Home
Mobile

ഇത് ഒരു വൺപ്ലസ് സർജിക്കൽ സ്​ട്രൈക്ക് തന്നെ! ഇന്ത്യയിൽ തരംഗമാകാൻ കരുത്തൻ വൺപ്ലസ് 13s

ഐക്യൂ ഭയന്നതു തന്നെ സംഭവിക്കാൻ പോകുന്നു! വൺപ്ലസ് സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റുമായി ഒരു പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നു. വൺപ്ലസിന്റെ 13 സീരീസിൽ ഉൾപ്പെടുത്താവുന്ന ആ സ്മാർട്ട്ഫോണിന്റെ പേര് വൺപ്ലസ് 13s (OnePlus 13s) എന്ന് ആണ് എന്ന കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കമിങ് സൂൺ എന്ന അറിയിപ്പോടുകൂടി വൺപ്ലസ് 13s ന്റെ ചിത്രവും ​മൈക്രോ ​സൈറ്റും വൺപ്ലസ് ഇന്ത്യയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുകയെന്ന് ടീസറിൽ വൺപ്ലസ് വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ വരാൻ പോകുന്ന വൺപ്ലസ് ഫോണിൽ 6.32 ഇഞ്ച് സ്‌ക്രീനാണ് ഉള്ളത് എന്നും ടീസർ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് ഫീച്ചറുകൾ വരുംദിവസങ്ങളിൽ പുറത്തുവിടും. ഇത് ഒരു കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണാണ് എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പതിവുപോലെ, വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ആമസോൺ വഴിയും ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ വാങ്ങാനാകും.

സർജിക്കൽ സ്​ട്രൈക്ക് തന്നെ! ഇന്ത്യയിൽ തരംഗമാകാൻ കരുത്തൻ വൺപ്ലസ് 13s

13s ലോഞ്ച് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ കമ്പനി നിലവിൽ വെളിപ്പെടുത്തിയിട്ടില്ല. വരുംദിവസങ്ങളിൽ ഇത് ഒന്നൊന്നായി പുറത്തുവരും എന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ കഴിഞ്ഞ ആഴ്ച വൺപ്ലസ് ​ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് 13T മോഡലുമായി ഈ വൺപ്ലസ് 13s ന് സാമ്യതകൾ ഏറെ കാണുന്നുണ്ട്. അ‌തിനാൽ വൺപ്ലസ് 13T തന്നെയാകാം ഇന്ത്യയിൽ വൺപ്ലസ് 13s എന്ന പേരിൽ എത്തുന്നത് എന്ന് അ‌നുമാനിക്കപ്പെടുന്നുണ്ട്.

വൺപ്ലസ് 13sനെപ്പറ്റി ഇതുവരെ പുറത്തുവന്ന വിവരങ്ങളെല്ലാം, അ‌തായത് ചിത്രങ്ങൾ, ചിപ്സെറ്റ്, ഡിസ്പ്ലേ വലിപ്പം എന്നിവ കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്യപ്പെട്ട വൺപ്ലസ് 13T മോഡലിന്റേതിന് സമാനമാണ്. ഈ സാഹചര്യത്തിൽ ആ മോഡൽ തന്നെയാണ് പേര് മാറി ഇന്ത്യയിൽ എത്താൻ പോകുന്നത് എന്ന വിശ്വാസം ശക്തമാണ്.

സർജിക്കൽ സ്​ട്രൈക്ക് തന്നെ! ഇന്ത്യയിൽ തരംഗമാകാൻ കരുത്തൻ വൺപ്ലസ് 13s

വൺപ്ലസ് 13T ആണ് പേര് മാറി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുന്നത് എങ്കിൽ അ‌ത് വൺപ്ലസിന്റെ ഒരു സർജിക്കൽ സ്​ട്രൈക്ക് ആകാൻ സാധ്യതകൾ ഏറെയാണ്. അ‌തായത് നിലവിൽ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് സഹിതം ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മികച്ച പ്രീമിയം മോഡൽ ഐക്യൂ 13 ആണ്.

സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റുമായി ​ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന വൺപ്ലസ് 13s ന്റെ വില 53000 രൂപയിൽ താഴയാണെങ്കിൽ അ‌ത് ഐക്യൂ 13യ്ക്ക് വൻ വെല്ലുവിളിയാണ്. കാരണം ഐക്യൂ 13യുടെ 12ജിബി+ 256ജിബി അ‌ടിസ്ഥാന മോഡൽ ഇന്ത്യയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 54999 രൂപ വിലയിലാണ്. എന്നാൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടിന്റെ സഹായത്താൽ ഇത് 52999 രൂപ വിലയിൽ വാങ്ങാനാകും.

സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റുമായി ​ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുള്ള വൺപ്ലസ് 13 5ജിയുടെ 12GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് 69999 രൂപ ആണ് വില. 16GB+ 512GB വേരിയന്റിന് 76999 രൂപയും 24GB+ 1TB വേരിയന്റിന് 89999 രൂപയും നൽകണം. ഇത് ഐക്യൂ 13 5ജിയുടേതിനേക്കാൾ വളരെ ഉയർന്ന വിലയാണ്.

സർജിക്കൽ സ്​ട്രൈക്ക് തന്നെ! ഇന്ത്യയിൽ തരംഗമാകാൻ കരുത്തൻ വൺപ്ലസ് 13s

ഈ സാഹചര്യത്തിൽ ഐക്യൂ 13 5ജിയെ മലർത്തിയടിക്കാൻ വൺപ്ലസ് 13 5ജി മോഡലിനെക്കാൾ കുറഞ്ഞ വിലയിൽ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ വൺപ്ലസ് തയാറായാൽ അ‌ത് ഐക്യുവിനെതിരേയും 50000 രൂപ ​വിലയിലെത്തുന്ന മറ്റ് സ്മാർട്ട്ഫോണുകൾക്കെതിരേയും ഉള്ള ഒരു സർജിക്കൽ സ്​ട്രൈക്കായി മാറുന്നു.

എന്ത് വിലയിലാണ് വൺപ്ലസ് 13s ഇന്ത്യയിൽ അ‌വതരിപ്പിക്കുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. വൺപ്ലസ് കഴിഞ്ഞ ആഴ്ച ​ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് 13T 5ജി ഒരുപാട് മികച്ച ഫീച്ചറുകൾ സഹിതമാണ് അ‌വതരിപ്പിക്കപ്പട്ടത്. ഈ ഫീച്ചറുകൾ അ‌റിയുന്നതിനായി 'വൺപ്ലസ് 13T' എന്നതിൽ ക്ലിക്ക് ചെയ്യുക.

Best Mobiles in India

English summary
OnePlus 13s will soon be launched in India with the Snapdragon 8 Elite chipset. It has a 6.32-inch screen. No further details about the 13s, including the launch date, have been revealed. The company has confirmed that it is a compact flagship smartphone. Apart from OnePlus' official website, the smartphone can also be purchased in India via Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X