Home
Mobile

OnePlus 7T Pro: വൺപ്ലസ് 8 പ്രോ പുറത്തിറങ്ങിയതോടെ വൺപ്ലസ് 7 ടി പ്രോയുടെ വില കുറച്ചു

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 8 പ്രോ പുറത്തിറക്കിയ ശേഷം അതിന്റെ മുൻഗാമിയായ വൺപ്ലസ് 7 ടി പ്രോയുടെ വില കുറച്ചു. 6,000 രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്. ഇനിമുതൽ ഈ സ്മാർട്ട്ഫോൺ 47,999 രൂപയ്ക്ക് സ്വന്തമാക്കാം. നേരത്തെ ഫോണിന്റെ വില 53,999 രൂപയായിരുന്നു. പുതുക്കിയ വില കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

വൺപ്ലസ് 7 ടി

വൺപ്ലസ് 7 ടി പ്രോയുടെ വില കമ്പനി കുറച്ചെങ്കിലും ആമസോണിൽ ഇതുവരെ പുതുക്കിയ വില അപ്ഡേറ്റ് ചെയ്തിട്ടില്ല. ലോക്ക്ഡൌൺ കാരണം നിലവിൽ ആമസോൺ സ്മാർട്ട്ഫോൺ ഉത്പന്നങ്ങളൊന്നും വിൽക്കാത്തതുകൊണ്ടാണ് വിലയിൽ മാറ്റം വരുത്താത്തതെന്നാണ് റിപ്പോർട്ടുകൾ. സ്മാർട്ട്ഫോൺ വിൽപ്പന പുനരാരംഭിക്കുന്നതോടെ വൺപ്ലസ് 7ടി പ്രോയുടെ വില ആമസോണിലും കുറയും.

കമ്പനി

വൺപ്ലസ് 7ടി പ്രോയ്ക്ക് മാത്രമോ നിലവിൽ കമ്പനി വില കുറച്ചിട്ടുള്ളു. വൺപ്ലസ് 7ടി മക്ലാരൺ എഡിഷൻ ഇപ്പോഴും 58,999 രൂപ എന്ന വിലയിൽ തന്നെയാണ് വിൽക്കുന്നത്. വൺപ്ലസ് 7 ടിയുടെ സ്റ്റാൻഡേർഡ് വേരിയന്റിന്റെ വിലയിലും കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇപ്പോഴും 34,999 രൂപയ്കാക്കാണ് കമ്പനി ഈ സ്മാർട്ട്ഫോൺ വിൽക്കുന്നത്. ഇനി ഈ വിലയിൽ മാറ്റം വരുത്തുമോ എന്നകാര്യവും വ്യക്തമല്ല.

വൺപ്ലസ് 7ടി പ്രോ: സവിശേഷതകൾ

വൺപ്ലസ് 7ടി പ്രോ: സവിശേഷതകൾ

വൺപ്ലസ് 7ടി പ്രോ ക്യുഎച്ച്ഡി + റെസല്യൂഷനും എച്ച്ഡിആർ 10 + (3120x1440 സ്‌ക്രീൻ റെസലൂഷൻ) 6.67 ഇഞ്ച് വലുപ്പമുള്ള 90 ഹെർട്സ് ഡിസ്പ്ലെയുമായിട്ടാണ് പുറത്തിറങ്ങിയത്. പിൻ പാനലിലിൽ മൂന്ന് ക്യാമറകളും മുൻവശത്ത് സെൽഫികൾക്കായി സിംഗിൾ ഇമേജ് സെൻസറുമാണ് വൺപ്ലസ് 7 ടി പ്രോയിൽ നൽകിയിട്ടുള്ളത്. 7 പി ലെൻസ് ഘടന, എഫ് 1.6 അപ്പർച്ചർ, ഒഐഎസ് എന്നിവയുള്ള സോണി 48 എംപി ഐഎംഎക്സ് 586 സെൻസറാണ് പ്രൈമറി ക്യാമറയിൽ നൽകിയിട്ടുള്ളത്.

117 ഡിഗ്രി ഫീൽഡ് വ്യൂ

117 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 16 എംപി അൾട്രാവൈഡ് ആംഗിൾ ലെൻസാണ് സെക്കൻഡറി ക്യാമറയിൽ നൽകിയിട്ടുള്ളത്. മൂന്നാമത്തെ ക്യാമറ F 2.4 അപ്പേർച്ചറും 3x ഒപ്റ്റിക്കൽ സൂമുമുള്ള, OIS സപ്പോർട്ടോട് കൂടിയ 8 എംപി ടെലിഫോട്ടോ ലെൻസാണ്. ക്യാമറ ആപ്ലിക്കേഷനിൽ തന്നെ സൂപ്പർ മാക്രോ മോഡും നൈറ്റ്സ്കേപ്പ് മോഡും നൽകിയിട്ടുണ്ട്. ഇത് എച്ച്ഐ‌എസിനെയും (ഹൈബ്രിഡ് ഇമേജ് സ്റ്റെബിലൈസേഷൻ) സപ്പോർട്ട് ചെയ്യുമെന്നതിനാൽ ഉപയോക്താക്കൾക്ക് സുഗമവും സ്റ്റെബിലിറ്റി ഉള്ളതുമായ വീഡിയോ ഷൂട്ട് ചെയ്യാൻ കഴിയും.

16 എംപി

വൺപ്ലസ് 7 ടി പ്രോയുടെ മുൻവശത്ത്, 16 എംപി പോപ്പ്-അപ്പ് സെൽഫി ഷൂട്ട ക്യാമറയാണ് നൽകിയിട്ടുള്ളത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855 പ്ലസ് പ്രോസസറാണ് ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒ.എസ് 10ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 30W വാർപ്പ് ചാർജ് 30 ടി സപ്പോർട്ടുള്ള 4080 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് 7 ടി പ്രോയിൽ നൽകിയിട്ടുള്ളത്.

Best Mobiles in India

English summary
After the launch of its latest flagship, the OnePlus 8 Pro, OnePlus has slashed the price of its predecessor, the OnePlus 7T Pro by Rs 6,000 -- bringing its price down to Rs 47,999. This is down from the phone's price earlier, which was Rs 53,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X