64 എംപിയുള്ള മൂന്ന് ക്യാമറകളുമായി നൂബിയ Z30 പ്രോ പുറത്തിറങ്ങി: വില, സവിശേഷതകൾ
നൂബിയ Z30 പ്രോ സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. മുകളിലും താഴെയുമായി സ്ലിം ബെസലുകളുള്ള കർവ്ഡ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. സെൽഫി ക്യാമറയ്‌ക്കായി ഒരു ഹോൾ-പഞ്ച് കട്ട് ഔട്ട് നൽകിയിട്ടുണ്ട്. പിന്നിലെ പാനലിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പും ഉണ്ട്. നൂബിയ Z30 പ്രോ സ്മാർട്ട്ഫോണിന് പിന്നിൽ ഒരു 3D നൂബിയ ലോഗോ ഉണ്ട്, ക്യാമറ മൊഡ്യൂളിന് അടുത്തായിട്ടാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. മൂന്ന് റാം + സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

നൂബിയ Z30 പ്രോ: വില, ലഭ്യത
നൂബിയ Z30 പ്രോ സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് ചൈനയിൽ സിഎൻവൈ 4,999 (ഏകദേശം 56,800 രൂപ) വിലയുണ്ട്. 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 5,399 (ഏകദേശം 61,300 രൂപ) വിലയുണ്ട്. ഇന്റർസ്റ്റെല്ലാർ സിൽവർ, വസ്റ്റ് ബ്ലാക്ക് കളറുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ബ്ലാക്ക് ഗോൾഡ് ലെജന്റ് കളർ ഓപ്ഷനും ഈ ഡിവൈസിന് ഉണ്ട്. ഡിവൈസിന്റെ 16 ജിബി + 512 ജിബി സ്റ്റോറേജ് കോൺഫിഗറേഷൻ ഇതിനകം തന്നെ വിൽപ്പനയ്ക്കെത്താൻ തയ്യാറായി കഴിഞ്ഞു. ഈ ഡിവൈസ് ഇന്ത്യ അടക്കമുള്ള വിപണികളിലേക്ക് എത്തുന്ന കാര്യത്തിൽ വ്യക്തത ഇല്ല.

നൂബിയ Z30 പ്രോ: സവിശേഷതകൾ
ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള നൂബിയ Z30 പ്രോ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് നൂബിയ യുഐ 9.0ലാണ് പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 144 ഹെർട്സ് റിഫ്രഷ് റേറ്റ്, 20: 9 അസ്പാക്ട് റേഷിയോ, 100 ശതമാനം ഡിസിഐ-പി 3 കളർ സ്പേസ്, എസ്‌ജിഎസ് ലോ ബ്ലൂ ലൈറ്റ് ഐ കെയർ സർട്ടിഫിക്കേഷൻ എന്നിവ ഈ ഡിസ്പ്ലെയിൽ ഉണ്ട്. ക്വാൾകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസി കരുത്ത് നൽകുന്ന ഈ സ്മാർട്ട്ഫോണിൽ 16 ജിബി വരെ എൽപിഡിഡിആർ 5 റാം, 512 ജിബി വരെ യുഎസ്എഫ് 3.1 സ്റ്റോറേജ് എന്നിവയും ഉണ്ട്.

ഫോട്ടോകൾക്കും വീഡിയോകൾക്കുമായി നൂബിയ Z30 പ്രോയുടെ പിന്നിൽ ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) ഉള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 120 ഡിഗ്രി ഫീൽഡുള്ള അൾട്രാ വൈഡ് ആംഗിൾ ലെൻസടങ്ങുന്ന 64 മെഗാപിക്സൽ സെൻസർ, മറ്റൊരു 64 മെഗാപിക്സൽ സെൻസർ, OIS ഉള്ള 8 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിലെ ക്യാമറകൾ.

5ജി, വൈ-ഫൈ 6, എസ്‌ബിസി / എഎസി / ആപ്‌റ്റിഎക്സ് / എൽഡിഎസി സപ്പോർട്ടുള്ള ബ്ലൂടൂത്ത് വി 5.1, ജിപിഎസ്, ചാർജ്ജുചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് നൂബിയ Z30 പ്രോ സ്മാർട്ട്ഫോണിന്റെ കണക്ടിവിറ്റി സവിശേഷതകൾ. ഓൺബോർഡ് സെൻസറുകളായി ഗ്രാവിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ജിയോ മാഗ്നറ്റിക് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയും ഇതിൽ നൽകിയിട്ടുണ്ട്.

120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,200 എംഎഎച്ച് ബാറ്ററിയാണ് നൂബിയ Z30 പ്രോ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. വെറും 15 മിനിറ്റിനുള്ളിൽ 100 ശതമാനം ചാർജ് ചെയ്യാൻ ഈ ചാർജിങ് ടെക്നോളജിക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 198 ഗ്രാം ഭാരമാണ് ഈ ഡിവൈസിന് ഉള്ളത്. ഡിബിഎസ് എക്സ്: അൾട്രാ സപ്പോർട്ടിനൊപ്പം ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുമായാണ് നൂബിയ Z30 പ്രോ വരുന്നത്. അഞ്ച് പാളികളുള്ള മൈക്രോൺ ഗ്രാഫൈൻ, വിസി ലിക്വിഡ്-കൂൾഡ് സോക്കിംഗ് പ്ലേറ്റ് എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications








