17 മിനുറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാവുന്ന വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ വിപണിയിൽ

|

വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വൺപ്ലസ് ആർ സീരീസിലെ ഈ പ്രീമിയം സ്മാർട്ട്‌ഫോൺ 150W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. ഈ ടെക്നോളജിയിലൂടെ വെറും 17 മിനിറ്റിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. ഈ ഡിവൈസ് തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ചാർജ് ആവുന്ന സ്മാർട്ട്ഫോൺ എന്ന് വൺപ്ലസ് അവകാശപ്പെട്ടു. 150W സൂപ്പർവൂക്ക് എൻഡുറൻസ് എഡിഷനിൽ 4500 mAh ബാറ്ററി 10 മിനിറ്റിനുള്ളിൽ പൂജ്യം മുതൽ 70 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

 

വൺപ്ലസ് 10ആർ മോഡലുകൾ

5000 mAh ബാറ്ററിയുമായി വരുന്ന വൺപ്ലസ് 10ആറിന്റെ മോഡലിൽ 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് ടെക്നോളജിയാണ് ഉള്ളത്. മീഡിയടെക് ഡൈമൻസിറ്റി 8100-മാക്സ് എസ്ഒസിയുടെ കരുത്തിലാണ് വൺപ്ലസ് 10ആർ പ്രവർത്തിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 8000-നേക്കാൾ 20 ശതമാനം മെച്ചപ്പെട്ട ജിപിയു പെർഫോമൻസുള്ള ഈ ചിപ്‌സെറ്റ് ഗെയിമിങിന് മികച്ചതാണ്. മുൻ മീഡിയടെക് ഡൈമൻസിറ്റി ചിപ്‌സെറ്റുകളേക്കാൾ 25% മെച്ചപ്പെട്ട പവർ കാര്യക്ഷമതയും ഇത് നൽകുന്നു.

കാത്തിരിപ്പ് അവസാനിച്ചു, തകർപ്പൻ ഫീച്ചറുകളോടെ ഷവോമി 12 പ്രോ 5ജി ഇന്ത്യയിൽകാത്തിരിപ്പ് അവസാനിച്ചു, തകർപ്പൻ ഫീച്ചറുകളോടെ ഷവോമി 12 പ്രോ 5ജി ഇന്ത്യയിൽ

വൺപ്ലസ് 10ആർ: വിലയും ലഭ്യതയും
 

വൺപ്ലസ് 10ആർ: വിലയും ലഭ്യതയും

വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ 8 ജിബി, 12 ജിബി റാം ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. 80W ചാർജിങ് മോഡലിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 38,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് മോഡലിന് 42,999 രൂപ വിലയുണ്ട്. ഫോറസ്റ്റ് ഗ്രീൻ, സിയറ ബ്ലാക്ക് നിറങ്ങളിൽ ഡിവൈസ് ലഭ്യമാകും. 150W സൂപ്പർവൂക്ക് എൻഡുറൻസ് എഡിഷന്റെ സിയറ ബ്ലാക്ക് നിറത്തിലുള്ള 12 ജിബി റാം 256 ജിബി സ്റ്റോറേജ് ഓപ്ഷന് 43,999 രൂപയാണ് വില. ആമസോൺ ഇന്ത്യ, വൺപ്ലസ്.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി മെയ് 4 മുതൽ വൺപ്ലസ് 10ആർ വിൽപ്പനയ്‌ക്കെത്തും.

വൺപ്ലസ് 10ആർ: സവിശേഷതകൾ

വൺപ്ലസ് 10ആർ: സവിശേഷതകൾ

വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയുടെ മുകളിൽ മധ്യഭാഗത്ത് ഹോൾ-പഞ്ച് കട്ട്‌ഔട്ട് നൽകിയിട്ടുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള ഈ ഡിസ്പ്ലെയ്ക്ക് ഫുൾ എച്ച്ഡി+ റെസല്യൂഷനുമുണ്ട്. വൺപ്ലസ് 10ആർ ഡിസ്പ്ലെ 720Hz ടച്ച് സാമ്പിൾ റേറ്റും സപ്പോർട്ട് ചെയ്യുന്നു. ഡിസ്‌പ്ലേയുടെ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 ലെയറും ഉണ്ട്. മുകളിൽ സൂചിപ്പിച്ചത് പോലെ മീഡിയടെക് ഡൈമൻസിറ്റി 8100-മാക്സ് എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

കുറഞ്ഞ വിലയും കൂടുതൽ ഫീച്ചറുകളും; ഇൻഫിനിക്സ് സ്മാർട്ട് 6 ഇന്ത്യയിൽകുറഞ്ഞ വിലയും കൂടുതൽ ഫീച്ചറുകളും; ഇൻഫിനിക്സ് സ്മാർട്ട് 6 ഇന്ത്യയിൽ

പിൻ ക്യാമറകൾ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ വരുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സപ്പോർട്ടുള്ള 50 എംപി സോണി IMX766 പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറ സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറ സെൻസറും നൽകിയിട്ടുണ്ട്.

ചാർജിങ്

ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. മൂന്ന് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഫോണിന് ലഭിക്കും. മുകളിൽ സൂചിപ്പിച്ചത് പോലെ 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററിയാണ് ഒരു മോഡലിൽ ഉള്ളത്. രണ്ടാമത്തെ മോഡലിൽ 150W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ടുള്ള 4500 mAh ബാറ്ററി നൽകിയിട്ടുണ്ട്. ഈ ഡിവൈസുകളിൽ മികച്ച സുരക്ഷാ സംവിധാനങ്ങളും വൺപ്ലസ് നൽകിയിട്ടുണ്ട്.

കിടിലൻ ഫീച്ചറുള്ള iQOO Z6 പ്രോ 5ജി, iQOO Z6 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തികിടിലൻ ഫീച്ചറുള്ള iQOO Z6 പ്രോ 5ജി, iQOO Z6 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

Best Mobiles in India

English summary
OnePlus 10R launches in India This premium smartphone in the OnePlus R series comes with 150W SuperVOOC fast charging support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X