വണ്‍പ്ലസ് 5T വാങ്ങുന്നവര്‍ക്ക് 1008 ജിബി ഡാറ്റയും മറ്റു കിടിലന്‍ ഓഫറുകളും...!

Written By:

വണ്‍പ്ലസ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. വണ്‍പ്ലസ് 5T 6ജിബി റാം സ്മാര്‍ട്ട്‌ഫോണിന്റെ വില 32,999 രൂപയും വണ്‍പ്ലസ് 5T, 8ജിബി റാമിന് 37,999 രൂപയുമാണ്. 6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ ഹാന്‍സെറ്റ് വണ്‍പ്ലസിന്റെ ഏറ്റവും വലുപ്പമുളള ഫോണാണ്.

വണ്‍പ്ലസ് 5T വാങ്ങുന്നവര്‍ക്ക് 1008 ജിബി ഡാറ്റയും മറ്റു ഓഫറുകളും...!

ഓരോ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും അറിയാന്‍ ഈ ഹാന്‍ഡി ടിപ്‌സുകള്‍!!

ഇതിനു മുന്‍പ് വിപണിയില്‍ അവതരിപ്പിച്ച വണ്‍പ്ലസ് 5ന് വളരെ നല്ല പ്രതികരണമാണ് ഉപഭോക്താക്കള്‍ നല്‍കിയിരുന്നത്.

നമുക്ക് നോക്കാം, വണ്‍പ്ലസ് 5Tയുടെ സവിശേഷതകളും അതില്‍ നല്‍കുന്ന ആകര്‍ഷകമായ ഓഫറുകളും...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സവിശേഷതകള്‍

6.01 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1080X1920) പിക്‌സല്‍ റെസാല്യൂഷന്‍, 18:9 റേഷ്യോ, 2.5D കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനോടു കൂടിയാണ് എത്തിയിരിക്കുന്നത്. വണ്‍പ്ലസ് 5നെ പോലെ തന്നെ വണ്‍പ്ലസ് 5Tക്കും ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835SoC ആണ്. 8ജിബി/ 6ജിബി റാം വേരിയന്റുകളിലും ഈ ഫോണ്‍ എത്തുന്നു.

ക്യാമറ സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഈ ഫോണില്‍. 16എംപി സോണി IMX398 സെന്‍സര്‍ പ്രൈമറി സെന്‍സര്‍. സെക്കന്‍ഡറി ക്യാമറ 20എംപി സോണി IMX350 സെന്‍സറും, എന്നാല്‍ ഇത് 20എംപി സോണി IMX376K ലേക്കു മാറ്റാം.

4ജി വോള്‍ട്ട്, ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂട്ടൂത്ത് v5.0, എന്‍എഫ്‌സി, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നിവ കണക്ടിവിറ്റികളാണ്. 3300എംഎഎച്ച് ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് ടെക്‌നോളജി ബാറ്ററിയാണ് ഈ ഫോണില്‍.

വണ്‍പ്ലസ് 5T സ്മാര്‍ട്ട്‌ഫോണിന്റെ എല്ലാ വിശദാംശങ്ങളും ഇവിടെ!! 

ഫോണ്‍ ലഭ്യത

ആമസോണ്‍ ഇന്ത്യ വഴിയും ഇന്ത്യയിലെ വണ്‍പ്ലസ് ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും ഈ ഫോണ്‍ ലഭിക്കുന്നു. ഈ മൊമേഴ്‌സ് സൈറ്റുകള്‍ വഴി ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് നവംബര്‍ 21ന് 4:30 മുതല്‍ വില്‍പന ആരംഭിക്കുന്നു. കൂടാതെ OnePlusStore.in വഴിയും വില്‍പന നടക്കുന്നു. വണ്‍പ്ലസ് 5Tയുടെ ഓപ്പണ്‍ സെല്‍ ആരംഭിക്കുന്നത് നവംബര്‍ 28-നാണ്.

വണ്‍പ്ലസ് 5T ഓഫറുകള്‍

വണ്‍പ്ലസ് 5T ഉപയോക്താക്കള്‍ക്ക് 12 മാസം വരെ ആക്‌സറീസിന് ഇന്‍ഷുറന്‍സ് ലഭിക്കുന്നു. ഇന്‍ഷുറന്‍സ് ക്ലയിം ചെയ്യാനായി Kotak 811 എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത്, അതില്‍ 1000 രൂപ സേവിങ്ങ്‌സ് അക്കൗണ്ടാക്കി സജ്ജീകരിക്കണം.

ഡിസംബര്‍ 2നുളളില്‍ എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ്/ഡബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ വണ്‍പ്ലസ് 5T ആമസോണ്‍.കോമില്‍ നിന്നും വാങ്ങുകയാണെങ്കില്‍ 1500 രൂപ തല്‍ക്ഷണം ഡിസ്‌ക്കൗണ്ട് ലഭിക്കുന്നതാണ്.

 

1008ജിബി ഡാറ്റ ലഭിക്കുന്നു

ഈ പറഞ്ഞ ഓഫറുകള്‍ കൂടാതെ വണ്‍പ്ലസ് 5T ഫോണ്‍ വാങ്ങുന്നവക്ക് 1008ജിബി ഡാറ്റ ഐഡിയ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫറിനെ കുറിച്ച് കമ്പനി അധികം വ്യക്തമാക്കിയിട്ടില്ല.

നിങ്ങള്‍ ഇതു വരെ കണ്ടിട്ടില്ലാത്ത എവര്‍ ഗ്രീന്‍ ഐഫോണ്‍ കേസുകള്‍!


 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
OnePlus 5T has been officially launched by the Chinese brand, featuring the bezel-less design with unlimited offers

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot