സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് പകുതി വിലയ്ക്ക് സ്വന്തമാക്കാൻ ഇന്ന് ഉച്ചയ്ക്ക് അവസരം

|

സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾക്ക് മികച്ച ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ കമ്പനി. സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾക്കാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ പ്രതിവാര ഫ്ലാഷ് സെയിലായ സാംസങ് ഗാലക്‌സി അവേഴ്സിന്റെ ഭാഗമായാണ് ഓഫർ നൽകുന്നത്, ഇന്ന് ഉച്ചയ്ക്കാണ് ഈ വിൽപ്പന നടക്കുന്നത്. സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് ഫോൺ പകുതി വിലക്കിഴിവിൽ സെയിലിലൂടെ സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി Z ഫ്ലിപ്പിന് 50 ശതമാനം വിലക്കിഴിവ്

സാംസങ് ഗാലക്‌സി Z ഫ്ലിപ്പിന് 50 ശതമാനം വിലക്കിഴിവ്

സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് സ്മാർട്ട്ഫോൺ ഇന്ന് പകുതി വിലയ്ക്ക് സ്വന്തമാക്കാം. മൂന്ന് ഉപഭോക്താക്കൾക്കാണ് 50 ശതമാനം ക്യാഷ്ബാക്കിൽ ഈ ഡിവൈസ് ലഭ്യമാക്കുന്നത്. സാംസങ് ഗാലക്‌സി അവേഴ്സ് സെയിലിലൂടെ സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് സ്മാർട്ട്ഫോൺ വാങ്ങുന്ന എല്ലാ ഉപയോക്താക്കൾക്കും ഒരു വർഷത്തേക്ക് ഒറ്റത്തവണ ആക്സിഡന്റൽ ഡാമേജ് പ്രോട്ടക്ഷനും സാംസങ് നൽകുന്നുണ്ട്. മടക്കാവുന്ന ഈ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ഗാലസ്കി അഷോർഡ് പ്ലാനും ചിലവൊന്നുമില്ലാതെ ലഭിക്കും.

സാംസങ് വെബ്‌സൈറ്റ്

സാംസങ് ഗാലക്‌സി Z ഫ്ലിപ്പിന് പുറമെ ഔദ്യോഗിക സാംസങ് വെബ്‌സൈറ്റിലൂടെ നടക്കുന്ന ഗാലക്‌സി അവേഴ്സ് ഫ്ലാഷ് സെയിലിൽ മറ്റ് സാംസങ് ഡിവൈസുകൾക്കും വിലകിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് സ്മാർട്ട്‌ഫോണുകൾ, വെയറബിളുകൾ, ടാബ്‌ലെറ്റുകൾ, ആക്‌സസറികൾ എന്നിവയുൾപ്പെടെ സാംസങ് ഗാലക്‌സി ഉൽപ്പന്നങ്ങളിൽ ഏതും മികച്ച വിലക്കിഴിവ്, ഓഫറുകൾ എന്നിവയോടെ വാങ്ങാം.

കൂടുതൽ വായിക്കുക: ഓപ്പോ റെനോ 4 പ്രോ ഇന്ത്യയിലെത്തുക 120Hz ഡിസ്പ്ലേയോടെ; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ഓപ്പോ റെനോ 4 പ്രോ ഇന്ത്യയിലെത്തുക 120Hz ഡിസ്പ്ലേയോടെ; അറിയേണ്ടതെല്ലാം

സാംസങ് സെയിൽ

സാംസങ് സെയിലിന്റെ ഭാഗമായി നൽകുന്ന ഓഫറുകളിൽ എച്ച്ഡിഎഫ്സി, ഐസിഐസിഐ, സിറ്റിബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകളിൽ 6,000 രൂപ വരെ ക്യാഷ്ബാക്ക് നൽകുന്നുണ്ട്. ഇത് കൂടാതെ പഴയ സ്മാർട്ട്‌ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 8,000 രൂപ വരെ വിലക്കിഴിവും ലഭിക്കും. സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് വാങ്ങുന്ന ആളുകൾക്കുള്ള ഗാലക്സി അഷ്വേർഡ് ഡിവൈസിന്റെ 70 ശതമാനം വരെ മൂല്യം നൽകുന്നുണ്ട്.

ഓഫർ എങ്ങനെ ലഭിക്കും

ഓഫർ എങ്ങനെ ലഭിക്കും

സാംസങ് ഗാലക്‌സി അവേഴ്സ് ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 6 വരെയാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓഫറുകൾ പരിശോധിക്കാം. നേരത്തെ സൂചിപ്പിച്ചതുപോലെ മൂന്ന് ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് ഈ സെയിൽ സമയത്ത് സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 50 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 1,09,999 രൂപയാണ് ഗാലക്‌സി ഇസഡ് ഫ്ലിപ്പിന്റെ വില.

സാംസങ് ഗാലക്‌സി Z ഫ്ലിപ്പ്: സവിശേഷതകൾ

സാംസങ് ഗാലക്‌സി Z ഫ്ലിപ്പ്: സവിശേഷതകൾ

ഇന്ത്യയിൽ സാംസങ് ഗാലക്‌സി Zഫ്ലിപ്പ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ആമസോൺ ഇന്ത്യ വഴിയും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും ലഭ്യമാണ്. കഴിഞ്ഞ വർഷമാണ് ഈ ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ മടക്കാവുന്ന സ്‌ക്രീനാണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഈ സ്ക്രീൻ പ്രൈമറി ഡിസ്പ്ലേ ആയി പ്രവർത്തിക്കുകയും സ്മാർട്ട്ഫോൺ തുറക്കുമ്പോൾ മാത്രം ലഭ്യമാവുകയും ചെയ്യും.

കൂടുതൽ വായിക്കുക: മോട്ടറോള വൺ ഫ്യൂഷൻ+ സ്മാർട്ട്ഫോണിന്റെ വില വർധിച്ചു; പുതുക്കിയ വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: മോട്ടറോള വൺ ഫ്യൂഷൻ+ സ്മാർട്ട്ഫോണിന്റെ വില വർധിച്ചു; പുതുക്കിയ വിലയും സവിശേഷതകളും

സെക്കൻഡറി സ്‌ക്രീൻ

സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് മടക്കിക്കഴിയുമ്പോൾ 300 x 112 പിക്‌സൽ റെസല്യൂഷനുള്ള 1.1 ഇഞ്ച് ചെറിയ സെക്കൻഡറി സ്‌ക്രീനും ഡിവൈസിൽ ഉണ്ട്. നോട്ടിഫിക്കേഷനുകൾ കാണുന്നതിനും ഒരു വ്യൂഫൈൻഡറായുമെല്ലാം ഈ സെക്കന്ററി സ്ക്രീൻ ഉപയോഗിക്കാം. ഫ്ലിപ്പ് ഫോൾഡബിൾ സ്മാർട്ട്‌ഫോണിലൂടെ സാംസങ് മികച്ചൊരു പ്രൈമറി ഡിസ്പ്ലെയാണ് വിപണിയിൽ അവതരിപ്പിച്ചത്. അൾട്രാ-തിൻ ഗ്ലാസ് ഉപയോഗിച്ചുള്ള ഡിസ്പ്ലെയാണ് ഇത്.

സ്നാപ്ഡ്രാഗൺ

8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 855+ SoC ആണ്. ഡ്യൂവൽ 12 മെഗാപിക്സൽ പിൻ ക്യാമറകളും 10 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഡിവൈസിൽ ഉള്ളത്. സ്മാർട്ട്ഫോണിൽ ഒരു വശത്തായി ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. 3,300 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. 15W ഫാസ്റ്റ് ചാർജിംഗും വയർലെസ് ചാർജിംഗും ഡിവൈസ് സപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ വായിക്കുക: വൺപ്ലസ് 8 5ജി സ്മാർട്ട്ഫോണിന്റെ ഓപ്പൺ സെയിൽ ആമസോൺ വഴി ആരംഭിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: വൺപ്ലസ് 8 5ജി സ്മാർട്ട്ഫോണിന്റെ ഓപ്പൺ സെയിൽ ആമസോൺ വഴി ആരംഭിച്ചു; വിലയും സവിശേഷതകളും

Best Mobiles in India

English summary
Samsung has a couple of offers for its flagship devices, including the Samsung Galaxy Z Flip. The sale comes as part of the Samsung Galaxy Hours, a weekly flash sale by Samsung India's official website.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X