Home
Mobile

OnePlus 7T Pro On Discount: വൺപ്ലസ് 7ടി പ്രോ ഇപ്പോൾ 7,000 രൂപ വരെ വിലക്കിഴിവിൽ സ്വന്തമാക്കാം

നിങ്ങൾ വൺപ്ലസ് 7 ടി പ്രോ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനുള്ള ഏറ്റവും മികച്ച സമയമാണ് ഇത്. കമ്പനി വൺപ്ലസ് 7 ടി പ്രോയ്ക്ക് 7,000 രൂപ വരെ ഡിസ്കൌണ്ട് ഓഫർ ചെയ്യുന്നു. ആമസോൺ ഇന്ത്യ ഇ-കൊമേഴ്‌സ് സൈറ്റ് വഴിയാണ് കമ്പനി ഈ ഓഫർ നൽകുന്നത്. സ്മാർട്ട്‌ഫോണിനായി പണം മുൻകൂർ (COD അല്ല) അടച്ച് വാങ്ങുന്നവർക്ക് 2,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഫോൺ ഓർഡർ ചെയ്ത് കഴിഞ്ഞാൽ മൂന്ന് ദിവസത്തിനുള്ളിൽ ഈ ക്യാഷ്ബാക്ക് തുക ഉപഭോക്താവിന്റെ ആമസോൺ പേ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

വൺപ്ലസ് 7 ടി പ്രോ ആമസോൺ ഓഫറുകൾ

വൺപ്ലസ് 7 ടി പ്രോ ആമസോൺ ഓഫറുകൾ

ആമസോൺ 2,000 രൂപയുടെ അധിക കിഴിവാണ് വൺപ്ലസ് 7ടി പ്രോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ ഓഫർ ചെയ്യുന്നത്. ഒരു 3,000 രൂപയുടെ തൽക്ഷണ കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു. എസ്ബിഐ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾ എന്നിവയ്ക്കൊപ്പം ഈ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. നിലവിൽ, സ്മാർട്ട്‌ഫോൺ ആമസോണിൽ 53,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ഫലപ്രദമായ ഡിസ്കൌണ്ട് ഓഫറുകൾക്ക് ശേഷം 7,000 രൂപ വരെ വിലക്കുറവിൽ 46,999 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം.

ക്യാഷ്ബാക്ക്

എച്ച്എസ്ബിസി ക്യാഷ്ബാക്ക് കാർഡിനൊപ്പം അഞ്ച് ശതമാനം തൽക്ഷണ കിഴിവും യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഓപ്ഷനിൽ 10 ശതമാനം തൽക്ഷണ കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ജിഎസ്ടി ഇൻവോയ്സ് ഉള്ള ഉപഭോക്താക്കൾക്ക് അവരുടെ ബിസിനസ് പർച്ചേസിലൂടെ 28 ശതമാനം വരെ തുക ലാഭിക്കാം.

വൺപ്ലസ് 7 ടി പ്രോ സവിശേഷതകൾ

വൺപ്ലസ് 7 ടി പ്രോ സവിശേഷതകൾ

വൺപ്ലസ് 7 ടി പ്രോയിൽ 6.67 ഇഞ്ച് ക്യുഎച്ച്ഡി + ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ 1440 × 3120 പിക്‌സൽ റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റും നൽകുന്നു. സ്നാപ്ഡ്രാഗൺ 855+ SoC, അഡ്രിനോ 640 എന്നിവയും സ്മാർട്ട്‌ഫോണിന്റെ സവിശേഷതകളാണ്. 12 ജിബി വരെ റാം, 256 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിവയും വൺപ്ലസ് 7ടി പ്രോ വാഗ്ദാനം ചെയ്യുന്നു.

ക്യാമറ

ക്യാമറ സെക്ഷൻ പരിശോധിച്ചാൽ, 48 എംപി പ്രൈമറി ക്യാമറ സെൻസർ + 8 എംപി വൈഡ് ആംഗിൾ ലെൻസ് + 16 എംപി ഡെപ്ത് സെൻസർ എന്നിവയ്ക്കൊപ്പം എൽഇഡി ഫ്ലാഷും ഉൾപ്പെടുത്തിയിട്ടുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് വൺപ്ലസ് 7 ടി പ്രോയിൽ നൽകിയിരിക്കുന്നത്. മുന്നിൽ 16 എംപി പോപ്പ്-അപ്പ് സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

ചാർജ്

30 ടി ടെക്നോളജി വാർപ്പ് ചാർജ് പിന്തുണയുള്ള 4,085 എംഎഎച്ച് നോൺ-റിമൂവബിൾ ബാറ്ററിയാണ് സ്മാർട്ട്‌ഫോണിന് ഇന്ധനം നൽകുന്നത്. ആൻഡ്രോയിഡ് v10 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ OSലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ആമസോണിലൂടെ ലഭിക്കുന്ന മികച്ച ഡീലിലൂടെ ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോൺ സ്വന്തമാക്കാം. ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമായിരിക്കും ലഭ്യമാവുക എന്ന കാര്യം പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

Best Mobiles in India

English summary
If you are planning to buy the OnePlus 7T Pro then this is the best time to grab one as the company is offering the smartphone with a discount of up to Rs. 7,000. The company is offering this deal via Amazon India e-commerce site. Buyers who have already paid the advance (not COD) for the smartphone will receive a cashback of Rs. 2,000 which will be credited to the buyer's Amazon Pay account within three days. Here are the offers:
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X