OnePlus 8 Pro: വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോണുകൾ ഈ മാസം തന്നെ ഇന്ത്യയിലെത്തും

|

വൺപ്ലസ് 8 സീരീസ് സ്മാർട്ട്ഫോണുകൾ മെയ് അവസാനത്തോടെ ഇന്ത്യയിൽ ലഭ്യമാകും. നോയിഡയിലെ കമ്പനിയുടെ ഫാക്ടറിയിൽ പുതിയ മുൻനിര വൺപ്ലസ് 8 പ്രോ, വൺപ്ലസ് 8 എന്നിവ നിർമ്മിക്കുന്നുണ്ടെന്നും ഈ മാസം അവസാനത്തോടെ ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുമെന്നും വൺപ്ലസ് കമ്പനിയുടെ എക്സിക്യൂട്ടീവിനെ ഉദ്ധരിച്ച് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. വൺപ്ലസ് 8 സീരീസ് അവതരിപ്പിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് വിൽപ്പനയുടെ സൂചനകൾ പുറത്ത് വരുന്നത്.

വൺപ്ലസ്

അടുത്തിടെ മറ്റൊരു പുതിയ വൺപ്ലസ് പ്രൊഡക്ടായ വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് ഇസഡ് ഹെഡ്‌ഫോണുകൾ രാജ്യത്ത് 1,999 രൂപയ്ക്ക് വിൽപ്പനയ്‌ക്കെത്തിയിരുന്നു. വൺപ്ലസ് ഇന്ത്യയുടെ ജനറൽ മാനേജർ വികാസ് അഗർവാളിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി ഐ‌എ‌എൻ‌എസ് റിപ്പോർട്ട് ചെയ്തത് അനുസരിച്ച് കഴിഞ്ഞ ആഴ്ച നോയിഡയിലെ ഫാക്ടറിയിൽ വൺപ്ലസിന്റെ പുതിയ ഡിവൈസുകൾ നിർമ്മിക്കാൻ ആരംഭിച്ചിട്ടുണ്ട്.

ഫാക്ടറി

കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ സർക്കാർ ഏർപ്പെടുത്തിയ ആരോഗ്യ സുരക്ഷാ ചട്ടങ്ങൾക്കനുസൃതമായാണ് ഫാക്ടറിയുടെ പ്രവർത്തനങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു. ബെംഗളൂരു, ദില്ലി, മുംബൈ, ഹൈദരാബാദ്, പൂനെ, ചെന്നൈ എന്നീ ആറ് നഗരങ്ങളിലായി കമ്പനി ഡോർസ്റ്റെപ്പ് ഡെലിവറി സർവ്വീസ് പുനരാരംഭിച്ചതായും അഗർവാൾ പറഞ്ഞതായി വാർത്താ ഏജൻസി അറിയിച്ചു.

കൂടുതൽ വായിക്കുക: ഓപ്പോ A31 സ്മാർട്ട്ഫോണിന്റെ 6GB വേരിയൻറ് വിൽപ്പന ആരംഭിച്ചുകൂടുതൽ വായിക്കുക: ഓപ്പോ A31 സ്മാർട്ട്ഫോണിന്റെ 6GB വേരിയൻറ് വിൽപ്പന ആരംഭിച്ചു

വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ: ഇന്ത്യയിലെ വില

വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ: ഇന്ത്യയിലെ വില

വൺപ്ലസിന്റെ പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 8 ന്റെ 6 + 128 റാം സ്റ്റോറേജ് വേരിയന്റ് ഗ്ലേഷ്യൽ ഗ്രീൻ കളറിൽ മാത്രമേ ലഭ്യമാകൂ. ഇതിന് ആമസോണിൽ 41,999 രൂപയായിരിക്കും വില. വൺപ്ലസ് 8 ന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ നിറങ്ങളിൽ ലഭ്യമാകും. 44,999 രൂപ വിലയുള്ള ഈ വേരിയന്റിന് എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ ചാനലുകളിൽ നിന്നും വാങ്ങാൻ കഴിയും.

വൺപ്ലസ് 8

വൺപ്ലസ് 8 - 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയുള്ള ഹൈഎൻഡ് വേരിയന്റിന് 49,999 രൂപയാണ് വില. ഈ മോഡൽ കൂടാതെ ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ, ഇന്റർസ്റ്റെല്ലാർ ഗ്ലോ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. ഈ വേരിയന്റും എല്ലാ ഓൺ‌ലൈൻ, ഓഫ്‌ലൈൻ ചാനലുകളിലും ലഭ്യമാകും. വൺപ്ലസ് 8 ന്റെ 6 + 128 റാം സ്റ്റോറേജ് വേരിയന്റ് ആമസോണിൽ മാത്രമേ ലഭ്യമാവുകയുള്ളു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

വൺപ്ലസ് 8 പ്രോ

വൺപ്ലസ് 8 പ്രോയിലേക്ക് വന്നാൽ, ഈ ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. എൻട്രി ലെവൽ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റ് ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ നിറങ്ങളിൽ ഓൺ‌ലൈൻ, ഓഫ്‌ലൈൻ ചാനലുകളിൽ ലഭ്യമാകും. ഇതിന് 54,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റിന് 59,999 രൂപയാണ് വില. എല്ലാ ഓൺ‌ലൈൻ, ഓഫ്‌ലൈൻ ചാനലുകൾ വഴിയും ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ, അൾട്രാമറൈൻ ബ്ലൂ എന്നീ നിറങ്ങളിൽ ഇത് ലഭ്യമാകും.

കൂടുതൽ വായിക്കുക: ഹോണർ X10 സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും ചോർന്നുകൂടുതൽ വായിക്കുക: ഹോണർ X10 സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും ചോർന്നു

Best Mobiles in India

English summary
OnePlus 8 series will likely be available in India by the end of May. According to a report quoting a top OnePlus executive, the new flagship OnePlus 8 Pro and OnePlus 8 are being manufactured at the company's factory in Noida and the phones will be available in the Indian market by the end of this month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X