് ആർഒജി ഫോൺ 3 ഗെയിമിങ് സ്മാർട്ട്ഫോണിന് ബേസിക്ക് വേരിയന്റായ 8 ജിബി റാമും 128 ജിബി റോമുമുള്ള മോഡൽ ഇപ്പോൾ 34,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ വേരിയന്റിന്റെ യഥാർത്ഥ വില 46,999 രൂപയാണ്. .12 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന്റെ യഥാർത്ഥ വില 49,999 രൂപയാണ്. ഈ ഡിവൈസ് ഇപ്പോൾ 38,999 രൂപയ്ക്ക് സ്വന്തമാക്കാം. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾ പേയ്‌മെന്റ് നടത്തുകയാണെങ്കിൽ രണ്ട് മോഡലുകൾക്കും നിങ്ങൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും. ഇതോടെ ബേസ് വേരിയന്റിന്റെ വില 33,999 രൂപയായി കുറയും.

അസൂസ് ആർഒജി ഫോൺ 3: ഈ ഫോൺ ഇനി വാങ്ങണോ
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അസൂസ് ആർഒജി ഫോൺ 3 ഇനി വാങ്ങണോ എന്ന സംശയം പലർക്കും ഉണ്ടായിരിക്കും. ഈ ഫോൺ ഇപ്പോൾ വാങ്ങുന്നതും മൂല്യവത്താണ്. നിങ്ങൾ ഗെയിമിങിൽ താല്പര്യം ഉള്ള ആളാണെങ്കിൽ ഈ ഡിവൈസ് മികച്ച ചോയിസ് തന്നെയാണ്. 6.49 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് അസൂസ് ആർഒജിഫോൺ 3 വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 144 ഹെർട്സ് റിഫ്രഷ്റേറ്റും ഉണ്ട്. ഗെയിമിങ് സ്മാർട്ട്ഫോണിന് വേണ്ട മികച്ച ഡിസ്പ്ലെ തന്നെയാണ് ഈ ഡിവൈസിൽ ഉള്ളത്.

12 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള അസൂസ് ആർഒജി ഫോൺ 3 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 865 പ്ലസ് ചിപ്‌സെറ്റാണ്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള മൈക്രോ എസ്ഡികാർഡ് സ്ലോട്ട് ഈ ഡിവൈസിൽ നൽകിയിട്ടില്ല. 6,000 എംഎഎച്ച് ബാറ്ററിയാണ് അസൂസ് റോഗ് ഫോൺ 3ൽ ഉള്ളത്. വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്.

64 എംപി സോണി ഐഎംഎക്സ് 686 സെൻസർ, 13 എംപി അൾട്രാ വൈഡ് ലെൻസ്, 5 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് അസൂസ് ആർഒജി ഫോൺ 3 ഗെയിമിങ് ഫോണിൽ നൽകിയിട്ടുള്ളത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 24 എംപി സെൻസറും ഉണ്ട്. 30fps- ൽ 8K വീഡിയോ റെക്കോർഡിങും 60fps വരെ 4K HDR വീഡിയോ റെക്കോർഡിങും സപ്പോർട്ട് ചെയ്യുന്ന ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായിട്ടാണ് അസൂസ് ആർഒജി ഫോൺ വരുന്നത്. 5ജി നെറ്റ്‌വർക്ക് സപ്പോർട്ട്, നാവിക് ജിപിഎസ്, ബ്ലൂടൂത്ത് വി5.1, വൈ-ഫൈ 6, എൻഎഫ്‌സി എന്നാ കണക്ടിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിൽ അസൂസ് നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റിക്കായി ഡ്യുവൽ ഫ്രണ്ട് ഫേസിംഗ് സ്പീക്കറുകളാണ് നൽകിയിട്ടുള്ളത്. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ ലഭിക്കുന്ന ഓഫറുകളിൽ ഈ ഡിവൈസ് സ്വന്തമാക്കുന്നത് എന്തുകൊണ്ടും മികച്ച ഡീൽ തന്നെയാണ്.


Click it and Unblock the Notifications








