വൺപ്ലസ് 7ടി പ്രോ സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ 4,000 രൂപ കുറച്ചു

|

വൺപ്ലസിന്റെ മുൻനിര സ്മാർട്ട്ഫോണുകളിലൊന്നായ വൺപ്ലസ് 7ടി പ്രോയ്ക്ക് ഇന്ത്യൻ വിപണിയിൽ വില കുറച്ചു. ഡിവൈസിന്റെ വില സ്ഥിരമായാണ് കുറച്ചിരിക്കുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിനാണ് 4,000 രൂപ കുറച്ചിരിക്കുന്നത്. നേരത്തെ ഈ ഡിവൈസിന്റെ വില 47,999 രൂപയായിരുന്നു. ഇപ്പോൾ ഈ സ്മാർട്ട്ഫോൺ 43,999 രൂപയ്ക്ക് സ്വന്തമാക്കാം. ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 855 പ്ലസ് ചിപ്‌സെറ്റ് എന്നിവയോടെ കഴിഞ്ഞ വർഷമാണ് ഈ ഡിവൈസ് വിപണിയിലെത്തിയത്.

വൺപ്ലസ് 7ടി പ്രോ

വൺപ്ലസ് 7ടി പ്രോ സ്മാർട്ട്ഫോണിന്റെ പുതുക്കിയ വില വൺപ്ലസ് വെബ്‌സൈറ്റിലും ആമസോൺ ഇന്ത്യയിലും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. വൺപ്ലസ് 7 ടി പ്രോയിൽ 6.67 ഇഞ്ച് ക്യുഎച്ച്ഡി + ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. 90 ഹെർട്സ് റേറ്റാണ് ഈ ഡിസ്പ്ലെയ്ക്ക് ഉള്ളത്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിൽ സ്‌നാപ്ഡ്രാഗൺ 855 പ്ലസ് ചിപ്‌സെറ്റാണ് കമ്പനി നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് ഓക്‌സിജൻ ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: വിവോ വൈ50, വിവോ എസ്1 പ്രോ സ്മാർട്ട്ഫോണുകളുടെ വില കുറച്ചുകൂടുതൽ വായിക്കുക: വിവോ വൈ50, വിവോ എസ്1 പ്രോ സ്മാർട്ട്ഫോണുകളുടെ വില കുറച്ചു

ക്യാമറ

വൺപ്ലസ് 7ടി പ്രോയിൽ മൂന്ന് ക്യാമറകളുള്ള റിയർ ക്യാമറ മൊഡ്യൂളാണ് ഉള്ളത്. ഇതിലുള്ള പ്രൈമറ ക്യാമറ 48 എംപി സോണി ഐഎംഎക്സ് 586 സെൻസറാണ്. 16 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 8 എംപി ടെലിഫോട്ടോ സെൻസർ എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. 16 എംപി സെൽഫി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. ഈ ക്യാമറ പോപ്പ്-അപ്പ് മോഡലിലാണ് നൽകിയിട്ടുള്ളത്.

ബാറ്ററി

4,085 mAh ബാറ്ററിയാണ് വൺപ്ലസ് 7ടി പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. മൈക്രോ യുഎസ്ബി ചാർജിംഗ് പോർട്ടിലൂടെ 30ടി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഈ സ്മാർട്ട്ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ആക്‌സിലറോമീറ്റർ, ഗൈറോ, പ്രോക്‌സിമിറ്റി, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവ കമ്പനി നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റിക്കായി 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, എൻ‌എഫ്‌സി, ജി‌പി‌എസ് എന്നിവയാണ് വൺപ്ലസ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: റിയൽ‌മി നാർ‌സോ 20 സീരീസ് സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പുറത്ത്കൂടുതൽ വായിക്കുക: റിയൽ‌മി നാർ‌സോ 20 സീരീസ് സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പുറത്ത്

ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ

ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹമുള്ള ആളുകൾക്ക് വൺപ്ലസ് 7ടി പ്രോ സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കാവുന്നതാണ്. ഗെയിമിംഗ് ബേസ്ഡ് ചിപ്‌സെറ്റ്, ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ എന്നിവ നൽകുന്ന ഡിവൈസ് ഗെയിമർമാർക്കും ഫോണിൽ വീഡിയോ സ്ട്രീം ചെയ്യുന്നവർക്കുമെല്ലാം ഒരുപോലെ പ്രയോജനപ്പെടുന്നു. ഡിവൈസിന്റെ ബാറ്ററി 100 ശതമാനം ചാർജ് ചെയ്യുന്നതിന് 100 മിനിറ്റിൽ താഴെ സമയം മാത്രമേ എടുക്കുന്നുള്ളുവെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

 വയർലെസ് ചാർജിങ്

വൺപ്ലസ് 7ടി പ്രോ സ്മാർട്ട്ഫോണിൽ വയർലെസ് ചാർജിങും ഔദ്യോഗിക ഐപി റേറ്റിംഗും ഇല്ല. ഇതെല്ലാം ഉള്ള വൺപ്ലസ് 8 നിലവിൽ വിപണിയിൽ ലഭ്യമാണ്. വൺപ്ലസ് 8ന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 41,999 രൂപയാണ് വില. ഈ ബേസിക്ക് വേരിയന്റിൽ വയർലസ് ചാർജിങ് ഇല്ല. വൺപ്ലസ് 7ടി പ്രോ സ്മാർട്ട്ഫോണിന്റെ വില ഇന്ത്യയിൽ സ്ഥിരമായാണ് കുറച്ചിരിക്കുന്നത്.

കൂടുതൽ വായിക്കുക: 5,000 എംഎഎച്ച് ബാറ്ററിയുമായി ഇൻഫിനിക്സ് നോട്ട് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: 5,000 എംഎഎച്ച് ബാറ്ററിയുമായി ഇൻഫിനിക്സ് നോട്ട് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Best Mobiles in India

English summary
OnePlus 7T Pro, one of the flagship smartphones of OnePlus gets price cut in the Indian market. Price of the model with 8GB RAM and 256GB storage has been slashed by Rs 4,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X