Just In
- 1 hr ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
- 18 hrs ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 20 hrs ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 20 hrs ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
Don't Miss
- News
ക്യാഷറിന്റെ അബദ്ധത്തിന് കോടി ആദ്യം ലക്ഷമായി; ഒടുവില്‍ ദമ്പതികള്‍ക്ക് 8 കോടി; ഇതാണ് മഹാഭാഗ്യം..
- Movies
വെളുക്കാന്‍ വേണ്ടി എന്ത് സ്കീന് ട്രീറ്റ്മെന്റാ ചെയ്ത്? തുറന്നു പറച്ചിലുമായി നമിത പ്രമോദ്
- Sports
ഇന്ത്യക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണോ? അതിന് സാധിച്ചില്ലെങ്കില്‍ വേണം-കാര്‍ത്തിക് പറയുന്നു
- Finance
വസ്തു ഇടപാടുകാർക്ക് നേട്ടം... ധനപരമായ ജാഗ്രത വേണ്ടത് ഈ നാളുകാർക്ക്; വാരഫലം നോക്കാം
- Lifestyle
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള്‍ ഇപ്രകാരം
- Automobiles
ഇനി ബ്രേക്കും പിടിച്ചോണ്ടിരിക്കേണ്ട, 450 പ്ലസ്, 450X ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഓട്ടോഹോൾഡ് ഫീച്ചർ വരുന്നു
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
10000 രൂപ കിഴിവിൽ ഷവോമി 12 പ്രോ സ്വന്തമാക്കാം; ഈ അവസരം നഷ്ടപ്പെടുത്തരുത്
ഏപ്രിലിൽ ഇന്ത്യൻ വിപണിയിലെത്തിയ ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണാണ് ഷവോമി 12 പ്രോ. ആകർഷകമായ ഫീച്ചറുകളുമായി വന്ന ഈ ഡിവൈസ് ഇപ്പോൾ വിലക്കിഴിവിൽ സ്വന്തമാക്കാം. 10000 രൂപ വരെ കിഴിവാണ് ഷവോമി 12 പ്രോയ്ക്ക് ലഭിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡവൈസിൽ 120W ചാർജിങ് സപ്പോർട്ടും ട്രിപ്പിൾ ക്യാമറ സെറ്റപ്പുമെല്ലാം ഉണ്ട്. 62,999 രൂപ മുതലുള്ള വിലയുമായി വിപണയിലെത്തിയ ഈ ഡിവൈസ് ഇപ്പോൾ വെറും 52,999 രൂപയ്ക്ക് ലഭ്യമാണ്.

ഷവോമി 12 പ്രോയ്ക്ക് ആമസോൺ ആണ് വിലക്കിഴിവ് നൽകുന്നത്. ആമസോണിൽ നടക്കുന്ന മൺസൂൺ കാർണിവൽ സെയിലിലൂടെയാണ് സ്മാർട്ട്ഫോണിന് ഇത്രയും വലിയൊരു വിലക്കിഴിവ് ലഭിക്കുന്നത്. ഈ സെയിലലിൂടെ ലഭിക്കുന്ന ഓഫറുകളിലൂടെ ഷവോമി 12 പ്രോ 52,999 രൂപയ്ക്ക് സ്വന്തമാക്കാം. 4,000 രൂപ ആമസോൺ കൂപ്പൺ കിഴിവിനൊപ്പം ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 6,000 ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കുന്നു. ഈ രണ്ട് ഓഫറുകളുമാണ് ഷവോമി 12 പ്രോയുടെ വില 10000 രൂപയോളം കുറയ്ക്കുന്നത്.

ആമസോൺ നൽകുന്ന പ്രത്യേക ഓഫറിലൂടെ ഷവോമി 12 പ്രോയുടെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന്റെ വില 52,999 രൂപയായി കുറയുന്നു. ലോഞ്ച് ചെയ്തപ്പോൾ ഈ ഡിവൈസിന് 62,999 രൂപയായിരുന്നു വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഷവോമി 12 പ്രോയുടെ ഹൈ എൻഡ് വേരിയന്റ് ഇപ്പോൾ 56,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ മോഡലിന്റെ യഥാർത്ഥ വില 66,999 രൂപയാണ്. ഷവോമി 12 പ്രോ മൂന്ന് നോയർ ബ്ലാക്ക്, ഓപ്പറ മൗവ്, കോച്ചർ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

ഷവോമി 12 പ്രോ: സവിശേഷതകൾ
6.73 ഇഞ്ച് WQHD+ 120Hz അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് ഷവോമി 12 പ്രോ വരുന്നത്. ഈ എൽടിപിഒ2 പാനൽ 1Hz വരെ കുറഞ്ഞ അഡാപ്റ്റീവ് റിഫ്രഷ് റേറ്റും സപ്പോർട്ട് ചെയ്യുന്നു. ഡിസ്പ്ലെയിൽ 480Hz ടച്ച് സാമ്പിൾ റേറ്റുണ്ട്. മികച്ച ഗെയിമിങ് അനുഭവം നൽകാൻ ഈ ടച്ച് സാമ്പൾ റേറ്റ് സഹായിക്കുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉള്ളത്. ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐയിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഷവോമി 12 പ്രോ വാഗ്ദാനം ചെയ്യുന്നു.

ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിൽ മൂന്ന് പിൻ ക്യാമറകളാണ് ഉള്ളത്. 50 മെഗാപിക്സൽ സോണി IMX707 വൈഡ് ആംഗിൾ പ്രൈമറി സെൻസർ, 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻൻ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവയാണ് ഈ പിൻ ക്യാമറ സെറ്റപ്പിലെ മികച്ച സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഈ ഫോണിൽ നൽകിയിട്ടുണ്ട്. ഹാർമോൺ കാർഡോണിന്റെ ഡ്യുവൽ സ്പീക്കറുകളും ഡോൾബി അറ്റ്‌മോസിനെ സപ്പോർട്ടും ഈ ഡിവൈസിലുണ്ട്.

ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിൽ 120W ഹൈപ്പർചാർജ് സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന 4,600 mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. 50W വയർലെസ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിലുണ്ട്. ബൂസ്റ്റ് മോഡിൽ വെറും 20 മിനിറ്റിനുള്ളിൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ ഷവോമി 12 പ്രോ 5ജിയിലെ ഫാസ്റ്റ് ചാർജിങിന് സാധിക്കുമെന്നാണ് ഷവോമി അവകാശപ്പെടുന്നത്. സ്റ്റാൻഡേർഡ് മോഡിൽ 24 മിനിറ്റിനുള്ളിൽ 100 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും.

ഷവോമി 12 പ്രോ വാങ്ങണോ
ഷവോമി 12 പ്രോ നിലവിൽ ലഭിക്കുന്ന 52,999 രൂപയ്ക്ക് മികച്ച ഡീൽ തന്നെയാണ്. മികച്ച ഡിസൈനും മുൻനിര ഫീച്ചറുകളും ഈ ഡിവൈസിലുണ്ട്. എന്നിരുന്നാലും, ഈ വില വിഭാഗത്തിൽ ലഭ്യമാകുന്ന മറ്റ് പല സ്മാർട്ട്ഫോണുകളിലുമുള്ള ഐപി റേറ്റിങ് ഷവോമി 12 പ്രോയിൽ ഇല്ലെന്നത് ഒരു പോരായ്മയാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470