ആപ്പിൾ ഐഫോൺ 12 മിനി ഇപ്പോൾ 8000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാം, ഓഫർ ആമസോണിൽ

|

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 12 സീരിസിലെ വില കുറഞ്ഞ സ്മാർട്ട്ഫോണാണ് ഐഫോൺ 12 മിനി. വില കുറഞ്ഞത് എന്ന് പറയുന്നത് സീരിസിലെ മറ്റ് സ്മാർട്ട്ഫോണുകളെ അപേക്ഷിച്ചാണ്. ഈ ഡിവസിന് 69,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. എന്നാലിപ്പോൾ ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 8,000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാം. 64 ജിബി സ്റ്റോറേജുള്ള ബേസ് മോഡലിനാണ് ഡിസ്കൌണ്ട് ലഭിക്കുന്നത്. ആമസോണിൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുളളു.

 

ഐഫോൺ 12 മിനി: വിലക്കിഴിവ്

ഐഫോൺ 12 മിനി: വിലക്കിഴിവ്

ഐഫോൺ 12 മിനി സ്മാർട്ട്ഫോണിന്റെ 64 ജിബി മോഡലിന് നേരത്തെ 69,900 രൂപയായിരുന്നു വില. ഇപ്പോൾ ആമസോണിൽ പ്രഖ്യാപിച്ചിട്ടുള്ള ഓഫറിലൂടെ ഈ ഡിവൈസ് നിങ്ങൾക്ക് 61,900 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഓഫഡ ഇന്ന് രാത്രി 12 മണി വരെ മാത്രമേ ലഭിക്കുകയുള്ളു എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഫ്ലിപ്പ്കാർട്ടിൽ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 67,900 രൂപയാക്കാണ് വിൽപ്പന നടത്തുന്നത്. ആമസോണിൽ ലഭിക്കുന്ന 8,000 രൂപ ഡിസ്കൌണ്ടിന് പുറമേ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്താൽ 11,000 രൂപ വരെ വിലക്കിഴിവും ഉപഭോക്താക്കൾക്ക് ലഭിക്കും.

വിവോ വൈ73 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 20,999 രൂപവിവോ വൈ73 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 20,999 രൂപ

വില
 

ഐഫോൺ 12 മിനിയുടെ മൂന്ന് വേരിയന്റുകളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. മൂന്ന് സ്റ്റോറേജ് വേരിയന്റിലും 4 ജിബി റാം തന്നെയാണ് ഉള്ളത്. 64ജിബി, 128 ജിബി, 256 ജിബി എന്നീ സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഡിവൈസ് ലഭ്യമാകുന്നത്. ഇതിൽ 64 ജിബി സ്റ്റോറേജ് മോഡലിന് മാത്രമേ മുകളിൽ സൂചിപ്പിച്ച വിലക്കിഴിവ് ഉള്ളു. 128 ജിബി സ്റ്റോറേജിന് ആമസോണിൽ ഇപ്പോൾ 71,150 രൂപയാണ് വില നൽകിയിട്ടുള്ളത്. 256 ജിബി മോഡലിന് 84,900 രൂപയാണ് വില. റെഡ്, ബ്ലാക്ക്, പർപ്പിൾ, ബ്ലൂ, ഗ്രീൻ, വൈറ്റ് എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

കോം‌പാക്റ്റ്, ബെസെൽ-ലെസ് ഡിസൈൻ

ഐഫോൺ 12 മിനി കോം‌പാക്റ്റ്, ബെസെൽ-ലെസ് ഡിസൈനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സെറാമിക് ഷീൽഡ് പ്രോട്ടക്ഷനുള്ള 5.4 ഇഞ്ച് റെറ്റിന എക്സ്ഡിആർ ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 12 എംപി വൈഡ് ആംഗിൾ പ്രൈമറി ലെൻസും മറ്റൊരു 12 എംപി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും അടങ്ങുന്ന ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഐഫോൺ 12 മിനിയിൽ കമ്പനി നൽകിയിട്ടുള്ളത്. മുൻഭാഗത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്.

15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ഐഫോൺ 12 മിനി

ഐഫോൺ 12 മിനി പ്രവർത്തിക്കുന്നത് എ14 ബയോണിക് എസ്ഒസിയുടെ കരുത്തിലാണ്. അതേ പ്രോസസറാണ് ഐഫോൺ 12 പ്രോ മാക്‌സ് ഉൾപ്പെടെയുള്ള ഐഫോൺ 12 ലൈനപ്പിൽ കമ്പനി നൽകിയിട്ടുള്ളത്. ഇത് ഐഫോൺ 12 മിനിയേക്കാൾ ഇരട്ടിയിലധികം വിലയുള്ള ഡിവൈസാണ് എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. 4 ജിബി റാമുള്ള ഐഫോൺ 12 മിനി മികച്ച പെർഫോമൻസ് ആണ് നൽകുന്നത്. ഐഫോൺ 12 മിനിയിലും ബാറ്ററി ലൈഫ് വളരെ ശരാശരിയാണ്. ഈ ഫോണിലെ ബാക്കി സവിശേഷതകൾ ഐഫോൺ 12 സീരീസിലെ മറ്റേതൊരു മോഡലിനെയും പോലെ മികച്ചതാണ്.

Most Read Articles
Best Mobiles in India

English summary
Big discounts on Apple iPhone 12 Mini smartphones on Amazon, this device gets a discount of Rs 8000 for the 64GB variant.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X