വൺപ്ലസ് 7 സീരിസിന് ആമസോണിൽ വിലക്കിഴിവ്, ഓഫർ സെപ്റ്റംബർ 6 വരെ മാത്രം

|

വൺപ്ലസ് തങ്ങളുടെ 7 സീരിസിലെ പുതിയ മോഡലായ വൺപ്ലസ് 7T അവതരിപ്പിക്കാനിരിക്കെ 7 സീരിസിലെ മറ്റ് ഫോണുകൾക്ക് വൻ വിലക്കിഴിവാണ് ആമസോണിൽ നൽകുന്നത്. ഓൺലൈനായി കമ്പനി ഡിസ്കൌണ്ട് നൽകുന്ന മോഡലുകളിൽ വൺപ്ലസ്7, വൺപ്ലസ് 7 പ്രോ എന്നിവയാണ് ഉൾപ്പെടുന്നത്.

വൺപ്ലസ് 7 സീരിസ് വില

വൺപ്ലസ് 7 സീരിസ് വില

വൺപ്ലസ് 7ന് 32,999 രൂപമുതലാണ് വില ആരംഭിക്കുന്നത്. 6GB റാം മോഡലിനാണ് ഈ വില. 8 GB റാം വേരിയൻറിന് 37,999 രൂപയാണ് വില. വൺപ്ലസ് 7 പ്രോയുടെ 6GB റാം+ 256 GB സ്റ്റോറേജിം ഉള്ള വേരിയൻറിന് 48,999 രൂപയും 8GB RAM+ 256 GB സ്റ്റോറേജ് ഉള്ള വേരിയൻറിന് 52,999 രൂപയുമാണ് വില. 12 GB RAM+ 256GB സ്റ്റോറേജ് സ്പൈസ് ഉള്ള മോഡലിന് 57,999 രൂപയാണ് വില.

ഓഫർ ഇങ്ങനെ

ഓഫർ ഇങ്ങനെ

വൺപ്ലസ് 7, വൺപ്ലസ് 7 പ്രോ എന്നിവയ്ക്ക് ആമസോണിൽ 2,000 രൂപയാണ് വിലക്കിഴിവ് നൽകുന്നത്. സെപ്റ്റംബർ 6 വരെ ആക്സിസ് ബാങ്ക് ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ ഓഫർ സ്വന്തമാക്കാം. 2,000 രൂപ വിലക്കിഴിവ് കൂടാതെ ഇഎംഐ, നോൺ ഇഎംഐ ട്രാൻസാക്ഷൻസ് ഇൻസ്റ്റൻറ് ഡിസ്കൌണ്ട് ഓഫറിന് അർഹമാണ്. ആക്സിസ് ബാങ്കിൻറെ ഈ ഓഫർ ഓഫ് ലൈനായി ചില സ്റ്റോറുകളിലും ലഭ്യമാണ്.

വൺപ്ലസ് സീരിസ് ഡിസ്പ്ലെ

വൺപ്ലസ് സീരിസ് ഡിസ്പ്ലെ

വൺപ്ലസ് 7നിൽ 6.41 ഇഞ്ച് ഒപ്റ്റിക്ക് AMOLED ഡിസ്പ്ലെയാണ് ഉള്ളത്. 1080x2340 പിക്സൽ റസലൂഷനിലുള്ള ഈ ഡിസ്പ്ലെയിൽ സെൽഫിക്യാമറ നൽകിയിരിക്കുന്നത് വാട്ടർഡ്രോപ്പ് നോച്ചിലാണ്. കോർണിങ് ഗോറില്ലാ ഗ്ലാസ് പ്രോട്ടക്ഷനും ആ ഡിസ്പ്ലെയ്ക്ക് ഉണ്ട്. വൺപ്ലസ് 7 പ്രോയിൽ 6.67 ഇഞ്ച് AMOLED ഡിസ്പ്ലെ 1440x3120 പിക്സൽ റസലൂഷനിൽ നൽകിയിരിക്കുന്നു. 19.5:9 ആസ്പാക്ട് റേഷിയോയാണ് സ്ക്രീനിനുള്ളത്. കോർണിങ് ഗോറില്ലാ ഗ്ലാസും ഉണ്ട്.

വൺപ്ലസ് സീരിസ് ക്യാമറ

വൺപ്ലസ് സീരിസ് ക്യാമറ

വൺപ്ലസ് 7ൽ f/2.0 അപറേച്ചറുള്ള 16 MP സെൽഫി ക്യാമറയും പിറകിൽ രണ്ട് ക്യാമറയുമാണുള്ളത്. ആദ്യത്തേത് 48 MP പ്രൈമറി സെൻസറും f/1.6 അപറേച്ചറുമുള്ള ക്യാമറയും രണ്ടാമത്തേത് f/2.4 അപറേച്ചറോട് കൂടിയ 5MP ഡെപ്ത് സെൻസറുമാണ്. വൺപ്ലസ് 7 പ്രോയിൽ f/2.0 അപറേച്ചറുള്ള പോപ് അപ്പ് സെൽഫിക്യാമറയാണ് ഫ്രണ്ടിൽ വരുന്നത്. പിന്നിൽ മൂന്ന് ക്യാമറകളാണ് ഉള്ളത്. f/1.6 അപറേച്ചറുള്ള 48MP സെൻസറും f/2.2 അപറേച്ചറിൽ അൾട്രാ വൈഡ് സെൻസറുമാണ് ഉള്ളത്. ഇതുകൂടാതെ f/2.4 അപറേച്ചറിൽ ഒരു ഡെപ്ത് സെൻസറും മോഡലിലുണ്ട്.

വൺപ്ലസ് 7 സിരീസിൻറെ മറ്റ് സവിശേഷതകൾ

വൺപ്ലസ് 7 സിരീസിൻറെ മറ്റ് സവിശേഷതകൾ

വൺപ്ലസ് 7 പ്രവർത്തിക്കുന്നത് അഡ്രീനോ 640 GPU വോട് കൂടിയ ഒക്ടാകോർ സ്നാപ്പ് ഡ്രാഗൺ 855 ചിപ്പ്സെറ്റിലാണ്. പ്രീ ഇൻസ്റ്റാൾഡ് ആൻഡ്രോയിഡ് Pie ബേസ്ഡ് ഓക്സിജൻ OS 9.5 ഇൻറർഫേസിലാണ്. വൺപ്ലസ് 7 പ്രോയും പ്രവർത്തിക്കുന്നത് ഇതേ പ്രോസസറിലും സോഫ്റ്റ്വെയറിലുമാണ്. വൺപ്ലസ് 7ൽ 3700 mAh ബാറ്ററിയും 7 പ്രോയിൽ 4000 mAh ബാറ്ററിയുമാണ് ഉള്ളത്.

Best Mobiles in India

English summary
OnePlus is all set to bring the successor of the OnePlus 7 series next month in India. Ahead of the OnePlus 7T series' launch, the company is offering the standard OnePlus 7 and the OnePlus 7 Pro at discounted prices online.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X