വൺപ്ലസ് 8 5ജി സ്മാർട്ട്ഫോണിന്റെ ഓപ്പൺ സെയിൽ ആമസോൺ വഴി ആരംഭിച്ചു; വിലയും സവിശേഷതകളും
വൺപ്ലസ് 8 5ജി സ്മാർട്ട്ഫോൺ ഫ്ലാഷ് സെയിലുകൾ അവസാനിപ്പിച്ച് ഓപ്പൺ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ആമസോൺ വഴിയാണ് ഡിവൈസിന്റെ ഓപ്പൺ സെയിൽ നടക്കുന്നത്. ഇനി മുതൽ എപ്പോൾ വേണമെങ്കിലും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. ഇന്ത്യയിൽ വൺപ്ലസ് 8 സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 41,999 രൂപ മുതലാണ്. ഫ്ലാഷ് സെയിലിൽ ലഭിച്ച ഓഫറുകൾ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്കും ലഭ്യമാണ്. നോ കോസ്റ്റ് ഇഎംഐ ഓപ്ഷനിലൂടെ ഈ ഡിവൈസ് സ്വന്തമാക്കാം.

വൺപ്ലസ് 8: വില
വൺപ്ലസ് 8 ന്റെ 6 ജിബി + 128 ജിബി വേരിയന്റിന് 41,999 രൂപയാണ് വില. 8 ജിബി + 128 ജിബി മോഡലിന് 44,999 രൂപയും 12 ജിബി + 256 ജിബി ഓപ്ഷന് 49,999 രൂപയും വില വരുന്നു. 12 ജിബി + 256 ജിബി വേരിയൻറ് ഗ്ലേഷ്യൽ ഗ്രീം, ഫീനിക്സ് ബ്ലാക്ക്, ഇന്റർസ്റ്റെല്ലാർ ഗ്ലോ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. 8 ജിബി + 128 ജിബി വേരിയന്റ് ഗ്ലേഷ്യൽ ഗ്രീൻ, ഫീനിക്സ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്. 6 ജിബി + 128 ജിബി വേരിയന്റ് ഗ്ലേഷ്യൽ ഗ്രീൻ നിറത്തിൽ മാത്രമേ ലഭ്യമാകൂ.

വൺപ്ലസ് 8 സവിശേഷതകൾ
വൺപ്ലസ് 8 സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ ഡ്യുവൽ സിം (നാനോ), ആൻഡ്രോയിഡ് 10 ഓക്സിജൻ ഒ.എസ്, 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2400 പിക്‌സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ, 90 ഹെർട്സ് വരെ റിഫ്രഷ് റേറ്റ്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 സോസി എന്നിവയാണ്. 8 ജിബി മുതൽ 12 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാം ഡിവൈസിൽ ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വികസിപ്പിക്കാൻ കഴിയില്ല. 128 ജിബി, 256 ജിബി യുഎഫ്എസ് 3.0 ടു-ലേൺ സ്റ്റോറേജ് ഓപ്ഷനുകളിലാണ് വൺപ്ലസ് 8 വരുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് വൺപ്ലസ് 8ൽ ഉള്ളത്. അതിൽ എഫ് / 1.75 ലെൻസുള്ള 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസർ, എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ്/ 2.2 ലെൻസ് ഉള്ള 16 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവ ഉൾപ്പെടുന്നു. 30/60 എഫ്പിഎസിൽ 4 കെ വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടും ഫോണിലുണ്ട്. സെൽഫികൾക്കായി 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 സെൻസറും എഫ് / 2.45 ലെൻസും ഫോണിലുണ്ട്.

കണക്റ്റിവിറ്റിക്കായി 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഈ ഡിവൈസിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. വൺപ്ലസ് 8ൽ 4,300 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഇത് വൺ ചാർജ് 30 ടി (5 വി / 6 എ) സപ്പോർട്ടോടെയാണ് വരുന്നത്.

വൺപ്ലസ് 8 പ്രോ
വൺപ്ലസ് 8നൊപ്പം പുറത്തിറങ്ങിയ പ്രോ വേരിയന്റ് ഇപ്പോഴും ഫ്ലാഷ് സെയിലിലൂടെയാണ് വിൽക്കുന്നത്. ഈ ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. എൻട്രി ലെവൽ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റ് ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ നിറങ്ങളിൽ ലഭ്യമാണ്. ഇതിന് 54,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റിന് 59,999 രൂപയാണ് വില. ഇത് ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ, അൾട്രാമറൈൻ ബ്ലൂ എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്.


Click it and Unblock the Notifications








