വൺപ്ലസ് 8, 8 പ്രോ എന്നിവ ആമസോണിൽ ലിസ്റ്റ് ചെയ്തു; ലോഞ്ച് ഉടൻ?
വൺപ്ലസ് തങ്ങളുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകളായ വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ എന്നിവ ഉടൻ തന്നെ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം കമ്പനി വൺപ്ലസ് 7 സീരീസ് പുറത്തിറക്കിയിരുന്നു. ഇപ്പോൾ വൺപ്ലസ് ആരാധകർ കാത്തിരിക്കുന്നത് അടുത്ത തലമുറയിലെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന് വേണ്ടിയാണ്. ഈ സ്മാർട്ട്‌ഫോണുകളെ കുറിച്ച് ഇൻറർനെറ്റിൽ വളരെയധികം ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരമാമിട്ട് കമ്പനി വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ എന്നിവ നേരത്തെ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഈ വർഷത്തന്റെ ആദ്യ പാദത്തിൽ തന്നെ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനാണ് വൺപ്ലസ് ആലോചിക്കുന്നത്. ആമസോൺ ഇന്ത്യയുടെ അനുബന്ധ പേജിൽ വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനർത്ഥം സ്മാർട്ട്ഫോണുകൾ വൈകാതെ ലോഞ്ച് ചെയ്യുമെന്ന് തന്നെയാണ്.

വൺപ്ലസിന്റെ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകളും ആമസോൺ ഇന്ത്യയുടെ അനുബന്ധ പേജിൽ ലിസ്റ്റുചെയ്തിട്ടുണ്ട്, അവിടെ സ്മാർട്ട്‌ഫോൺ വിഭാഗം ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾക്കായി അഡ്വർടൈസിങ് ഫ്രീ ലഭ്യമാണ്. വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ എന്നിവ ന്യൂ: മൊബൈൽ ഫോൺ എന്ന കാറ്റഗറിക്ക് കീഴിൽ 1% ഫിക്സഡ് അഡ്വർട്ടൈസിങ് ഫ്രീയോടെ പട്ടികപ്പെടുത്തിയിട്ടുണ്ട. വൺപ്ലസ് 7 ടി പ്രോ, 7 ടി പ്രോ മക്ലാരൻ, 7 ടി, 7 പ്രോ, ഷവോമി നോട്ട് 8 പ്രോ, എംഐ എ 3, കെ 20 പ്രോ, റിയൽമെ യു 1, സാംസങ് ഗാലക്‌സി എസ് 10, നോട്ട് 9 എന്നിവയും ഇതേ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

@ Ishanagarwal24 @stufflising എന്നിങ്ങനെയുള്ള ടിപ്പ്സ്റ്ററുകളെ ടാഗ് ചെയ്തുകൊണ്ട് ദിവ്യോം ബാത്ര എന്ന ട്വിറ്റർ ഉപയോക്താവാണ് വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ എന്നിവ ആമസോണിൽ ലിസ്റ്റ് ചെയ്ത വിവരങ്ങൾ പങ്കിട്ടത്. വൺപ്ലസ് ഇന്ത്യയിൽ ഈ സ്മാർട്ട്ഫോൺ എപ്പോൾ അവതരിപ്പിക്കുമെന്നോ സവിശേഷതകൾ എന്തായിരിക്കുമെന്നോ വ്യക്തമല്ല.

വൺപ്ലസ് 8 പ്രോ പ്രതീക്ഷിക്കുന്ന സവിശേഷതകൾ
വൺപ്ലസ് 8 പ്രോയിൽ 6.65 ഇഞ്ച് ക്വാഡ് എച്ച്ഡി + ഡിസ്‌പ്ലേ 120 ഹെർട്സ് റിഫ്രഷ് റൈറ്റും കർവ്വ്ഡ് എഡ്ജോടകൂടിയാണ് നൽകിയിരിക്കുന്നത് എന്നാണ് അഭ്യൂഹങ്ങൾ. പോപ്പ്-അപ്പ് മെക്കാനിക്കൽ ക്യാമറയ്ക്ക് പകരം പഞ്ച്-ഹോൾ ക്യാമറ സജ്ജീകരണമാണ് സ്മാർട്ട്‌ഫോണിന്റെ മറ്റൊരു സവിശേഷത. രണ്ട് സ്മാർട്ട്‌ഫോണുകളും ക്വാൽകോമിന്റെ മുൻനിര പ്രോസസറായ സ്‌നാപ്ഡ്രാഗൺ 865യിൽ പ്രവർത്തിക്കും. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമായിരിക്കും ഡിവൈസിനൽ ഉണ്ടാവുക.

വയർലെസ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടെയായിരിക്കും വൺപ്ലസ് 8 പ്രോ പുറത്തിറക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 4,500 mAh നോൺ-റിമൂവബിൾ ബാറ്ററിയാണ് ഫോണിന് ഇന്ധനം നൽകുന്നത്. ഫോണിൽ മെച്ചപ്പെട്ട റാപ് ചാർജ് സാങ്കേതികവിദ്യ ഉണ്ടാകുമെന്നും കമ്പനി പറയുന്നു. ഇതുവരെ സ്മാർട്ട്‌ഫോണിന്റെ ക്യാമറ സവിശേഷതകളെ കുറിച്ച് ഒരു വിവരവും ലഭ്യമല്ല. ഈ സ്മാർട്ട്ഫോണുകളുടെ ലോഞ്ചിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ പ്രതീക്ഷിക്കാം.


Click it and Unblock the Notifications