150 വാട്ട് ചാർജിങ് വേഗവുമായി വൺപ്ലസ് 10ആർ ഏപ്രിൽ 28ന് ഇന്ത്യയിലേക്ക്; നിങ്ങൾ അറിയേണ്ടതെല്ലാം

|

വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആയ വൺപ്ലസ് 10ആർ ഏപ്രിൽ 28ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. നോർഡ് ലൈൻ അപ്പിലെ പുതിയ മോഡലുകൾക്ക് ശേഷമാണ് വൺപ്ലസ് 10ആർ വിപണിയിൽ എത്തുന്നത്. അഫോർഡബിൾ പ്രൈസ് ടാഗിൽ ആയിരിക്കും വൺപ്ലസ് 10ആർ ഇന്ത്യയിൽ അവതരിപ്പിക്കുക. വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിന് ഒപ്പം വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണും നോർഡ് സീരീസിന് കീഴിൽ ആദ്യത്തെ ഓഡിയോ ഡിവൈസും ( നോർഡ് ബഡ്സ് ) എപ്രിൽ 28ന് കമ്പനി ലോഞ്ച് ചെയ്യുന്നുണ്ട്. വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

 

വൺപ്ലസ്

വൺപ്ലസ് 10 എയ്സിന്റെ റീനെയിമ്ഡ് വേർഷൻ ആണ് വൺപ്ലസ് 10ആർ. ചൈനയിൽ ഏപ്രിൽ 21ന് വൺപ്ലസ് 10ആർ ലോഞ്ച് ചെയ്യും. വൺപ്ലസ് 10ആറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് 150 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആണ്. വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിന് 80 വാട്ട് ഫാസ്റ്റ് ചാർജിങ് മോഡലും ഉണ്ടായിരിക്കും. 80 വാട്ട് മോഡൽ കുറഞ്ഞ വിലയിൽ ആയിരിക്കും വിപണിയിൽ എത്തുക.

ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ് ആധിപത്യം തുടരുന്നു, ഇത്തവണയും ഗാലക്സി എ53 ഒന്നാമത്ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ് ആധിപത്യം തുടരുന്നു, ഇത്തവണയും ഗാലക്സി എ53 ഒന്നാമത്

വൺപ്ലസ് 10ആർ ഇന്ത്യ ലോഞ്ച്

വൺപ്ലസ് 10ആർ ഇന്ത്യ ലോഞ്ച്

വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ ഏപ്രിൽ 28ന് നടക്കുന്ന ലോഞ്ച് ഇവന്റിൽ അവതരിപ്പിക്കപ്പെടും. വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റിന്റെയും പുതിയ വൺപ്ലസ് നോർഡ് ബഡ്‌സിന്റെയും ലോഞ്ചും ചടങ്ങിൽ നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 7 മണിക്ക് ഇവന്റ് ആരംഭിക്കും. ആരാധകർക്കായി ലൈവ് അപ്‌ഡേറ്റുകളും ചടങ്ങിന്റെ ലൈവ് സ്ട്രീമിങ്ങും ഉണ്ടായിരിക്കും. വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ ഫീച്ചറുകൾ
 

വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ ഫീച്ചറുകൾ

വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ അഫോർഡബിൾ സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിൽ വേറിട്ട് നിൽക്കുന്ന ഡിവൈസ് ആയിരിക്കും. വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിലെ കരുത്തുറ്റ ചിപ്പ്സെറ്റ് ആണ് ഇതിന് കാരണം. മീഡിയടെക് ഡൈമെൻസിറ്റി 8100 മാക്സ് ചിപ്പ്സെറ്റ് ആണ് വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. കൂടുതൽ മികച്ച പെർഫോമൻസ് നൽകുന്നതിന് വേണ്ടി പ്രത്യേകം ട്യൂൺ ചെയ്ത പുതിയ ചിപ്പ്സെറ്റ് ആണിത്.

25,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ 108 എംപി ക്യാമറ സ്മാർട്ട്ഫോണുക

വിപണി

നിലവിൽ വിപണിയിൽ ഉള്ള ഡൈമെൻസിറ്റി 8100 ചിപ്പ് സെറ്റ് ഫീച്ചർ ചെയ്യുന്ന സ്മാർട്ട്ഫോണുകളേക്കാൾ മികച്ച പെർഫോമൻസ് വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ ഓഫർ ചെയ്യുമെന്ന് ഉറപ്പാണ്. ബാറ്ററി ലൈഫിലും മെച്ചപ്പെടുത്തലുകൾ പ്രതീക്ഷിക്കാവുന്നതാണ്. ഇതാദ്യമായാണ് വൺപ്ലസ് ഒരു മീഡിയാടെക് ചിപ്പ്സെറ്റ് ഉപയോഗിക്കുന്നത് എന്നതും ഒരു പ്രത്യേകതയാണ്. ഡിസ്പ്ലെയും ഡിസൈനും അടക്കമുള്ള ഫീച്ചറുകളിലും വൺപ്ലസ് 10ആ‍ർ സ്മാ‍‍ർട്ട്ഫോൺ മികവ് പുല‍ർത്തുന്നുണ്ട്.

സ്മാർട്ട്ഫോൺ

വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ 6.7 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്പ്ലെ ആയിരിക്കും ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, എച്ച്ഡിആർ 10 പ്ലസ് സപ്പോർട്ട്, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയും വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിൽ ഉണ്ടാകും. വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിൽ 12 ജിബി വരെ ഉള്ള റാം ഓപ്ഷനുകളും 256 ജിബി ഇന്റേണൽ സ്റ്റോറേജും ലഭിക്കും. വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിന്റെ മറ്റ് ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുട‍ർന്ന് വായിക്കുക.

റിയൽമി ജിടി നിയോ 3 ഏപ്രിൽ 29ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും; അറിയേണ്ടതെല്ലാംറിയൽമി ജിടി നിയോ 3 ഏപ്രിൽ 29ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും; അറിയേണ്ടതെല്ലാം

ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിന്റെ റിയർ ക്യാമറ സിസ്റ്റത്തിൽ 50 മെഗാപിക്സൽ സോണി ഐഎംഎക്സ്766 പ്രൈമറി സെൻസറും പ്രതീക്ഷിക്കാവുന്നതാണ്. അതേ സമയം സെൽഫി ക്യാമറയ്ക്കായി 16 മെഗാപിക്സൽ സെൽഫി സെൻസറും വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യാൻ സാധ്യതയുണ്ട്. 150 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള വൺപ്ലസ് 10ആർ മോഡൽ 4500 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യും. 80 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള വൺപ്ലസ് 10ആർ മോഡൽ 5,000 എംഎഎച്ച് ബാറ്ററി യൂണിറ്റും പായ്ക്ക് ചെയ്യാനാണ് സാധ്യത.

Best Mobiles in India

English summary
The OnePlus 10R smartphone will be launched in India on April 28. The OnePlus 10R comes after the newer models in the Nord lineup. OnePlus will be launched under the Affordable Price tag. Along with the OnePlus 10R smartphone, the OnePlus Nord CE2 Lite smartphone will be launched on April 28th.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X