ഇനി മുതൽ സാംസങ് ഗാലക്‌സി എസ്21 പ്ലസ് 10,000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാം

|

സാസങിന്റെ പ്രീമിയം സ്മാർട്ട്ഫോണുകളായ ഗാലക്‌സി എസ്21, ഗാലക്‌സി എസ്21 അൾട്ര 5ജി എന്നിവയ്ക്കൊപ്പാണ് ഗാലക്‌സി എസ്21 പ്ലസ് 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. മികച്ച സവിശേഷതകളുമായി വരുന്ന ഈ ഡിവൈസിന്റെ ഇന്ത്യയിലെ വില കുറച്ചിരിക്കുകയാണ് കമ്പനി. 10,000 രൂപയോളമാണ് വില കുറച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഡിവൈസ് ഇപ്പോൾ 71,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. മറ്റ് വേരിയന്റുകളുടെ വിലയും സവിശേഷതകളും പരിശോധിക്കാം.

സാംസങ് ഗാലക്‌സി എസ്21 പ്ലസ്: പുതുക്കിയ വില

സാംസങ് ഗാലക്‌സി എസ്21 പ്ലസ്: പുതുക്കിയ വില

സാംസങ് ഗാലക്സി എസ്21 പ്ലസ് 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയത് രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായാണ്. ഈ ഡിവൈസിന്റെ 8 ജിബി റാം + 128 ജിബി റോം ഓപ്ഷന് 81,999 രൂപയും ഹൈ എൻഡ് മോഡലായ 8 ജിബി റാം + 256 ജിബി മോഡലിന് 85,999 രൂപയുമായിരുന്നു വില. ഡിവൈസിന്റെ വില 10,000 രൂപ കുറച്ചതോടെ ബേസ് മോഡലിന്റെ വില 71,999 രൂപയും ഹൈ എൻഡ് വേരിയന്റിന്റെ വില 75,999 രൂപയുമായി. സാംസങ് ഷോപ്പ്, സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ, ആമസോൺ എന്നിവിടങ്ങളിൽ നിന്നും ഡിവൈസ് വാങ്ങുമ്പോൾ ഓഫർ ലഭിക്കും.

ഐക്യുഒഒ യു3എക്സ് സ്റ്റാൻഡേർഡ് എഡിഷൻ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളുംഐക്യുഒഒ യു3എക്സ് സ്റ്റാൻഡേർഡ് എഡിഷൻ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

വിലക്കിഴിവ്

ആമസോണിലൂടെ സാംസങ് ഗാലക്‌സി എസ്21 പ്ലസ് സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 7,000 രൂപ കിഴിവും ലഭിക്കും. ഈ ഓഫർ കൂടി വരുന്നതോടെ ഡിവൈസിന്റെ വില പിന്നെയം കുറയുന്നു. ഗാലക്സി എസ് 21 സീരീസിൽ നിന്ന് ഏതെങ്കിലും സ്മാർട്ട്‌ഫോണുകൾ വാങ്ങുകയാണെങ്കിൽ, സാംസങ് ഗാലക്‌സി ബഡ്‌സ് പ്രോ വെറും 990 രൂപയ്ക്ക് ലഭിക്കും. ഈ ഇയർഫോണിന്റെ യഥാർത്ഥ വില 15,990 രൂപയാണ്. 2021 ജൂൺ 30 വരെ മാത്രമാണ് ഈ ഓഫർ ലഭിക്കുന്നത്.

സാംസങ് ഗാലക്‌സി എസ്21 പ്ലസ്: സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ്21 പ്ലസ്: സവിശേഷതകൾ

6.7 ഇഞ്ച് ഫ്ലാറ്റ് ഫുൾ എച്ച്ഡി+ (1080 x 2,400 പിക്‌സൽ) ഡിസ്പ്ലെയാണ് സാംസങ് ഗാലക്‌സി എസ്21 +ൽ നൽകിയിട്ടുള്ളത്. 120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള ഡൈനാമിക് അമോലെഡ് 2 എക്സ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഇത്. സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും നൽകിയിട്ടുണ്ട്. എക്സിനോസ് 2100 ചിപ്സെറ്റാണ് ഡിവൈസിൽ ഉള്ളത്. സ്നാപ്ഡ്രാഗൺ 888 എസ്ഒസി ഓപ്ഷനിലും ഈ ഡിവൈസ് ലഭ്യമാണ്. ഇതിനൊപ്പം മാലി ജി78 ജിപിയുവും നൽകിയിട്ടുണ്ട്.

റിയൽമി എക്‌സ്9 സീരിസ് വൈകാതെ വിപണയിലെത്തും; പ്രതീക്ഷിക്കാവുന്നത് എന്തൊക്കെറിയൽമി എക്‌സ്9 സീരിസ് വൈകാതെ വിപണയിലെത്തും; പ്രതീക്ഷിക്കാവുന്നത് എന്തൊക്കെ

ക്യാമറകൾ

12 എംപി ഡ്യുവൽ പിക്സൽ പ്രൈമറി സെൻസർ, 12 എംപി അൾട്രാ വൈഡ് ലെൻസ്, ഒഐഎസ് സപ്പോർട്ടുള്ള 64 എംപി ടെലിഫോട്ടോ ഷൂട്ടർ എന്നിവയാണ് ഡിവൈസിന്റെ പിൻ ക്യാമറ സെറ്റപ്പിൽ ഉള്ളത്. 10 എംപി ഫ്രണ്ട് ക്യാമറ സെൻസറും ഡിവൈസിൽ ഉണ്ട്. 8കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ടും ഈ ക്യാമറ സെറ്റപ്പിനുണ്ട്. 4,800 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

ഗാലക്സി എസ്21 പ്ലസ് വാങ്ങണോ

വില കുറച്ചതോടെ സാംസങ് ഗാലക്‌സി എസ്21 പ്ലസ് മികച്ച ഓപ്ഷൻ തന്നെയാകുന്നു. എങ്കിലും വൺപ്ലസ്, വിവോ തുടങ്ങിയ ബ്രാന്റുകളുടെ മികച്ച ഡിവൈസുകൾ ഈ വില വിഭാഗത്തിൽ ലഭ്യമാണ്. സാംസങിന്റ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സീരിസിലെ ഡിവൈസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് സാംസങ് നൽകുന്നത്.

50,000 രൂപയിൽ താഴ വിലയുള്ള മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ50,000 രൂപയിൽ താഴ വിലയുള്ള മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Samsung has slashed the price of its Samsung Galaxy S21 Plus smartphone in India. The price has been reduced by around Rs 10,000. Therefore, the device is now available for Rs 71,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X