വൺപ്ലസ് 8 സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന മെയ് 29 ന്: വില ഓഫറുകൾ

|

ഏപ്രിലിലാണ് വൺപ്ലസ് 8 5 ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസിന്റെ ആദ്യ വിൽപ്പന അടുത്തിടെ ആമസോൺ വഴി നടന്നിരുന്നു. വളരെ വേഗം വിറ്റഴിക്കപ്പെട്ട ഡിവൈസിന്റെ രണ്ടാമത്തെ സെയിൽ മെയ് 29 ന് നടക്കം. രണ്ടാമത്തെ വിൽപ്പനയ്ക്കായി പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെയാണ് വൺപ്ലസ് ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിച്ചത്.

വൺപ്ലസ് 8: ഇന്ത്യയിലെ വില

വൺപ്ലസ് 8: ഇന്ത്യയിലെ വില

വൺപ്ലസിന്റെ പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 8 ന്റെ 6 + 128 റാം സ്റ്റോറേജ് വേരിയന്റ് ഗ്ലേഷ്യൽ ഗ്രീൻ കളറിൽ മാത്രമേ ലഭ്യമാകൂ. ഇതിന് ആമസോണിൽ 41,999 രൂപയാണ് വില. വൺപ്ലസ് 8 ന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ നിറങ്ങളിൽ ലഭ്യമാകും. 44,999 രൂപ വിലയുള്ള ഈ വേരിയന്റിന് എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ ചാനലുകളിൽ നിന്നും വാങ്ങാൻ കഴിയും.

കൂടുതൽ വായിക്കുക: പോപ്പ് അപ്പ് സെൽഫി ക്യാമറയുമായി ഹോണർ X10 5ജി പുറത്തിറങ്ങി; വില, സവിശേഷതകൾകൂടുതൽ വായിക്കുക: പോപ്പ് അപ്പ് സെൽഫി ക്യാമറയുമായി ഹോണർ X10 5ജി പുറത്തിറങ്ങി; വില, സവിശേഷതകൾ

12 ജിബി റാം

വൺപ്ലസ് 8 - 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയുള്ള ഹൈഎൻഡ് വേരിയന്റിന് 49,999 രൂപയാണ് വില. ഈ മോഡൽ കൂടാതെ ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ, ഇന്റർസ്റ്റെല്ലാർ ഗ്ലോ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. ഈ വേരിയന്റും എല്ലാ ഓൺ‌ലൈൻ, ഓഫ്‌ലൈൻ ചാനലുകളിലും ലഭ്യമാകും. വൺപ്ലസ് 8 ന്റെ 6 + 128 റാം സ്റ്റോറേജ് വേരിയന്റ് ആമസോണിൽ മാത്രമേ ലഭ്യമാവുകയുള്ളു.

വൺപ്ലസ് 8: ഓഫറുകൾ

വൺപ്ലസ് 8: ഓഫറുകൾ

വൺപ്ലസ് 8 സ്മാർട്ട്ഫോൺ ആമസോണിലൂടെ വാങ്ങുമ്പോൾ ആമസോൺ പേ ബാലൻസിന്റെ രൂപത്തിൽ ആയിരം രൂപയുടെ ആനുകൂല്യങ്ങളുള്ള ഒരു കൂപ്പൺ ഉപഭോക്താക്കൾക്ക് ലഭിക്കും. പ്രീപെയ്ഡ് ഓർഡറുകൾക്ക് മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു. എസ്‌ബി‌ഐ കാർഡ് ഉപയോഗിച്ച് ഈ സ്മാർട്ട്ഫോൺ വാങ്ങിയാൽ 3,000 കിഴിവ് ലഭിക്കും. മെയ് 29 മുതൽ ഓഫർ ബാധകമാകുമെന്ന് ആമസോൺ അറിയിച്ചു. ഫോൺ വാങ്ങുന്ന റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് 6,000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.

കൂടുതൽ വായിക്കുക: ആമസോണിലൂടെ ഈ സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: ആമസോണിലൂടെ ഈ സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം

വൺപ്ലസ് 8: സവിശേഷതകൾ

വൺപ്ലസ് 8: സവിശേഷതകൾ

90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.55 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വൺപ്ലസ് 8 സ്മാർട്ടഫോൺ പുറത്തിറക്കിയിരിക്കുന്നത്. അഡ്രിനോ 650 ജിപിയുവിനൊപ്പം സ്നാപ്ഡ്രാഗൺ 865 SoC സ്‌നാപ്ഡ്രാഗൺ എക്‌സ് 55 ചിപ്പ് സെറ്റുമാണ് ഫോണിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 10 ബേസ്ഡ് ഓക്സിജൻ ഒഎസിലാണ് വൺപ്ലസ് 8 പ്രവർത്തിക്കുന്നത്.

ക്യാമറ സെറ്റപ്പ്

വൺപ്ലസ് 8ന്റെ ക്യാമറ സെറ്റപ്പ് പരിശോധിച്ചാൽ, 48 എംപി സോണി ഐഎംഎക്സ് 586 മെയിൻ സെൻസറുമായിട്ടാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഈ ക്യാമറയ്ക്ക് എഫ് / 1.75 അപ്പേർച്ചറും 0.8 μm പിക്സൽ സൈസുമാണ് ഉള്ളത്. ഈ സെൻസർ ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (ഒഐഎസ്), ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷൻ (ഇഐഎസ്) എന്നിവ സപ്പോർട്ട് ചെയ്യുന്നുണ്ട്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോയുടെ അടുത്ത വിൽപ്പന മെയ് 26ന്കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോയുടെ അടുത്ത വിൽപ്പന മെയ് 26ന്

Best Mobiles in India

English summary
OnePlus 8 5G smartphone was launched in April and recently went on sale for the first time via Amazon. The company said the phone will be available for pre-order for the next sale which is scheduled for May 29.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X