Home
Mobile

അസൂസ് റോഗ് ഫോൺ 5 ബ്ലാക്ക് 12 ജിബി റാം വേരിയൻറ് ഇന്ത്യയിലെത്തി

അസൂസ് റോഗ് ഫോൺ 5 ഇന്ത്യയിൽ രണ്ട് കളർ, സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ലോഞ്ച് ചെയ്തത്. ഇതിൽ ബേസ് മോഡലായ 8 ജിബി റാം + 128 ജിബി റോം ഓപ്ഷന് രണ്ട് കളർ വേരിയന്റുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ കറുത്ത നിറത്തിലുള്ള ഹൈ-എൻഡ് മോഡലായ 12 ജിബി റാം + 256 ജിബി റോം മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 57,999 രൂപയാണ് ഈ മോഡലിന്റെ വില. ഈ സ്റ്റോറേജ് കോൺഫിഗറേഷനുള്ള വെളുത്ത കളർ മോഡൽ ഇപ്പോഴും ഇന്ത്യയിൽ എത്തിയിട്ടില്ല.

റോഗ് ഫോൺ 5 സീരിസ്

അസൂസ് റോഗ് ഫോൺ 5 സീരീസിൽ മൂന്ന് മോഡലുകളാണ് ഉള്ളത്. സ്റ്റാൻഡേർഡ് റോഗ് ഫോൺ 5, റോഗ് ഫോൺ 5 പ്രോ,റോഗ് ഫോൺ 5 പ്രോ അൾട്ടിമേറ്റ് എഡിഷൻ എന്നിവയാണ് ഈ മൂന്ന് മോഡലുകൾ. ഇതിൽ പ്രോ, അൾട്ടിമേറ്റ് എഡിഷൻ മോഡലുകൾ ഇന്ത്യയിൽ ഇതുവരെ വിൽപ്പനയ്‌ക്കെത്തിയിട്ടില്ല. സ്റ്റാൻഡേർഡ് മോഡൽ മാത്രമാണ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ ഗെയിമിങ് സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ അസൂസ് റോഗ് ഫോൺ 5ന് സാധിച്ചിട്ടുണ്ട്.

അസൂസ് റോഗ് ഫോൺ 5: സവിശേഷതകൾ

അസൂസ് റോഗ് ഫോൺ 5: സവിശേഷതകൾ

മുൻനിര ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തുമായിട്ടാണ് അസൂസ് റോഗ് ഫോൺ 5 പുറത്തിറക്കിയിട്ടുള്ളത്. ഇതിനൊപ്പം അഡ്രിനോ 660 ജിപിയുവും ഉണ്ട്. 6.78 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 2,448 x 1,080 പിക്സൽ റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. ഫ്രണ്ട്, റിയർ പാനലുകളിൽ 2.5 ഡി കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്. ഡിവൈസിൽ പുതിയ ഗെയിംകൂൾ 5 കൂളിംഗ് സിസ്റ്റവും നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 11

ആൻഡ്രോയിഡ് 11 ബേസ്ഡ് റോഗ് യുഐ, സെൻയുഐ കസ്റ്റം ഇന്റർഫേസിൽ പ്രവർത്തിക്കുന്ന റോഗ് ഫോൺ 5ൽ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 mAh ഡ്യുവൽ സെൽ ബാറ്ററിയും നൽകിയിട്ടുണ്ട്. 64 എംപി സോണി ഐഎംഎക്സ് 686 പ്രൈമറി ക്യാമറ, 13 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ ഉണ്ട്. സെൽഫികൾക്കായി 24 എംപി മുൻ ക്യാമറയാണ് ഫോണിൽ നൽകിയിട്ടുള്ളത്.

ഹൈ-എൻഡ് മോഡൽ

റോഗ് ഫോൺ 5ന്റെ ഹൈ-എൻഡ് മോഡൽ ഇതിനകം ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡിവൈസ് വാങ്ങുമ്പോൾ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും. ആദ്യ ഫ്ലിപ്പ്കാർട്ട് പേയ്ക്ക് 100 രൂപ കിഴിവ്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. പഴയ ഫോണുകൾ കൈമാറ്റം ചെയ്യുന്നവർക്ക് 14,600 രൂപ കിഴിവും ലഭിക്കും.

അസൂസ് റോഗ് ഫോൺ 5 വാങ്ങണോ

അസൂസ് റോഗ് ഫോൺ 5 വാങ്ങണോ

മുൻനിര സ്‌നാപ്ഡ്രാഗൺ 888 പ്രോസസർ, ഗെയിംകൂൾ 5 കൂളിംഗ് സിസ്റ്റം, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ പോലുള്ള മികച്ച സവിശേഷതകളുള്ള ഡിവൈസാണ് ഇത്. അതുകൊണ്ട് തന്നെ ഗെയിമിങ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ചോയിസാണ്. ഔദ്യോഗിക ഐപി റേറ്റിംഗിന്റെ അഭാവം, ഒ‌ഐ‌എസ് സാങ്കേതികവിദ്യ പോലുള്ള ക്യാമറ സവിശേഷതകൾ ഇല്ലാത്തതും പോരായ്മയാണ്. ഈ സവിശേഷതകൾ മറ്റ് ബ്രാൻഡുകളുടെ മിഡ് റേഞ്ച് ഡിവൈസുകളിൽ പോലും ഉണ്ട്.

Best Mobiles in India

English summary
Asus ROG Phone 5 launched in India in two color and storage configuration. The black 12GB RAM + 256GB ROM model is now available in the Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X