9,000 രൂപ കിഴിവിൽ സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോൺ; ഈ അവസരം നഷ്ടപ്പെടുത്തരുത്

|

സാംസങ് ഗാലക്സി എം52 5ജി (Samsung Galaxy M52 5G) സ്മാർട്ട്ഫോൺ സ്മാർട്ട്ഫോൺ ഇപ്പോൾ വമ്പിച്ച വിലക്കിവിൽ സ്വന്തമാക്കാം. 9000 രൂപ വരെ കിഴിവാണ് ഈ മിഡ് റേഞ്ച് സ്മാർട്ട്ഫോണിന് ഇപ്പോൾ ലഭിക്കുന്നത്. 30,000 രൂപ വില വിഭാഗത്തിൽ ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോൺ രാജ്യത്ത് വലിയ ജനപ്രിതിയാണ് ഇതിനകം നേടിയിട്ടുള്ളത്. ഇപ്പോൾ ഈ സ്മാർട്ട്ഫോണിന് റിലയൻസ് ഡിജിറ്റൽ സ്റ്റോറിലാണ് വമ്പിച്ച ഓഫർ ലഭിക്കുന്നത്. റിലയൻസ് ഡിജിറ്റൽ സ്റ്റോറിലൂടെ ഈ സ്മാർട്ട്ഫോൺ 20,999 രൂപയ്ക്ക് ലഭ്യമാകും. ആകർഷകമായ ബാങ്ക് ഓഫറുകളും സ്മാർട്ട്ഫോണിനുണ്ട്.

 

സാംസങ് ഗാലക്സി എം52 5ജി: ഡിസ്‌കൗണ്ട് ഓഫർ

സാംസങ് ഗാലക്സി എം52 5ജി: ഡിസ്‌കൗണ്ട് ഓഫർ

സാംസങ് ഗാലക്സി എം52 5ജി ((Samsung Galaxy M52 5G) നിലവിൽ റിലയൻസ് ഡിജിറ്റൽ സ്റ്റോറിലൂടെ 20,999 രൂപയ്ക്ക് ലഭ്യമാണ്. വമ്പിച്ച ഓഫറിന്റെ ഭാഗമായിട്ടാണ് ഈ വിലയിൽ ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഈ സാംസങ് 5ജി ഫോണിന്റെ യഥാർത്ഥ വില 29,999 രൂപയാണ്. അതായത് ഇപ്പോൾ ഉപഭോക്താക്കൾക്ക് 9,000 രൂപ കിഴിവ് ലഭിക്കും. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില. ഫ്ലിപ്പ്കാർട്ട് ഈ സ്മാർട്ട്ഫോൺ 24,485 രൂപ വിലയ്ക്ക് വിൽപ്പന നടക്കുന്നുണ്ട്.

Samsung Galaxy M52 5G
 

സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ആമസോണിൽ 24,999 രൂപയാണ് വില. റിലയൻസ് ഡിജിറ്റൽ സ്റ്റോർ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയിൽ ലഭിക്കുന്നതിനെക്കാൾ 4,000 രൂപ കിഴിവിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം. ഇത് വമ്പിച്ച ഓഫർ തന്നെയാണ്. ഈ ഓഫറിന് പുറമേ ബാങ്ക് ഓഫറും റിലയൻസ് ഡിജിറ്റൽ നൽകുന്നുണ്ട്.

ഇന്ത്യൻ വിപണി പിടിക്കാൻ പോക്കോ എഫ്4 5ജി; ആദ്യ വിൽപ്പന ജൂൺ 27ന്ഇന്ത്യൻ വിപണി പിടിക്കാൻ പോക്കോ എഫ്4 5ജി; ആദ്യ വിൽപ്പന ജൂൺ 27ന്

ബാങ്ക് ഓഫറുകൾ

സിറ്റി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും (2,000 രൂപ വരെ) റിലയൻസ് ഡിജിറ്റൽ നൽകുന്നു. ഈ കാർഡ് ഉപയോഗിച്ചാൽ 20,000 രൂപയിൽ താഴെ വിലയ്ക്ക് നിങ്ങൾക്ക് സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാം. ഈ ബാങ്ക് ഓഫർ ജൂൺ 30 വരെയാണ് ലഭിക്കുന്നത്. സാംസങിന്റെ ഈ ജനപ്രിയ മിഡ്റേഞ്ച് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്.

സാംസങ് ഗാലക്സി എം52 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എം52 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് ഫുൾ എച്ചഡി+ (1,080x2,400 പിക്സൽസ്) സൂപ്പർ അമോലെഡ് പ്ലസ് ഡിസ്പ്ലേയാണ് ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോവും 120Hz റിഫ്രഷ് റേറ്റുമുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 8 ജിബി വരെ റാമും ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1ലാണ് ഡിവൈസ് ലോഞ്ച് ചെയ്തത്. ആൻഡ്രോയിഡ് 12 ഒഎസ് അപ്ഡേറ്റ് ഇപ്പോൾ ലഭ്യമാണ്.

ട്രിപ്പിൾ റിയർ ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോൺ വരുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസറും 12 മെഗാപിക്സൽ വൈഡ് ആംഗിൾ ഷൂട്ടറും 5 മെഗാപിക്സൽ മാക്രോ ഷൂട്ടറുമാണ് ഈ പിൻ ക്യാമറ സെറ്റപ്പിലുള്ളത്. സെൽഫികൾക്കും ഡിവൈസിന്റെ മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ഈ മികച്ച ബാറ്ററിക്ക് 48 മണിക്കൂർ ടോക്ക് ടൈം, 20 മണിക്കൂർ വീഡിയോ പ്ലേബാക്ക് ടൈം എന്നിവ ഒറ്റ ചാർജിൽ നൽകാൻ കഴിയും.

സാംസങിന്റെ ഈ 5ജി സ്മാർട്ട്ഫോണുകൾ വെറും 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാംസാംസങിന്റെ ഈ 5ജി സ്മാർട്ട്ഫോണുകൾ വെറും 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം

ഓൺബോർഡ് സ്റ്റോറേജ്

128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജാണ് ഫോണിൽ ഉള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ ഈ ഡിവൈസിൽ സംവിധാനം ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈഫൈ 6, ബ്ലൂടൂത്ത്, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് നൽകിയിട്ടുള്ളത്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഡിവൈസിൽ ഉള്ള സെൻസറുകൾ. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോൺ വാങ്ങണോ

സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോൺ വാങ്ങണോ

ഓഫർ വിലയിൽ സാംസങ് ഗാലക്സി എം52 5ജി വാങ്ങുന്നത് എന്തുകൊണ്ടും മികച്ചതാണ്. 2021 സെപ്റ്റംബറിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഒരു വർഷം പോലും പഴക്കം ആയിട്ടില്ലാത്ത മോഡലാണ് ഇത്. 5ജി സപ്പോർട്ട് ഉണ്ട് എന്നതിനാൽ വാങ്ങുന്നത് നഷ്ടമാവുകയും ഇല്ല. മികച്ച ഗെയിമിങ് പെർഫോമൻസ് ഡിഫോൾട്ട് ഗ്രാഫിക്‌സ് സെറ്റിങ്സിൽ തന്നെ നൽകാൻ കഴിവുള്ള മിഡ്-റേഞ്ച് സ്‌നാപ്ഡ്രാഗൺ 778G ചിപ്‌സെറ്റും ഫോൺ വാങ്ങുന്നതിനുള്ള പ്രധാന കാരണമായി പരിഗണിക്കാം.

ആൻഡ്രോയിഡ്

സാംസങ് ഗാലക്സി എം52 5ജി ആൻഡ്രോയിഡ് 11 ഒഎസുമായിട്ടാണ് വരുന്നത്. ഈ ഫോണിന് ആൻഡ്രോയിഡ് 12 അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്. ഇനി എത്ര അപ്ഡേറ്റുകൾ ലഭിക്കുമെന്ന കാര്യം വ്യക്തമല്ല. ആൻഡ്രോയിഡ് 13 അപ്ഡേറ്റ് കൂടി ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. മികച്ച ഡിസൈനും ഈ ഡിവൈസിൽ ഉണ്ട്. ബാറ്ററി അടക്കമുള്ള മറ്റ് ഫീച്ചറുകളുടെ കാര്യത്തിലും സാംസങ് ഗാലക്സി എം52 5ജി മികച്ചൊരു ചോയിസ് തന്നെയാണ്. മിഡ് റേഞ്ച് ഫീച്ചറുകളുള്ള, എന്നാൽ 20000 രൂപയിൽ താഴെ ലഭിക്കുന്ന സ്മാർട്ട്ഫോൺ എന്ന നിലയിൽ നിങ്ങൾക്ക് സാംസങ് ഗാലക്സി എം52 5ജി വാങ്ങുന്നത് പരിഗണിക്കാം.

20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Samsung Galaxy M52 5G smartphone is now available at a huge discount. This mid-range smartphone now comes with a discount of up to Rs 9000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X