IPhone: ചിലപ്പോൾ ഐഫോണുകളിൽ 80 ശതമാനത്തിൽ കൂടുതൽ ചാർജ് കയറില്ല; കാരണം ഇതാണ്

|

ചിലപ്പോൾ ഒക്കെ ഏത്ര നേരം പ്ലഗിൽ കുത്തിയിട്ടാലും ഐഫോണുകളിൽ ഫുൾ ചാർജ് കയറാത്ത സാഹചര്യം ശ്രദ്ധിച്ചിട്ടുണ്ടോ. ബാറ്ററി 80 ശതമാനം ആയിക്കഴിഞ്ഞാൽ പിന്നെ ചാർജിങ് നിലയ്ക്കുന്നതായും ചിലപ്പോൾ കാണാം. ഇതെന്താണ് ഇങ്ങനെ എന്ന് അത്ഭുതപ്പെട്ടവർ ആരെങ്കിലും ഒക്കെ ഉണ്ടായിരിക്കും. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് അറിയാൻ തുടർന്ന് വായിക്കുക (iphone).

ഐഫോൺ

അമിതമായി ചൂടുള്ള സമയങ്ങളിലും സ്ഥലങ്ങളിലും ഒക്കെയാണ് ഇത്തരമൊരു പ്രശ്നം ഉണ്ടാകുന്നത്. പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിലും ഡൽഹിയിലും ഒക്കെ താമസിക്കുന്ന ഐഫോൺ ഉപയോക്താക്കൾ ഇത്തരം പ്രശ്നങ്ങൾ പലപ്പോഴും നേരിട്ടിട്ടുണ്ടാകും. ചിലപ്പോഴൊക്കെ ചൂട് കൂടുതൽ ആണെന്ന വാണിങ്ങും ഐഫോണുകൾ തന്നിട്ടുണ്ടാകും.

ഐഫോണുകളിലെ ഗൂഗിൾ ക്രോം അടിപൊളിയായി; പുതുതായി വന്നത് ഈ ഫീച്ചറുകൾഐഫോണുകളിലെ ഗൂഗിൾ ക്രോം അടിപൊളിയായി; പുതുതായി വന്നത് ഈ ഫീച്ചറുകൾ

ഫോൺ

ഫോൺ കംപ്ലെയിന്റ് ആകുന്നതാവും ഇങ്ങനെ കാണിക്കാൻ കാരണം എന്നൊന്നും കരുതരുത്. പുറത്തെ താപനില 40 ശതമാനത്തിൽ കൂടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഫോൺ ഓവർ ഹീറ്റ് ആകാതിരിക്കാൻ വേണ്ടിയാണ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 80 ശതമാനത്തിന്റെ മുകളിലേക്ക് കൊണ്ട് പോകാത്തത്. ഇതൊരു ബാറ്ററി പ്രശ്നം അല്ലെന്ന് മനസിലായിക്കാണുമല്ലോ.

സുരക്ഷ

ഡിവൈസിന്റെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് ഈ ഫീച്ചർ എന്നാണ് ആപ്പിൾ നൽകുന്ന വിശദീകരണം. യൂണിറ്റ് സംരക്ഷിക്കുന്നതിനായി ചാർജിങ് പ്രോസസ് സ്റ്റോപ്പ് ചെയ്യുകയാണ് ഇവിടെ. ഇതിനായി സോഫ്റ്റ്വെയർ ട്വീക്ക് ചെയ്തിട്ടുണ്ടെന്നും ആപ്പിൾ വ്യകതമാക്കുന്നു. ഐഫോണിന്റെ ബാറ്ററി ആയുസ് കൂട്ടുന്നതിനായി നിരവധി ടിപ്പുകളും കമ്പനി വെബ്സൈറ്റിൽ ആപ്പിൾ നൽകിയിട്ടുണ്ട്.

9,000 രൂപ കിഴിവിൽ സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോൺ; ഈ അവസരം നഷ്ടപ്പെടുത്തരുത്

ഐഫോണുകൾ

ഐഫോണുകൾ ഏറ്റവും സുഗമമായി ചാർജ് ചെയ്യാൻ കഴിയുന്നത് പൂജ്യത്തിനും 35 ഡിഗ്രി സൈൽഷ്യസിനും ഇടയിൽ ഉള്ള അന്തരീക്ഷ ഊഷ്മാവിൽ ആയിരിക്കുമെന്നാണ് ആപ്പിൾ പറയുന്നത്. ഈ താപനിലയിൽ ചാർജിങ് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാവുന്നില്ല. എന്നാൽ താപനില വളരെ താഴുന്നതോ, ഒരുപാട് കൂടുന്നതോ ആയ സാഹചര്യം ചാർജിങ് പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

ഐപാഡ്ഒസ്

താപനില നിയന്ത്രിക്കാൻ ഉള്ള ഡിവൈസിന്റെ ശേഷിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാനും ഇത്തരം സാഹചര്യങ്ങൾ കാരണം ആയേക്കാം. വളരെ ചൂടുള്ള സാഹചര്യങ്ങളിൽ ഐഒഎസ് അല്ലെങ്കിൽ ഐപാഡ്ഒസ് ഡിവൈസുകൾ ഉപയോഗിക്കുന്നത് ബാറ്ററിയുടെ ആയുസിനെയും മോശമായി ബാധിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഐഫോണുകൾ പൂർണമായി ചാർജ് ചെയ്യാൻ കഴിയില്ല എന്നും മനസിലായല്ലോ.

ഈ കിടിലൻ BSNL ബ്രോഡ്ബാന്റ് പ്ലാനിലൂടെ 300Mbps വേഗതയും 4 TB ഡാറ്റയുംഈ കിടിലൻ BSNL ബ്രോഡ്ബാന്റ് പ്ലാനിലൂടെ 300Mbps വേഗതയും 4 TB ഡാറ്റയും

ചാർജ്

സാധാരണ ഗതിയിൽ ചാർജ് ചെയ്യപ്പെടുമ്പോൾ തന്നെ ബാറ്ററി അൽപ്പം ചൂട് ആകുമെന്നാണ് ആപ്പിൾ പറയുന്നത്. ഇതിനൊപ്പം അന്തരീക്ഷ താപനിലയും ഉയർന്ന് നിൽക്കുന്നത് ബാറ്ററിയെ ബാധിക്കും. ഈ സാഹചര്യത്തിലാണ് ബാറ്ററി ചാർജിങ് 80 ശതമാനത്തിലേക്ക് പരിമിതപ്പെടുത്തുന്നത്. താപനില കുറയുമ്പോൾ ഡിവൈസ് വീണ്ടും ചാർജ് ചെയ്യുമെന്നും ആപ്പിൾ പറയുന്നു. അൽപ്പം തണുപ്പുള്ള ഇടങ്ങളിൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കണമെന്നും ആപ്പിൾ നിർദേശം നൽകുന്നുണ്ട്.

ബാറ്ററി

ബാറ്ററി യൂണിറ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ ഐഫോൺ, ഐപോഡ് യൂസേഴ്സ് അവരുടെ ബാറ്ററി ഹെൽത്ത് സെറ്റിങ്സിൽ നോക്കിയാൽ മതി. ഒപ്റ്റിമൈസ്ഡ് ബാറ്ററി ചാർജിങ് ഫീച്ചർ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ 80 ശതമാനം ചാർജിങ് കഴിഞ്ഞാൽ ചാർജിങ് സ്ലോ ആകും. ബാറ്ററിയുടെ ആയുസ് കൂട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

എസി സ്റ്റാർ റേറ്റിങിൽ കേന്ദ്ര ഇടപെടൽ, 10 ശതമാനം വില വർധനവിന് സാധ്യതഎസി സ്റ്റാർ റേറ്റിങിൽ കേന്ദ്ര ഇടപെടൽ, 10 ശതമാനം വില വർധനവിന് സാധ്യത

ചാർജിങ് ദിനചര്യകൾ

ഉപയോക്താക്കളുടെ ചാർജിങ് ദിനചര്യകൾ ഐഒഎസ് പഠിക്കുന്നുവെന്നും ആപ്പിൾ പറയുന്നു. "ഒപ്റ്റിമൈസ്ഡ് ബാറ്ററി ചാർജിങ് സജീവമാകുന്നത് നിങ്ങളുടെ ഐഫോൺ കൂടുതൽ നേരം ഒരു ചാർജറുമായി ബന്ധിപ്പിക്കപ്പെടുമെന്ന് പ്രവചിക്കുമ്പോൾ മാത്രമാണ്" ആപ്പിൾ പറയുന്നു. ഉപയോക്താക്കളുടെ ചാർജിങ് റൊട്ടീനുകളെക്കുറിച്ചുള്ള വിവരങ്ങൾ യൂസേഴ്സിന്റെ ഐഫോണിൽ മാത്രമേ സ്റ്റോർ ചെയ്യപ്പെടുകയുള്ളൂ എന്നാണ് ആപ്പിൾ പറയുന്നത്. ഡാറ്റ ബാക്കപ്പുകളിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ലെന്നും കമ്പനി ആക്സസ് ചെയ്യില്ലെന്നും ആപ്പിൾ അവകാശപ്പടുന്നു.

Best Mobiles in India

English summary
Have you ever noticed that iPhones do not fully charge no matter how long they are plugged in? When the battery is 80 percent full, it sometimes stops charging. There will be someone who wonders what this is all about. Read on to find out why this happens.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X